KeralaNEWS

‘ഒരു പുരുഷനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്നല്ല’ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്

അരങ്ങിനെ ഉത്സവമാക്കുന്ന ഗായികയാണ് രഞ്ജിനി ജോസ്. സംഗീത പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായ രഞ്ജിനി ചില സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പാൾ. ‘ഒരാണിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്നല്ല’ എന്ന് രഞ്ജിനി പറയുന്നു.

‘ഇത്തരം കാര്യങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്ന മഞ്ഞപത്രക്കാര്‍ക്കും അത് വായിക്കുന്നവര്‍ക്കും മാത്രമാണ് രസം. എന്തിനാണ് കുറച്ച് മാസങ്ങളായി തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല’ രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Signature-ad

‘മഞ്ഞ പത്രക്കാര്‍ക്കും ഒരു പണിയുമില്ലാതിരിക്കുന്നവര്‍ക്കും ഇതൊക്കെ രസമാണ്. മനസിലാക്കേണ്ട കാര്യം, എല്ലാവരും മനുഷ്യരാണ് എന്നുള്ളതാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. ഒന്നോ രണ്ടോ തവണയാണങ്കില്‍ വിട്ട് കളയാം. ഒരുപാട് തവണ ആകുമ്പോള്‍ പ്രതികരിച്ചു പോകും. ഒരു പുരുഷന്റെ കൂടെയുള്ള ഫോട്ടോ ഇട്ട് ഒരു ബര്‍ത്ഡേ വിഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി ബന്ധമുണ്ടെന്നോ വിവാഹം ചെയ്യാന്‍ പോവുകയാണെന്നോ അല്ല അതിനര്‍ത്ഥം.

അത് കൂടാതെ എന്റെ സഹോദരിയെപ്പോലെ കാണുന്ന ഒരു വ്യക്തിയുടെ കൂടെ ഗൃഹലക്ഷ്മിയില്‍ കവര്‍ പേജ് വന്നപ്പോള്‍ അതെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് ‘നിങ്ങള്‍ ഇനി വിവാഹം കഴിക്കുമോ’ എന്നാണ്. വിവാഹം കഴിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ നിലപാടാണ് പറഞ്ഞത്…’ രഞ്ജിനി നയം വ്യക്തമാക്കി.

Back to top button
error: