Month: August 2022
-
Kerala
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അതിജീവിത
യുവഎഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സാഹിത്യകാരനും എഡിറ്ററുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികേളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു. എഴുത്തുകാരിയും അധ്യാപികയുമായ യുവതിയുടെ പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. .ഇതിനിടെ സിവികിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ലൈംഗിക പീഡനക്കേസിൽസിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും. സ്ത്രീ- ദലിത് പക്ഷ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഐക്യദാർഢ്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സ്ത്രീപീഡന കേസുകളിൽ ലൈംഗികാക്രമണകാരികളായ പുരുഷന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തിൽ കൂടുതൽ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാൻ കാരണമാകും. പാർശ്വവൽകൃത ദലിത് സമൂഹത്തിൽ നിന്നുള്ള…
Read More » -
NEWS
ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം, ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക്
ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം. യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും ചൈനീസ് നിയന്ത്രണത്തിലുള്ള തായ്‌വാനില്‍ എത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം രൂക്ഷമാക്കിയിരിക്കുകയാണ്. തായ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അമേരിക്കന്‍ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കല്‍ പ്രതിനിധി തായ് വാനില്‍ എത്തുന്നത്. ഷിയാമെന്‍ പ്രദേശത്തിന് ചുറ്റുമുള്ള കിഴക്കന്‍ തീരത്തിന്റെ വ്യോമപാത ചൈന അടച്ചൂപൂട്ടിയിരിക്കെയാണ് നാന്‍സി പെലോസിയുടെ വിമാനം തായ് പേയില്‍ ഇറങ്ങിയത്. ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശത്തിന് തൊട്ടുപിന്നാലെ പ്രതികരണവുമായി നാന്‍സി പെലോസി രംഗത്തെത്തി. ‘ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തായ്‌വാന്‍ സന്ദര്‍ശനം തായ് വാന്റെ ജനാധിപത്യത്തോടുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയും ആദരവുമാണ്. ഈ സന്ദര്‍ശനം ചൈനീസ്-യുഎസ് ധാരണകളെ ഒരു തരത്തിലും ലംഘിക്കുന്നില്ല’ 1979ലെ തായ്…
Read More » -
Kerala
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ കോടതി പരിഗണിക്കും. ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ ഇത്തരത്തില്‍ കുറ്റം ചുമത്താന്‍ കഴിയില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍നടപടികളിലേക്ക് മജിസ്‌ട്രേറ്റ് കോടതി പോയിരിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ വാദം. താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയല്ലെന്നും ഹര്‍ജിയില്‍ ആന്റണി രാജു പറയുന്നു. ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായിരുന്നു ഹൈക്കോടിയെ സമീപിച്ചത്.
Read More » -
Kerala
ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.75 അടി ജലമാണുള്ളത്. ഇന്നത്തെ റൂള്‍ കര്‍വ് 137.15 അടിയാണ്. ഓഗസ്റ്റ് 10 ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ ജലനിരപ്പ് 2-3 അടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ 2374.52 അടിയാണ് ഇന്നലെ വരെയുള്ളത്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് ഇപ്പോള്‍ വെള്ളം ഉള്ളത്. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല. എങ്കിലും കൃത്യമായ അവലോകം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ്…
Read More » -
Kerala
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് നേതാക്കൾക്ക് ചുമതലനല്‍കി കെ പി സി സി അധ്യക്ഷൻ
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചുമതല നല്‍കിയതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം അഡ്വ.ടി.സിദ്ധിഖ്,ആറ്റിങ്ങല്‍ കരകുളം കൃഷ്ണപിള്ള ,കൊല്ലം വിഎസ് ശിവകുമാര്‍ , പത്തനംതിട്ട എഎ ഷുക്കൂര്‍,മാവേലിക്കര കെ.സി.ജോസഫ് , ആലപ്പുഴ അജയ് തറയില്‍,കോട്ടയം റോയ് കെ പൗലോസ്,ഇടുക്കി വി.പി.സജീന്ദ്രന്‍,എറണാകുളം എം.ലിജു,ചാലക്കുടി പി.ജെ.ജോയി,തൃശ്ശൂര്‍ വി.ടി.ബല്‍റാം,പാലക്കാട് അബ്ദുള്‍ മുത്തലീബ്,ആലത്തൂര്‍ അനില്‍ അക്കര,പൊന്നാനി മുഹമ്മദ് കുഞ്ഞ്,മലപ്പുറം സി.വി.ബാലചന്ദ്രന്‍,കോഴിക്കോട് സോണി സെബാസ്റ്റിയന്‍,വയനാട് പി.ടി.മാത്യൂ,വടകര വി.എ.നാരായണന്‍,കണ്ണൂര്‍ കെഎല്‍ പൗലോസ്,കാസര്‍ഗോഡ് അഡ്വ.സൈമണ്‍ അലക്‌സ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് വിവിധ ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയത്.
Read More » -
Kerala
27 വീടുകൾ തകർന്നു; 123 വീടുകൾക്കു ഭാഗീക നഷ്ടം
കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗീകമായും തകർന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകൾ പൂർണമായി തകർന്നു. 71 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഇവിടെ 18 വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം – 2, ഇടുക്കി – 5, എറണാകുളം – 1, വയനാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം – 15, പത്തനംതിട്ട – 6, ആലപ്പുഴ – 10, കോട്ടയം – 50, ഇടുക്കി – 7, എറണാകുളം – 2, തൃശൂർ – 6, വയനാട് – 10, കണ്ണൂർ – 8 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ഭാഗീകമായി…
Read More » -
Crime
മന്ത്രിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്: പരാതി നല്‍കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചിട്ടാണ് മെസേജ് വരുന്നത്. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇവര്‍ മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. മുമ്പും സമാനരീതിയില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. പരാതി നല്‍കിയതോടെയാണ് താത്ക്കാലികമായി നിലച്ചത്. 91 95726 72533 എന്ന നമ്പരില്‍ നിന്നാണ് വാട്‌സാപ്പ് സന്ദേശം വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Read More » -
Crime
കഞ്ചാവുവില്‍പ്പന വിലക്കിയതിന്റെ വൈരാഗ്യം, രാത്രിയില്‍ വീട്ടിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേര്‍ പിടിയില്‍; ബാഗില്‍നിന്ന് ബോംബിനു സമാനമായ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു
പാറശ്ശാല: കഞ്ചാവുവില്‍പ്പന വിലക്കിയതിന്റെ പേരില്‍ വീട്ടിലേക്ക് രാത്രിയില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ഒട്ടേറെ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. ഒരാളില്‍നിന്ന് ഇരുപതോളം സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പാറശ്ശാലയ്ക്കു സമീപം പാലക്കുഴി ചിറക്കുളം മേഖല കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ പാലക്കുഴി പുത്തന്‍വീട്ടില്‍ പീലി വിപിന്‍ എന്നറിയപ്പെടുന്ന വിപിന്‍ (24), മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു അരുണ്‍ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലാണ് വിപീഷിന്റെ വീട്ടിലേക്കു പടക്കം എറിഞ്ഞത്. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ അച്ചു അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് പോലീസ് ബോംബിനു സമാനമായ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു. സ്‌ഫോടകവസ്തുക്കള്‍ അച്ചു അരുണ്‍ സ്വയം നിര്‍മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവുവില്‍പ്പനയോടൊപ്പം പിടിച്ചുപറിയും ഗുണ്ടാക്രമണങ്ങളും നടത്തുന്ന അച്ചു അരുണ്‍ ഇത്തരം ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് ഇവ നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ 16 കേസുകളിലും വിപിന്‍…
Read More » -
Crime
ഇരുപതിലധികം ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവിറ്റു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെട്ട നാലംഗസംഘം പിടിയില്‍
കരുനാഗപ്പള്ളി: കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍ സിജു (19), കുരീപ്പുഴ ജിജി ഭവനത്തില്‍ ആദര്‍ശ് (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കൊല്ലം നഗരപരിധിയില്‍നിന്നുമാത്രം ഇരുപതിലധികം ഇരുചക്രവാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പുതുതലമുറ ഇനത്തില്‍പ്പെട്ട ആഡംബര ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൂട്ടുപിടിച്ചാണ് മോഷണം നടത്തിവന്നത്. അതിവിദഗ്ധമായി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചുനാള്‍ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ കായല്‍ത്തീരത്തും പറമ്പുകളിലുമെത്തിച്ച് പൊളിച്ചുവില്‍ക്കുകയാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു. അഞ്ചാലുംമൂടുഭാഗത്തുള്ള ആക്രിക്കടയിലാണ് ഇവര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ വിറ്റിരുന്നതെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്നു കണ്ടെടുത്ത ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കും മറ്റു ഭാഗങ്ങളും ഇളക്കിമാറ്റിയനിലയിലായിരുന്നു. രണ്ടാഴ്ചമുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മതില്‍ ചാടിക്കടന്നശേഷം പൂട്ടുപൊളിച്ചു മോഷ്ടിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍…
Read More » -
Crime
ബൈക്ക് നിര്‍ത്തിയതില്‍ തര്‍ക്കം: 15 മിനിറ്റോളം മൂവര്‍സംഘം അഴിഞ്ഞാടി; വീട് തല്ലിത്തകര്‍ത്തു, അമ്മയെയും മകനെയും ആക്രമിച്ചു
ഹരിപ്പാട്: ബൈക്ക് റോഡില്‍വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുയുവാക്കള്‍ചേര്‍ന്ന് വീടു തല്ലിത്തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന അമ്മയെയും മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ചേപ്പാട് വലിയകുഴി കൃഷ്ണനിവാസില്‍ സുരേന്ദ്രന്റെ വീടിനുനേരേ ഞായറാഴ്ച രാത്രി ഏഴേകാലോടെയാണ് ആക്രമണമുണ്ടായത്. സുരേന്ദ്രന്റെ ഭാര്യ പ്രസന്ന (56), മകന്‍ ഉണ്ണിക്കൃഷ്ണന്‍ (32) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഉണ്ണിക്കൃഷ്ണന്‍ ബൈക്ക് വീടിനുസമീപം റോഡരികില്‍ നിര്‍ത്തി സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ബൈക്കില്‍പ്പോയ മൂന്നംഗസംഘം ഇവരോട് ബൈക്ക് മാറ്റാനാവശ്യപ്പെട്ട് അസഭ്യം പറയുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ അമ്മ പ്രസന്ന ഇതു ചോദ്യംചെയ്തതോടെ ബൈക്കില്‍ വന്നവര്‍ അക്രമാസക്തരായി. പ്രസന്നയെയും ഉണ്ണിക്കൃഷ്ണനെയും അടിച്ചുവീഴ്ത്തിയശേഷം വീട്ടുമുറ്റത്ത് ഇറക്കിവെച്ചിരുന്ന ഇഷ്ടികകള്‍ വീട്ടിലേക്കെറിഞ്ഞു. പിന്നാലെ വീട്ടിനുള്ളില്‍ കയറിയും അക്രമംനടത്തി. ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. മുന്‍ഭാഗത്തെ കതക്, കസേര തുടങ്ങിയവയും നശിപ്പിച്ചു. ഇഷ്ടികയെറിഞ്ഞു തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും പരിക്കേല്‍പ്പിച്ചു. 15 മിനിറ്റോളം മൂന്നുപേരും ആക്രമണം നടത്തിയതായി പ്രസന്ന കരീലക്കുളങ്ങര പോലീസിനു മൊഴിനല്‍കി. സമീപവാസികളെത്തിയതോടെയാണ് അക്രമികള്‍ സ്ഥലംവിട്ടത്. മുട്ടം മുറിയാംമൂട് സ്വദേശികളായ ഗോകുല്‍ (23), അച്ചു (20), സിദ്ധാര്‍ഥ് (20) എന്നിവരാണ് ആക്രമണം…
Read More »