Month: August 2022

  • NEWS

    ഗാസയില്‍ വ്യോമാക്രമണം: ഭീകര സംഘടനാ നേതാവും ആറു വയസുകാരി ബാലികയും ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

    ഗാസാസിറ്റി: പലസ്തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര സംഘടനാ നേതാവും ആറു വയസുകാരി ബാലികയും ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്കു പരുക്കേറ്റു. ഭീകരസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ തേസര്‍ അല്‍ ജബാരിയടക്കമുള്ളവരാണ് മരിച്ചത്. മധ്യ റിമാല്‍ മേഖലയിലെ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലായിരുന്നു ആക്രമണം. ഗാസയുടെ ഒന്നിലധികം ഭാഗങ്ങളില്‍ ആക്രമണമുണ്ടായതായാണ് പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, ഒരിടത്തു മാത്രമേ ആക്രമണം നടത്തിയുള്ളൂവെന്ന് ഇസ്രയേല്‍ െസെന്യം വിശദമാക്കി. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ജനനില്‍നിന്ന് ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് ബാസം അല്‍ സാദിയെ അറസ്റ്റ് ചെയ്തതോടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഗാസയിലെക്കുള്ള രണ്ടു ബോഡര്‍ പോസ്റ്റുകള്‍ ഇസ്രയേല്‍ അടച്ചത് സംഘര്‍ഷം വര്‍ധിപ്പിച്ചു.

    Read More »
  • Kerala

    ജഡ്ജിയെ മാറ്റില്ല, നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ

    നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റില്ല.സെഷൻസ് ജഡ്ജി ഹണി എം വർഗീസ് തന്നെ വിചാരണ നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഇറക്കി. മറ്റന്നാൾ കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതിയിലാണ്. നിലവിൽ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്റെ മേൽനോട്ടത്തിലാണ് വിചാരണ. ജഡ്ജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോൾ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജിയായി മാറ്റിയതിനെ തുടർന്നാണ് കോടതി മാറ്റം. കേസ് ഫയലുകൾ സി.ബി.ഐ കോടതിയിൽ നിന്ന് മാറ്റാൻ ഉത്തരവിറങ്ങി. അഭിഭാഷകർക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതേസമയം, തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജി ഹണി എം വർഗീസിനെ നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിന് നടിയെ…

    Read More »
  • Kerala

    ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക്

    തിരുവന്തപുരം: ‘കിഫ്ബിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എന്തു കാര്യം’ എന്നത് സംബന്ധിച്ചാണ് ഈ ലക്കം ചിന്താ വാരികയിലെ ലേഖനങ്ങളെന്ന് സിപിഐഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം, മസാലബോണ്ട് ഇറക്കിയതിൽ ഫെമ നിയമത്തിന്റെ ലംഘനമില്ല, തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇഡിയുടെ ഉന്നം മസാലബോണ്ടുകൾ വാങ്ങിയ കാനഡ സർക്കാരിന്റെ പെൻഷൻ കമ്പനി വഴി വീണ്ടും ലാവലിൻ കേസ് കുത്തിപ്പൊക്കാനാണ്. ഇതാണ് കെ.ജി. ബിജു കിഫ്ബിയിൽ നിന്നൊരു വരദാചാരിയെത്തേടി ഇഡി എന്നു സമർത്ഥിക്കുന്നത്. കടം കേന്ദ്രത്തിന്റെയും കേരളത്തിന്റെയും താരതമ്യപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാരാണ് നിയമവിരുദ്ധമായി വായ്പകൾ എടുക്കുന്നതെന്ന എന്റെ ലേഖനവും വ്യക്തമാക്കുന്നു. ഇതിനുപുറമേ ഇഡിയുടെ അധികാരം സംബന്ധിച്ച സുപ്രിംകോടതി വിധിയെക്കുറിച്ച് പീപ്പിൾസ് ഡെമോക്രസിയുടെ പ്രതികരണവും ഈ ലക്കം ചിന്തയിലുണ്ട്’, തോമസ് ഐസക് കുറിച്ചു.    

    Read More »
  • LIFE

    കാർത്തിയുടെ “വിരുമൻ” ഫോർച്യൂൺ സിനിമാസിന്

    കാർത്തിയെ നായകനാക്കിമുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “വിരുമൻ”ആഗസ്റ്റ് 12-ന് കേരളത്തിൽ ഫോർച്യൂൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തുന്നു.2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘വിരുമൻ ‘ എന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്. ‘കൊമ്പൻ ‘എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് ‘വിരുമൻ’. .എസ്. കെ. ശെൽവകുമാർ ഛായഗ്രഹണം നിർവ്വഹിക്കുന്നു. യുവൻ ഷങ്കർരാജ സംഗീതം പകരുന്നു. അനൽ അരശാണ് സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്. സഹ നിർമ്മാതാവ്- രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ. സഹ നിർമ്മാതാവ്. നിരവധി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ അവതരിപ്പിച്ച ഫോർച്യൂൺ സിനിമാസ് റിലീസ് ‘വിരുമൻ ‘ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ്…

    Read More »
  • Kerala

    പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തി. എല്ലാ ജില്ലകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരണം. എല്ലാവരും മാസ്‌ക് ധരിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണ്. രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴേ…

    Read More »
  • Kerala

    എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

      സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം ചെങ്ങാനൂർ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു. ‘ഓപ്പറേഷൻ റെഡ് ടേപ്പ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി രാവിലെ 11 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലും റെയ്ഡ് നടത്തുകയാണ്.

    Read More »
  • Tech

    ഡിജി ലോക്കറില്‍ ഇനി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും

    തിരുവനന്തപുരം: ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴില്‍ പരീക്ഷാഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൊബൈല്‍നമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതില്‍ ആധാറില്‍ നല്‍കിയിട്ടുള്ള പേരും ജനനത്തീയതിയും നല്‍കണം. ലിംഗം, മൊബൈല്‍ നമ്പര്‍, ആറക്ക പിന്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ആധാര്‍ നമ്പര്‍ എന്നിവയും നല്‍കണം. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലാണ് ഒ.ടി.പി. നല്‍കുക. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഡിജി ലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘get more now’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് എജ്യുക്കേഷന്‍ എന്ന സെക്ഷനില്‍നിന്ന് ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള തിരഞ്ഞെടുക്കണം. ഇതില്‍ ക്ലാസ് 10 സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. ഇതില്‍ രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  

    Read More »
  • Tech

    എസ്.ബി.ഐ. സെര്‍വര്‍ തകരാറിലായി; യു.പി.ഐ. പണമിടപാടുകള്‍ മുടങ്ങി

    ഡല്‍ഹി: സ്‌റ്റേ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് യു.പി.ഐ. ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്ന് എസ്.ബി.ഐ. ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ എസ്.ബി.ഐ. സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    ​ വി.പി.എൻ ഉപയോ​ഗിച്ച് ഗൾഫ് രാജ്യങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക, നിങ്ങൾ കുടുങ്ങും

    ​ യു.എ.ഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ (വി.പി.എൻ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഈ രാജ്യങ്ങളിൽ നിയന്ത്രണമുള്ള ഡേറ്റിങ്ങ്, ചൂതാട്ട, അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് വലിയൊരു വിഭാഗം വി.പി.എൻ ഉപയോഗിക്കുന്നത്. എന്നാൽ, വി.പി.എൻ ദുരുപയോഗം ചെയ്താൽ യുഎഇയിൽ ശക്തമായ ശിക്ഷയുമുണ്ട്. വി.പി.എൻ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സർക്കാർ നിരോധിച്ച ഓഡിയോ–വിഡിയോ ആപ്പുകളും ചൂതാട്ട- അശ്ലീല വെബ്സൈറ്റുകളും സന്ദർശിക്കുന്നത് നിയമവിരുദ്ധമാണ്. യുഎഇ സൈബർ നിയമം ആർട്ടിക്കിൾ 10 പ്രകാരം വി.പി.എൻ ദുരുപയോഗം ചെയ്താൽ ജയിൽ ശിക്ഷയും 500,000 ദിർഹം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും. ഗൾഫിൽ വി.പി.എൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ സമയത്തേക്കാൾ 36ശതമാനം വർധനവുണ്ടായെന്ന് നോർഡ് സെക്യൂരിറ്റി ഡാറ്റ പറയുന്നു. നിരോധിത വെബ്സൈറ്റുകൾ ഉപയോഗിക്കാനാണ് കൂടുതൽ പേരും വി.പി.എൻ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളിൽ നല്ലൊരു ശതമാനം…

    Read More »
  • Kerala

    അതിജീവനത്തിനായി കേഴുന്ന മൺറോതുരുത്ത് ഗ്രാമത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാരുണ്യഹസ്തം

        ഹരിതഭംഗികൊണ്ടും ജലസമ്പത്ത് കൊണ്ടും അനുഗ്രഹീതമാണ് മൺറോതുരുത്ത്. പക്ഷേ ആഗോളതാപനം കൊണ്ട് കേഴുകയാണ് ഈ നാട് . വേനൽക്കാലത്ത് വേലിയേറ്റവും വർഷ കാലത്ത് മഴക്കെടുതിയുടെ ദുരിതങ്ങളും ഈ ഗ്രാമത്തെ ശ്വാസം മുട്ടിക്കുന്നു. വർഷത്തിൽ ഏറിയ നാളും ജീവിതം ദുസഹമായ മൺറോതുരുത്ത് അതിജീവനത്തിനായി പൊരുതുകയാണിന്ന്. ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെപ്പേർ മൺറോതുരുത്തിൽ നിന്നും ഇതിനോടകം പലയായനം ചെയ്തു. ആഗോളതാപനം കൊണ്ട് പ്രാണൻ പിടയുന്ന മൺറോതുരുത്തിന് ആശ്വാസത്തിൻ്റെ കൈത്താങ്ങുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൺറോതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എസ്.ബി.ഐ 10 ലക്ഷം രൂപ വിലമയുള്ള ഒരു മെഡിക്കൽ ലാബറട്ടറി സംവിധാനം ബാങ്കിന്റെ സി.എസ്.ആർ (കോർപ്പറേറ്റീവ് സോഷ്യൽ റെസ്‌പോൺസബിലിറ്റി ) പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന ചെയ്‌തു. എസ്.ബി.ഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ പി.സി കാണ്ട്പാലിൽ നിന്ന് മൺറോതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറും പഞ്ചായത്ത്‌ അംഗങ്ങളും മെഡിക്കൽ ഓഫീസറും ചേർന്ന് എസ് ബി ഐ യുടെ ലോക്കൽ ഹെഡ് ഓഫീസിൽ വച്ച് ലാബ്…

    Read More »
Back to top button
error: