KeralaNEWS

അതിജീവനത്തിനായി കേഴുന്ന മൺറോതുരുത്ത് ഗ്രാമത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാരുണ്യഹസ്തം

    ഹരിതഭംഗികൊണ്ടും ജലസമ്പത്ത് കൊണ്ടും അനുഗ്രഹീതമാണ് മൺറോതുരുത്ത്. പക്ഷേ ആഗോളതാപനം കൊണ്ട് കേഴുകയാണ് ഈ നാട് . വേനൽക്കാലത്ത് വേലിയേറ്റവും വർഷ കാലത്ത് മഴക്കെടുതിയുടെ ദുരിതങ്ങളും ഈ ഗ്രാമത്തെ ശ്വാസം മുട്ടിക്കുന്നു. വർഷത്തിൽ ഏറിയ നാളും ജീവിതം ദുസഹമായ മൺറോതുരുത്ത് അതിജീവനത്തിനായി പൊരുതുകയാണിന്ന്.
ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെപ്പേർ മൺറോതുരുത്തിൽ നിന്നും ഇതിനോടകം പലയായനം ചെയ്തു. ആഗോളതാപനം കൊണ്ട് പ്രാണൻ പിടയുന്ന മൺറോതുരുത്തിന് ആശ്വാസത്തിൻ്റെ കൈത്താങ്ങുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

മൺറോതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എസ്.ബി.ഐ 10 ലക്ഷം രൂപ വിലമയുള്ള ഒരു മെഡിക്കൽ ലാബറട്ടറി സംവിധാനം ബാങ്കിന്റെ സി.എസ്.ആർ (കോർപ്പറേറ്റീവ് സോഷ്യൽ റെസ്‌പോൺസബിലിറ്റി ) പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന ചെയ്‌തു.

Signature-ad

എസ്.ബി.ഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ പി.സി കാണ്ട്പാലിൽ നിന്ന് മൺറോതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറും പഞ്ചായത്ത്‌ അംഗങ്ങളും മെഡിക്കൽ ഓഫീസറും ചേർന്ന് എസ് ബി ഐ യുടെ ലോക്കൽ ഹെഡ് ഓഫീസിൽ വച്ച് ലാബ് ഉപകരണങ്ങൾ സ്വീകരിച്ചു. എസ് ബി ഐ കേരള സർക്കിൾ സി.ജി.എം വെങ്കിട്ട രമണ ബായിറെഡ്ഢി, ജനറൽ മാനേജർമാരായ സീതാരാമൻ വി, തലച്ചിൽ ശിവദാസ്, സേഷു ബാബു പള്ളെ എന്നിവരും ബാങ്കിന്റെ പ്രധാന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിലെ പിന്നോക്കാവസ്ഥയിലുള്ള തെരഞ്ഞെടുത്ത 6 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുള്ള സഹായവും , തെരഞ്ഞെടുത്ത 6 ഗവൺമെന്റ് പ്രൈമറി സ്‌കൂളുകളും 29 അംഗനവാടികളും സ്മാർട്ട് ആക്കുവാനുള്ള പദ്ധതിയും എസ്.ബി.ഐ യ്ക്ക് ഈ വർഷം ഉണ്ട്. കൂടാതെ കേരളത്തിലാകമാനം 72,000 വൃക്ഷതൈകൾ നടുന്നതിനുള്ള പദ്ധതിയും ബാങ്കിന്റെ സി.എസ്.ആർ വിഭാഗം ഈ വർഷം നടപ്പിലാക്കുന്നുണ്ട്.

ജയൻ മൺറോ

Back to top button
error: