തിരുവല്ല: മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ സ്ത്രീയെ അഗ്നിശമനസേന രക്ഷിച്ചു.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.തിരുവല്ല ഇടിഞ്ഞില്ലം കാഞ്ഞിരത്തും മൂട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ പ്രേമ(50) ആണ് പാലത്തിന്റെ മധ്യഭാഗത്തു നിന്നും കുത്തൊഴുക്കുള്ള മണിമലയാറ്റിലേക്ക് ചാടിയത്.
സംഭവം കണ്ട കാല് നടയാത്രക്കാർ അറിയിച്ചതനുസരിച്ച് തിരുവല്ലയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ആദ്യം രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതിരുന്ന ഇവരെ അഗ്നിരക്ഷാസേനാ സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്.
തുടര്‍ന്ന് ഇവരെ സേനയുടെ റബര്‍ ഡിങ്കിയില്‍ കരയില്‍ എത്തിച്ചു. ഇവരെ പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.