Month: August 2022

  • Kerala

    കിണർ വൃത്തിയാക്കാനിറങ്ങി, കൈതെറ്റി വീണു; യുവാവിന്റെ തുടയിൽ ഏണി തറച്ചുകയറി

    കോട്ടയം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ പിറവം, പാഴൂര്‍ പോത്തോലില്‍ വീട്ടില്‍ ഉല്ലാസിന്റെ (42) തുടയില്‍ ഏണി തറച്ചുകയറി. ആദ്യം പിറവത്തും പിന്നെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ട് തവണ അഗ്‌നിരക്ഷാസേനയും തുടര്‍ന്ന് ഡോക്ടര്‍മാരും പരിശ്രമിച്ചാണ് ഏണി നീക്കംചെയ്തത്. ഉല്ലാസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കിണര്‍ നിര്‍മാണ തൊഴിലാളികളാണ് ഉല്ലാസും കൂട്ടുകാരും. ഇവര്‍ നിര്‍മിച്ച പിറവം തിരുമറയൂരിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. കിണറ്റിലേക്ക് കയറില്‍ തൂങ്ങി ഇറങ്ങുമ്പോള്‍ കൈതെറ്റി താഴെവെച്ചിരുന്ന ഏണിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഏണി വലതുതുടയുടെ മുകള്‍ഭാഗത്ത് തുളഞ്ഞു കയറി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ച ശേഷം ഏണി പകുതിമുറിച്ചുമാറ്റി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചു. സ്ട്രച്ചറില്‍ ഇരിക്കാനും കിടക്കാനുമാകാതെ എത്തിയ ഉല്ലാസിന്റെ ശരീരത്തില്‍ നിന്നു ബാക്കി ഏണി മുറിച്ചുനീക്കാന്‍ ശ്രമം തുടങ്ങി. ആക്സോബ്ലേഡ് അടക്കമുള്ള ഉപകരണങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. മഹേഷ് കോട്ടയം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ രണ്ട് വാഹനങ്ങളില്‍ ആധുനിക സംവിധാനങ്ങളുമായി എത്തിയ…

    Read More »
  • Crime

    സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

    പെരിന്തല്‍മണ്ണ: വാടകമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് നടത്തിയ മഞ്ചേരി സ്വദേശി കൊളത്തൂരില്‍ പിടിയില്‍. മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് തയ്യില്‍ ഹുസൈ(31)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെയും കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കുറുപ്പത്താല്‍ ടൗണിനുസമീപം വാടകമുറിയിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്‌സ്ചേഞ്ച് നടത്തുകയാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പിടികൂടിയത്. സിം കാര്‍ഡുകള്‍, റൂട്ടര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തു.ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, എസ്.ഐ. ടി.കെ. ഹരിദാസ്, എ.എസ്.ഐ. ജ്യോതി, ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്‌മണ്യന്‍, സുകുമാരന്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ…

    Read More »
  • LIFE

    “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം” അപേക്ഷയുമായി ആമിര്‍ ഖാന്‍

    റിലീസിന് തയ്യാറെടുക്കവേ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ എന്ന ചിത്രം. ചിത്രത്തിനെതിരെ ട്വിറ്ററിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ് ടാ​ഗ് ക്യാമ്പെയിൻ ഉയർന്നിരിക്കുകയാണ്. തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യർത്ഥനയുമായി വന്നിരിക്കുകയാണ് ആമിർ ഖാൻ. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിങ് ഛദ്ദ, ബോയ്കോട്ട് ആമിർ ഖാൻ തുടങ്ങിയ ക്യാമ്പെയിനുകളിൽ താൻ ദുഃഖിതനാണെന്ന് ആമിർ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തിൽ ചിലർ വിശ്വസിക്കുന്നതിൽ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം.” ആമിർ പറഞ്ഞു. ഇതാദ്യമായല്ല ലാൽ സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്കരണാഹ്വാനം വരുന്നത്. മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോഴും സമാനരീതിയിലുള്ള പ്രതികരണങ്ങൾ അണിയറപ്രവർത്തകർക്കുനേരെ ഉയർന്നിരുന്നു. 2015-ൽ നടത്തിയ ഒരഭിമുഖത്തിൽ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിർ പറഞ്ഞിരുന്നു.…

    Read More »
  • Kerala

    ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്നാനം അനുവദിക്കില്ല

      കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്‌നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക. ചടങ്ങുകൾക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും.

    Read More »
  • LIFE

    യുക്രൈന്‍ സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികള്‍ക്കൊപ്പം ചിത്രം വരച്ചും കളിച്ചും അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്കാ ചോപ്ര

    ബോളിവുഡ് താരം എന്നതിലുപരി യുനിസെഫ് ​ഗുഡ് വിൽ അംബാസഡർ കൂടിയാണ് പ്രിയങ്കാ ചോപ്ര. ഈയിടെ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു അവർ. യുക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാർത്ഥികളെ കാണാനായിരുന്നു ഈ സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ അവർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അഭയാർത്ഥികൾക്കൊപ്പം താരം ഏറെനേരം ചെലവഴിച്ചു. സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം ഒപ്പംചേർന്നു. ചിലകുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ നടിക്ക് നൽകുകയും അവയ്ക്ക് തങ്ങൾ പ്രിയങ്കയുടെ പേരാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞു. ഇതിനിടയിൽ അഭയാർത്ഥികൾ പറഞ്ഞ അനുഭവകഥകൾ കേട്ട് പ്രിയങ്ക കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ അവർ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   View this post on Instagram   A post shared by Priyanka (@priyankachopra)   അതിർത്തി കടക്കുന്നവരിൽ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാർത്ഥ്യമാണ് എന്ന് അവർ ഇൻസ്റ്റാ​ഗ്രാമിൽ…

    Read More »
  • Kerala

    സ്നേഹത്തിൻ്റെ നിശബ്ദ ഭാഷയിൽ മാരാരിക്കുളം ഗ്രാമത്തെ കീഴടക്കിയ ബധിരയും മൂകയുമായ പോസ്റ്റ് വുമൺ മെറിൻ ജി ബാബുവിൻ്റെ ജീവിതകഥ വായിക്കൂ

        മാരാരിക്കുളം: കത്തുകളുമായി വീടുകളിലെത്തി മൂകമായി ആശയവിനിമയം നടത്തിയും ആംഗ്യഭാഷയിൽ കാര്യങ്ങൾ പറഞ്ഞും നാട്ടുകാരുടെ പ്രിയങ്കരിയായിരിക്കുന്നു മെറിൻ ജി.ബാബു എന്ന പോസ്റ്റ് വുമൺ. ജന്മനാ ബധിരയും മൂകയുമായ മെറിൻ കഴിഞ്ഞ നവംബറിലാണ് മാരാരിക്കുളം പൊള്ളേത്തായി പോസ്റ്റോഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഈ ചുരുങ്ങിയ സമയം കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരിയായി മാറി മെറിൻ. ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട മെയിൽ ഡെലിവറി പോലെയുള്ള ജോലി സംസാരിക്കാനും കേൾക്കാനും  കഴിയാത്ത ഒരാൾ എങ്ങനെ ചെയ്യുമെന്നായിരുന്നു ഏവരുടെയും ആശങ്ക. എന്നാൽ മെറിൻ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം ഹൃദിസ്ഥമാക്കി. ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവളാണ് ഈ യുവതി. ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള ആദ്യ മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ ഭർത്താവ് പ്രിജിത്തോ കൂടെ പോകുമായിരുന്നു. നാട്ടുകാരെല്ലാം പ്ര പരിചിതരായതോടെ തപാൽ വിതരണം ഒറ്റയ്ക്ക് നടത്തി. കൊച്ചി ഇൻഫോ പാർക്കിലാണ് ഭർത്താവ് പ്രീജിത്ത് ജോലി ചെയ്യുന്നത്. ഇവർക്ക് ഡാനി എന്നൊരു മകനുമുണ്ട്. കൊല്ലം കൊട്ടാരക്കര…

    Read More »
  • Kerala

    അതിതീവ്രമഴ; വടക്കൻ ജില്ലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണം – മുഖ്യമന്ത്രി

      വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി…

    Read More »
  • Kerala

    ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

         ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ കർശന നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ്  അമിത് റാവൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക്   ഫോട്ടോയോ വീഡിയോയോ വഴി ഉയർന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ.

    Read More »
  • NEWS

    ക്ഷേത്രം ഏറ്റെടുക്കാൻ പുരാവസ്തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി 

    ചെന്നൈ: ബുദ്ധ ശിൽപ്പം കണ്ടെത്തിയതോടെ പൂജകള്‍ നിര്‍ത്തിവച്ച്‌ ക്ഷേത്രം പുരാവസ്തു വകുപ്പിന് കൈമാറാൻ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. സേലം ജില്ലയിലെ പെരിയേരി വില്ലേജിലെ കോട്ടായി റോഡിലുള്ള തലൈവെട്ടി മുനിയപ്പന്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം ബുദ്ധന്റെതാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.       ഇതേത്തുടർന്ന് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് കോടതി തടഞ്ഞു.പൂജകള്‍ നടത്താന്‍ അനുവദിക്കുന്നത് ബുദ്ധമതത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.

    Read More »
  • NEWS

    തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു

    കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കര്‍ണ്ണാടക സ്വദേശിയായ തൊഴിലാളി മരിച്ചു.ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. കര്‍ണ്ണാടക കദക് സിത്താരഹള്ളി സ്വദേശിയും ചൂരി മീപ്പുഗിരിയില്‍ താമസക്കാരനുമായ ഹൊന്നപ്പ പൂജാര്‍ (31) ആണ് മരിച്ചത്. മൊഗ്രാല്‍പുത്തൂര്‍-കമ്ബാര്‍ റോഡില്‍ എടച്ചേരിയിൽ വൈകിട്ടായിരുന്നു അപകടം.

    Read More »
Back to top button
error: