NEWS

തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കര്‍ണ്ണാടക സ്വദേശിയായ തൊഴിലാളി മരിച്ചു.ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.
കര്‍ണ്ണാടക കദക് സിത്താരഹള്ളി സ്വദേശിയും ചൂരി മീപ്പുഗിരിയില്‍ താമസക്കാരനുമായ ഹൊന്നപ്പ പൂജാര്‍ (31) ആണ് മരിച്ചത്.
മൊഗ്രാല്‍പുത്തൂര്‍-കമ്ബാര്‍ റോഡില്‍ എടച്ചേരിയിൽ വൈകിട്ടായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: