തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഇരുപത്തൊന്നുകാരന് അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന് എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) അറസ്റ്റിലായത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വയറുവേദനയുമായാണ് തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണയം നടിച്ച് രഞ്ജിത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പ്രണയത്തിലായിരുന്നുഎന്നാണ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ കബളിപ്പിച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും വര്‍ക്കല പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്എച്ച്ഒ എസ് സനോജ്, എസ്ഐ രാഹുല്‍ പി ആര്, എഎസ്ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ,ഷിജു, സിപിഒമാരായ പ്രശാന്ത്കുമാരന്, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.