KeralaNEWS

തെന്മല പരപ്പാര്‍ അണക്കെട്ടിലെ ഷട്ടര്‍ നാളെ ഉയര്‍ത്തും; കല്ലടയാറ്റില്‍ ജലനിരപ്പുയരും

തെന്മല: പരപ്പാര്‍ അണക്കെട്ടിലെ ഷട്ടര്‍ നാളെ ഉയര്‍ത്തും. രാവിലെ 11-ന് മൂന്ന് ഷട്ടറുകളും ഘട്ടംഘട്ടമായി 50 സെ.മീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഷട്ടറുയര്‍ത്തുന്നതോടെ നിറഞ്ഞുകിടക്കുന്ന കല്ലടയാറ്റിലേക്ക് കൂടുതല്‍ വെള്ളമെത്തും. ഇതോടെ 90 സെ.മീറ്റര്‍വരെ ജലനിരപ്പുയരും. അതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ് 109.69 മീറ്ററാണ്. മഴ കുറവാണെങ്കിലും വെള്ളം ഒഴുകിയെത്തുന്നതില്‍ കുറവുണ്ടായിട്ടില്ല. 115.82 മീറ്റര്‍ സംഭരണശേഷിയുള്ള പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് 109 മീറ്ററിനു മുകളിലേക്കുയര്‍ന്നതോടെയാണ് ഷട്ടറുകള്‍ നാളെ ഉയര്‍ത്തുന്നത്.

Signature-ad

നിലവില്‍ ഡാമില്‍ നിലനിര്‍ത്തേണ്ട വെള്ളത്തിന്റെ അളവ് 107.56 മീറ്ററാണ്. ഉള്‍ക്കൊള്ളുന്നതിന്റെ 71 ശതമാനം ജലമാണ് സംഭരണിയിലുള്ളത്. ഒരു ജനറേറ്റര്‍ വഴി മാത്രമാണ് വൈദ്യുതോത്പാദനം നടക്കുന്നത്. ഷട്ടറുയര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഡാമിന്റെ ചരിത്രത്തിലാദ്യമായി ജൂണ്‍ മാസത്തില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നിരുന്നു.

അടിയന്തര ആവശ്യങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകള്‍: കൊല്ലം-0474 2794002,0474 2742116, കരുനാഗപ്പള്ളി-0476 2620223, കുന്നത്തൂര്‍-0476 2830345, കൊട്ടാരക്കര-0474 2454623, പുനലൂര്‍-0475 2222605, പത്തനാപുരം-0475 2350090.

 

Back to top button
error: