KeralaNEWS

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇനി അതിശക്തമായ മഴ ഈ ഘട്ടത്തിൽ ഉണ്ടാകില്ല

പ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥയുടെ വ്യതിയാനങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്ന ക്യാപ്റ്റൻ നോബിൾ പെരേരയുടെ പ്രവചനം

കാസർഗോഡ് ജില്ലയിൽ നാളെ ശക്തമായ മഴ പ്രതീക്ഷിക്കാം.
കണ്ണൂരിന്റെ തെക്കൻ പ്രദേശങ്ങളിലും, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും അതി ശക്തമായ മഴ ഇന്നും നാളെയും ഉണ്ടാകും. ഈ ജില്ലക്കാർ ശ്രദ്ധിക്കുക

Signature-ad

പാലക്കാടു ജില്ലയുടെ വടക്കൻ പ്രദേശങ്ങളിൽ ഇടവിട്ട ശക്തമായ മഴ. മറ്റിടങ്ങളിൽ ശരാശരി മഴ. രാത്രി മുതൽ പരക്കെ ഇടവിട്ട ശക്തമായ മഴ ഉണ്ടാകും.

അതിശക്തമായ മഴ എറണാകുളം, ഇടുക്കി ജില്ലകളിലും, കോട്ടയം തൃശൂർ ജില്ലകളുടെ മലയോരങ്ങളിൽ ഉണ്ടാകും. ഇടുക്കിയിൽ നാളെയും അതി ശക്തമായി മഴ ഉണ്ടാകും. ഇടുക്കി ജില്ലക്കാർ ജാഗ്രത പാലിക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇനി അതിശക്തമായ മഴ ഈ ഘട്ടത്തിൽ ഉണ്ടാകില്ല.

Back to top button
error: