കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഡൈവര്‍ ജിജി എന്ന സേവ്യറിനെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു കോഴഞ്ചേരിയിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം പൊയ്യാനില്‍ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. ഇതേച്ചൊല്ലി പഞ്ചായത്ത് കമ്മറ്റിയില്‍ രൂക്ഷമായ വാഗ്വാദം നടന്നു.
വൈസ് പ്രസിഡന്റ് ഫോണില്‍ ജിജിയെ വിളിച്ച് പഞ്ചായത്ത് ജീപ്പില്‍ കോഴഞ്ചേരിയിലേക്ക് വരുത്തുകയായിരുന്നു. വണ്ടി വരാന്‍ വൈകി എന്നു പറഞ്ഞാണ് ഡ്രൈവറെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു പഞ്ചായത്ത് ജീപ്പിനുള്ളില്‍ കയറി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ആളുകള്‍ ഓടിക്കൂടിയപ്പോള്‍ വൈസ് പ്രസിഡന്റും ഭര്‍ത്താവും തങ്ങളുടെ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് ആറന്മുള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഈ സംഭവം ഗ്രാമ പഞ്ചായത്ത് കമ്മറ്റിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ജീവനക്കാരും പ്രതിഷേധത്തിലാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സജു മദ്യപിച്ച് ഗ്രാമപഞ്ചായത്ത് കമ്മറ്റി നടന്നുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ കയറിച്ചെന്നു ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.
പഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്കിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവും ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവെന്ന നിലയില്‍ സജു തങ്ങളെ ഭരിക്കാന്‍ വരുന്നതില്‍ ജീവനക്കാര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.