Month: August 2022

  • Kerala

    നഴ്സിങ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന നടപടി അനന്തമായി നീളുന്നു, പ്രവേശനം അനിശ്ചിതത്വത്തില്‍; 45 കോളേജുകള്‍ക്ക് ഇനിയും അനുമതിയില്ല, അനുമതി ലഭിച്ചവയില്‍ സീറ്റും കുറച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന നടപടി അനന്തമായി നീണ്ടതോടെ പ്രവേശനം അനിശ്ചിതത്വത്തില്‍. 125 കോളേജുകളില്‍ 80 കോളേജുകള്‍ക്കാണ് ആരോഗ്യസര്‍വകലാശാലയുടെയും നഴ്സിങ് കൗണ്‍സിലിന്റെയും പ്രവേശനാനുമതി ലഭിച്ചത്. അനുമതി ലഭിച്ചവയില്‍ പലതിന്റെയും സീറ്റും കുറച്ചു. എല്ലാ വര്‍ഷവും പ്രവേശനനടപടികള്‍ തുടങ്ങുംമുമ്പ് ആരോഗ്യസര്‍വകലാശാലാ ജനറല്‍കൗണ്‍സില്‍ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാസമിതിയും നഴ്സിങ് കൗണ്‍സിലും കോളേജുകളിലെ സൗകര്യങ്ങള്‍ പരിശോധിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി നല്‍കുന്നത്. ന്യൂനത കണ്ടാല്‍ അതു പരിഹരിച്ച് അപേക്ഷ നല്‍കുന്ന മുറയ്ക്കാണ് അനുമതി ലഭിക്കുക. സ്വാശ്രയ കോളേജുകളിലെ പകുതിസീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയിട്ടുണ്ട്. എല്‍.ബി.എസ്. ആണ് ആ സീറ്റുകളിലേക്ക് പ്രവേശനം നടത്തുക. അവശേഷിക്കുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകളും.മാനേജ്മെന്റ് അസോസിയേഷനുകള്‍ ഈ സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. പ്രവേശനാനുമതി ലഭിച്ചാല്‍മാത്രമേ ഓരോ കോളേജിനും മാനേജ്‌മെന്റ് സീറ്റ് ഉള്‍പ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ. ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നഴ്സിങ് പ്രവേശനത്തിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള സമയം.ഓഗസ്റ്റ് 30-നകം പ്രവേശനം പൂര്‍ത്തിയാക്കണം.…

    Read More »
  • Kerala

    നിറകണ്ണുകളോടെ ആ അമ്മ ചോദിക്കുന്നു… അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെയല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?

    കോഴിക്കോട്: ‘അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെയല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?’, മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഈ ഒരു ചോദ്യംമാത്രമാണ്. ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്. മകന്‍ തിരിച്ചുവരുന്നത് കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കള്‍ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 19-ന് ചിതയൊരുക്കി സംസ്‌കരിച്ചു. മകന്റെ വിയോ?ഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോളാണ് ഡി.എന്‍.എ. പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്‌കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. കാണാതായ മകനെ ഓര്‍ത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ആശങ്കയ്‌ക്കൊപ്പം അവന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയുമുണ്ട് ഇപ്പോള്‍ ശ്രീലതയുടെ മനസ്സില്‍. അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി…

    Read More »
  • Kerala

    രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക്; എറണാകുളത്തും ആലപ്പുഴയിലും വിന്യസിക്കും

    കൊച്ചി: ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക്. ഇരുപത്തുയൊന്നുപേര്‍ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാകും എത്തുക. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെഎസ്ആര്‍ടിസി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. പലയിടത്തുനിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുന്‍ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയിലാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരും ഡാം മാനേജ്മെന്റും. പല ഡാമുകളും തുറക്കേണ്ടി വന്നുവെങ്കിലും എവിടെയും പ്രളയ സാധ്യതയോ അപകടഭീതിയോ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

    Read More »
  • Kerala

    സ്കേറ്റിംഗ് താരം അനസ് ഹജാസിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

    തിരുവനന്തപുരം: ഹരിയാനയിൽ വച്ച് വാഹനാപകടത്തിൽ മരിച്ച സ്കേറ്റിംഗ് താരം അനസ് ഹജാസിന്റെ ഭൗതിക ദേഹം ജന്മനാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടര്‍ന്ന് അനസിൻ്റെ ജന്മദേശമായ വെഞ്ഞാറമൂടിലേക്ക് കൊണ്ടുവന്നു. പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് അനസിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ഇവിടേക്ക് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ചുള്ളാളം ജുമാമസ്ജിദിൽ ഖബറടക്കും. സ്കേറ്റിംഗ് ബോര്‍ഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് ഹജാസ് മരണപ്പെട്ടത്. ഹരിയാനയിലെ കൽക്കയിൽ വച്ചാണ് അനസ് ഹാജസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുന്നത് മരണപ്പെടുന്നതും. കഴിഞ്ഞ മെയ് 23 നാണ് സ്കേറ്റിംഗ് ബോർഡിൽ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയായിരുന്നു ദാരുണാന്ത്യം. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകൾ നടത്തിയിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന അനസിൻ്റെ യാത്രാ വിശേഷങ്ങൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

    Read More »
  • Kerala

    കെഎസ്ആര്‍ടിസിക്ക് ഇന്ധനമില്ല; ഞായറാഴ്ച ഓര്‍ഡിനറിയാത്ര നടക്കില്ല!

    തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സാധാരണക്കാരുടെ ഓര്‍ഡിനറിയാത്ര നടക്കില്ല. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് ഞായറാഴ്ച സര്‍വീസ് നടത്തേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് രൂക്ഷപ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാന വ്യാപകമായി പകുതിയിലധികം ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദാക്കിയത്. കോവിഡിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ പല റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഞായറാഴ്ച ട്രിപ്പ് നടത്താറില്ല. ഡീസല്‍ക്ഷാമത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സികൂടി ട്രിപ്പ് മുടക്കിയാല്‍ ഞായറാഴ്ചത്തെ സാധാരണക്കാരന്റെ യാത്രയ്ക്ക് വന്‍ ചിലവ് വരും. എന്നുമാത്രമല്ല സംസ്ഥാനത്തെ ബസ് യാത്രാ മേഖലയില്‍ ഭാഗിക ഹര്‍ത്താല്‍ പ്രതീതിയുണ്ടാകാനും സാധ്യതയുണ്ട്. ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകളും ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളും മാത്രമാകും…

    Read More »
  • India

    കര്‍ണാടകയിലും തമിഴ്‌നാട്ടിലും മഴ തുടരുന്നു; കാവേരി തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം

    ചെന്നൈ: കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴ തുടരുന്നു. സേലം മേട്ടൂര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 2.1 ഘനഅടി വെള്ളം തുറന്നുവിടുന്നതിനാല്‍ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കര്‍ണാടകയിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ തെക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഹൊക്കനഗലില്‍ ക്ഷേത്രത്തില്‍ കുടുങ്ങിയ വൃദ്ധദന്പതികളെ അഗ്‌നിരക്ഷാ സേനയും പൊലിസും രക്ഷപ്പെടുത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി,ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ടാണ്. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കര്‍ണാടകയില്‍ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്. അണക്കെട്ടുകള്‍ തുറന്നതോടെ, കാവേരി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. എല്ലാ കൈവഴികളിലും നീരോഴുക്ക് കൂടി. പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനി, നീലഗിരി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മിതമായ മഴപെയ്യുമെന്നാണ്…

    Read More »
  • Kerala

    പ്രകടനത്തിനായി തെരുവുനായയെ കൊന്നെന്ന കേസില്‍ സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

    കോട്ടയം: പ്രകടനത്തിനായി തെരുവുനായയെ കൊന്നെന്ന കേസില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ 15 പ്രതികളെ കോടതി വെറുതെ വിട്ടു. കോട്ടയം സിജെഎം കോടതിയുടേതാണ് നടപടി. തെരുവുനായ ശല്യത്തിനെതിരെ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി തെരുവുനായയെ കൊന്നുവെന്നാണ് കേസ്. സംഭവത്തില്‍ നേരത്തെ സുപ്രീം കോടതിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നാട്ടുകാര്‍കൊന്നിട്ട നായയുമായി പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് കേരള കോണ്‍ഗ്രസ് യുവജന നേതാക്കളുടെ വാദം. ഇതിനെതിരെ തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് കോടതി കണ്ടെത്തിയത്.…

    Read More »
  • Crime

    ബൈക്കില്‍ ടിപ്പറിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു; അച്ഛനും ഗര്‍ഭിണിയായ അമ്മയും ഗുരുതര നിലയില്‍; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് സംശയം

    തിരുവനന്തപുരം: ടിപ്പറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്. ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗത്തില്‍ പാഞ്ഞു വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു കയറുകയായിരുന്നെന്നാണ് വിവരം. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.  

    Read More »
  • Kerala

    മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഭാരതപ്പുഴ, മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

    പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡമിന്റെ 4 ഷട്ടറുകള്‍ തുറന്നു. 10 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ രാവിലെ 9 മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പിന്നീട് ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നുമണിയോടുകൂടി തുറക്കുകയായിരുന്നു. പരമാവധി 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമിന്റെ നിലവിലെ ജലനിരപ്പ് 112.36 മീറ്റര്‍ ആണ്. റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 36 സെന്റീമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 53 സെന്റീമീറ്റര്‍ വീതം തുറന്നു. മൂലത്തറ റെഗുലേറ്റര്‍: 19…

    Read More »
  • NEWS

    ആവർത്തിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി താലിബാൻ

    കാബൂള്‍: അഫ്​ഗാന്‍ മണ്ണില്‍ ആക്രമണം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പുമായി താലിബാന്‍.ഇനി ഇത്തരം സാഹസങ്ങൾക്ക് മുതിർന്നാൽ പ്രത്യാഖ്യാതം ഉദ്ദേശിക്കുന്നതിലും അപ്പുറമാകുമെന്നാണ് മുന്നറിയിപ്പ്. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ സവാഹിരിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാന്‍ രം​ഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച്‌ യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും താലിബാന്‍ വ്യക്തമാക്കി.  ഞായറാഴ്ചയാണ് കാബൂളിലെ ഒളിത്താവളത്തില്‍വെച്ച്‌ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ സവാഹിരിയെ കൊലപ്പെടുത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരകരിലൊരാളാണ് അല്‍ഖ്വയ്ദ തലവനായ സവാഹിരി. പ്രധാന ആസൂത്രകനായ ഒസാമ ബിന്‍ലാദനെ പാകിസ്ഥാനിലെ അബട്ടാബാദില്‍വെച്ച്‌ അമേരിക്ക നേരത്തെ വധിച്ചിരുന്നു.

    Read More »
Back to top button
error: