KeralaNEWS

കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്.

നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ പ്രതാപവര്‍മ്മ തമ്പാന്‍ കുണ്ടറ പേരൂര്‍ സ്വദേശിയാണ്. പി. ഗോപാല പണിക്കരുടെയും കെ. ഭാരതിയുടെയും മകനായി 1959 സെപ്റ്റംബര്‍ 20ന് കൊല്ലത്തു ജനിച്ചു. കെ.എസ്.യുവിലൂടെയാണ് രാഷ്ടീയ രംഗത്തേയ്ക്കു പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജിലായിരുന്നു വിദ്യാഭ്യാസം. 12 വര്‍ഷക്കാലം തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു.

Signature-ad

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്‌യുവിന്റെ ഏക ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച ജി. പ്രതാപവര്‍മ്മ തമ്പാന്‍ മുന്‍ ചാത്തന്നൂര്‍ എംഎല്‍എയാണ്. ഭാര്യ ദീപ തമ്പാന്‍. ഒരു മകനും മകളുമുണ്ട്.

Back to top button
error: