Month: August 2022

  • Crime

    കോവിഡ് മൂലം ‘വിദേശയാത്ര’ മുടങ്ങി!; മരിച്ച കള്ളക്കടത്ത് നേതാവിന്റെ നിലവറയില്‍ 300 വര്‍ഷം പഴക്കമുള്ള കോടികളുടെ വിഗ്രഹങ്ങള്‍

    ചെന്നൈ: മരിച്ച കള്ളക്കടത്ത് നേതാവ് മാനുവല്‍ ആര്‍ പിനേറോയുടെ വീടിന്റെ നിലവറയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ വിഗ്രഹങ്ങള്‍ കണ്ടെത്തി. വിഗ്രഹക്കള്ളക്കടത്ത് സംഘത്തിന്റെ നേതാവായിരുന്ന മാനുവലിന്റെ ചെന്നൈ ബ്രോഡ്വേയിലെ പേദരിയാര്‍ കോവില്‍ സ്ട്രീറ്റിലെ വീട് ഇപ്പോള്‍ ഭാര്യ പമേല ഇമ്മാനുവല്‍ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലാണുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസിന്റെ വിഗ്രഹമോഷണം കണ്ടെത്തുന്ന പ്രത്യേക വിഭാഗം ഇവിടെ നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങള്‍ കണ്ടെടുത്തത്. മാനുവല്‍ ആര്‍ പിനേറ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. തുടര്‍ന്ന് അയാള്‍ക്കെതിരായ അന്വേഷണം പൊലീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം സാധാരണ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് നിലവറയില്‍നിന്ന് അമൂല്യമായ ഒമ്പത് വിഗ്രഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മുന്നൂറ് വര്‍ഷം പഴക്കമുള്ള ഈ വിഗ്രഹങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് പുരാവസ്തുവിദഗ്ധര്‍ പറയുന്നത്. മാനുവല്‍ മരിച്ചതിനു ശേഷം ഈ വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളും മറ്റും ഇതിന് തടസ്സമായി. അങ്ങനെയാണ് ഈ അമൂല്യ…

    Read More »
  • India

    ഇന്ത്യയുടെ തേജസ് വിമാനങ്ങള്‍ വാങ്ങാന്‍ രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നു; 18 വിമാനങ്ങള്‍ മലേഷ്യക്ക് വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം

    ന്യൂഡല്‍ഹി: ഇന്ത്യയുടെ തേജസ് വിമാനങ്ങള്‍ വാങ്ങാന്‍ താത്്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്ത്. മലേഷ്യക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വിമാനം വാങ്ങാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 18 ജെറ്റുകള്‍ വാങ്ങാനുള്ള റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സിന്റെ താല്പര്യത്തോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് വിമാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്റ് അംഗങ്ങളോട് രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. ഒരു സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് (stealth fighter jet) നിര്‍മിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അതിന്റെ സമയക്രമം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുയുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മലേഷ്യയുടെ പദ്ധതിയില്‍ ഇന്ത്യയുടെ ‘തേജസി’ന് മുഖ്യ പരിഗണനയുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍…

    Read More »
  • Crime

    സെക്യൂരിറ്റിയെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതി നിഷാം കൊലക്കേസ് പ്രതിയായ സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി

    തൃശൂര്‍: സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചൊണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജൂണില്‍ നടന്ന സംഭവത്തില്‍ സഹതടവുകാരനായ നസീര്‍ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും പറയുന്നത്. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്. വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. നസീര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീര്‍.…

    Read More »
  • Crime

    വയനാട്ടില്‍ വീട് കുത്തിത്തുറന്ന് ഡയമണ്ട് നെക്ലേസുകളടക്കം 90 പവന്റെ ആഭരണങ്ങളും 43000 രൂപയും കവര്‍ന്നു

    സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം. മന്ദണ്ടികുന്ന് സ്വദേശി ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍പൂട്ട് തകര്‍ത്ത് ഉള്ളില്‍ക്കടന്ന മോഷ്ട്ടാക്കള്‍ 90 പവന്റെ സ്വര്‍ണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു. പെരിന്തല്‍മണ്ണയിലുള്ള ബന്ധുവീട്ടില്‍ പോയ ശിവദാസനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മുറിയിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഡയമണ്ട് നെക്ലേസുകളടക്കം 90 പവന്‍ ആഭരണങ്ങളും 43000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ്, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുള്‍ ഷരീഫ് അടക്കം ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് നടന്ന മോഷണത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ബത്തേരിയില്‍ മുന്‍പ് മോഷണ കേസുകളില്‍…

    Read More »
  • India

    നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി

    നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചത് പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാനും കൂടുതൽ ട്രെയിൽ സർവ്വീസുകൾ ആരംഭിക്കാനും ഇത് ആവശ്യമാണെന്ന് രാജ്യസഭയിൽ ശൂന്യവേളയിലും ചോദ്യോത്തരവേളയിലും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തത് – നേമത്തെയും കൊച്ചുവേളിയിലെയും സാറ്റലൈറ്റ് ടെർമിനലുകൾ. ഇതിൽ കൊച്ചുവേളി പദ്ധതി ഭാഗികമായി നടപ്പായി. പക്ഷേ, നേമം പദ്ധതി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെയും മറ്റും കുറവുമൂലം തിരക്ക് അനിയന്ത്രിതമാണ്. വടക്കുനിന്നു വരുന്ന ട്രെയിനുകൾ നേമത്തും തെക്കുനിന്നുള്ളവ കൊച്ചുവേളിയിലും ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നതായിരുന്നു പദ്ധതി. നേമം പദ്ധതി 2011-12ൽ ബജറ്റിൽ ഉൾക്കൊള്ളിച്ചു. ഏറെക്കാലത്തെ നിശ്ചലാവസ്ഥയ്ക്കു ശേഷം 2018-19ൽ അംബ്രലാ വർക്കിൽ ഉൾപ്പെടുത്തി. പിന്നാലെ 2019 മാർച്ച് ഏഴിന് പദ്ധതിക്ക് റെയിൽവേ മന്ത്രി തറക്കല്ലിട്ടു. എന്നാൽ, പിന്നീട് ഒന്നും നടക്കാത്ത നിലയായി. പദ്ധതി അനുമതിക്കു കാക്കുകയാണ് എന്ന വിവരമാണ് രണ്ടു തവണ ജെൺ ബ്രിട്ടാസ് എംപിയുടെ…

    Read More »
  • India

    ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്രസ തകര്‍ത്തു; നടപടി ഭീകരവാദബന്ധം ആരോപിച്ച്

    ഗുവാഹത്തി: അസമിലെ മൊയ്രാബാരിയിലെ മോറിഗാവില്‍ ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മദ്‌റസ തകര്‍ത്തു. മദ്രസ നടത്തിയിരുന്ന മുഫ്തി മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമുമായും എക്യുഐഎസുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. മുഫ്തി മുസ്തഫ എന്ന മുസ്തഫ 2017ല്‍ ഭോപ്പാലില്‍ നിന്ന് ഇസ്ലാമിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്രസ തകര്‍ത്ത സംഭവം മോറിഗാവ് ജില്ലാ പൊലീസ് സൂപ്രണ്ട് അപര്‍ണ എന്‍ സ്ഥിരീകരിച്ചു. യുഎപിഎ നിയമപ്രകാരമാണ് മോറിഗാവില്‍ ജാമിഉല്‍ ഹുദാ മദ്രസ തകര്‍ത്തതെന്നും 43 വിദ്യാര്‍ത്ഥികള്‍ ഈ മദ്‌റസയില്‍ പഠിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മദ്രസയില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീഷണി കണക്കിലെടുത്ത്, ഈ വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അസമില്‍ കഴിഞ്ഞ രണ്ട്…

    Read More »
  • Kerala

    നാളെ രണ്ടു ജില്ലകള്‍ അവധി പ്രഖ്യാപിച്ചു

    ആലപ്പുഴ: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്താകെ ഇന്ന് അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത ശക്തമായി തുടരും. അതേസമയം കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ഭീഷണി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിന് പുറമേമധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ ഭീഷണി ശക്തമായി തുടരാന്‍ കാരണം.

    Read More »
  • LIFE

    ”പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു, നിലപാടുകളില്‍ തുടരും”; കുറിപ്പുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

    കോഴിക്കോട്: എം.എസ്.എഫ് ക്യാമ്പില്‍ താന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജനഗണമന സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഷാരിസിന്റെ ഖേദപ്രകടനം. വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും’, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി. ‘ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോള്‍…

    Read More »
  • India

    വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയ്ക്കെതിരെ പ്രതിഷേധം: രാഹുല്‍ഗാന്ധിയേയും പ്രിയങ്കയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

    ന്യൂഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ്വരിച്ചു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ചിലരെ മര്‍ദിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയടക്കം വലിച്ചിഴച്ച് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്‌സിന് മുമ്പില്‍ പ്രതിഷേധിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുപ്പണിഞ്ഞ് ഡല്‍ഹിയിലെ പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്‌സിന് മുമ്പിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ…

    Read More »
  • Kerala

    മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനം കൂളാണ്! ടെട്രാപോഡ് തുണച്ചു; വര്‍ഷങ്ങളായുള്ള കടലാക്രമണ ഭീഷണി ഒഴിഞ്ഞു

    കൊച്ചി: നാടെങ്ങും മഴയുടെയും പ്രളയത്തിന്റെയും കടലേറ്റത്തിന്റെയും ആശങ്കയുടെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വര്‍ഷങ്ങളായി വേട്ടയാടപ്പെട്ടിരുന്ന ഒരു ഭീതി ഇക്കുറി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെല്ലാനം തീരവാസികള്‍. മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനത്ത് കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോള്‍ ശാന്തമാണ് എന്നതാണ് തീരവാസികള്‍ക്ക് ആശ്വാസം പകരുന്നത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതിയാണ് പ്രദേശവാസികളുടെ ഭീതിയകറ്റുന്നതില്‍ നിര്‍ണായകമായത്. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ ഇറോഷന്‍ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം. 2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണമാണ് ലക്ഷ്യം. നിലവില്‍ 40…

    Read More »
Back to top button
error: