Month: August 2022

  • NEWS

    സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മരണങ്ങളില്ല, 177 പുതിയ കേസുകള്‍

    റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് മരണമില്ലാത്ത ഒരു ദിനം കൂടി. 24 മണിക്കൂറിനിടെ രാജ്യത്ത് എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം പുതുതായി 177 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 303 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 810,760 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,004 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,257 ആയി. രോഗബാധിതരില്‍ 4,499 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 112 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 10,149 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 49, ജിദ്ദ 31, ദമ്മാം 15, മദീന 9, മക്ക 7, ത്വാഇഫ് 6, അല്‍ബാഹ 6, ജിസാന്‍ 4, ബുറൈദ 3, അബ്ഹ 3, നജ്‌റാന്‍ 3, ഖോബാര്‍ 3, ഹുഫൂഫ് 3, ബല്‍ജുറൈഷ് 3, തബൂക്ക്…

    Read More »
  • Kerala

    ഇടുക്കിയിൽ കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലനായി തെരച്ചിൽ തുടരുന്നു

    ഇടുക്കി: ഇടുക്കിയിലെ ഗ്രാമ്പിക്കു സമീപം വനത്തിനുള്ളിലെ പുഴയിൽ വീണ് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള തെരച്ചിൽ നാളെയും തുടരും. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാരനെയാണ് മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായത്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് അജിത് ഉൾപ്പെട്ടെ ആറംഗ സംഘമാണ് വനത്തിലേക്ക് പോയത്. തിരികെ വരുമ്പോൾ കല്ലാർ പുഴ കടക്കുന്നതിനിടെയാണ് അജിത് ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഗ്രാമ്പിയിലെത്തി നാട്ടുകാരെയും കൂട്ടി തിരച്ചിൽ തുടങ്ങി. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വള്ളക്കടവിലുണ്ടായിരുന്ന എൻഡിആര്‍ഫ് സംഘവും സ്ഥലത്ത് എത്തി. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാനായില്ല. മൂന്നു കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താനാകൂ. ഒപ്പമുണ്ടായിരുന്നവരെ തെരച്ചിൽ സംഘം ഗ്രാമ്പിയിലെത്തിച്ചു.

    Read More »
  • Kerala

    മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

      തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിൻ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • NEWS

    ശ്രീലങ്കയുടെ പിന്നാലെ പാകിസ്താന്‍; സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്, വരാനിരിക്കുന്നത് ഏറ്റവും മോശംദിനങ്ങളെന്ന് പാക് മന്ത്രി

    കറാച്ചി: പാകിസ്താനിൽ വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്. മുൻ സർക്കാരിന്റെ കാലത്തെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണ്. നേരത്തെ ഉണ്ടായിരുന്ന പാക്സിതാൻ മുസ്ലിം ലീഗ് -നവാസ് സർക്കാരിന്റെ കാലത്ത് 1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. കഴിഞ്ഞ നാല് വർഷം ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് – ഇ – ഇൻസാഫ് ഭരണകാലത്ത് ഇത് 3,500 ലേക്ക് കുതിച്ചതായി പാക് ധനമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഈ നിലയിൽ ഒരു രാജ്യത്തിനും വളരാനും സ്ഥിരത കൈവരിക്കാനും സാധിക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും ഞാൻ അനുവദിക്കുകയില്ല. വ്യക്തമായൊരു പോളിസിയുമായി ഞങ്ങൾ വരും. എനിക്ക് മനസ്സിലാകും, ഇത് വളർച്ചയെ…

    Read More »
  • Crime

    ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകന്റെ കൈ വെട്ടിമാറ്റി; ചോരവാര്‍ന്ന് മകന്‍ മരിച്ചു.

    ഭോപ്പാല്‍: മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകന്‍റെ കൈ വെട്ടിമാറ്റിതിനെ തുടർന്ന് മകന്‍ മരിച്ചു. സന്തോഷ് പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് ചോരവാർന്ന് ദാരുണാന്ത്യം സംഭവിച്ചത്. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് മോത്തി പട്ടേല്‍ (51), ജ്യേഷ്ഠസഹോദരന്‍ രാം കിഷന്‍ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറത്തു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മോത്തി പട്ടേലും രാം കിഷനും മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലി തർക്കമുണ്ടായി. താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്തോഷിനെ മര്‍ദിച്ചു. പിന്നാലെ മോത്തി പട്ടേല്‍ മഴുവുമായെത്തി സന്തോഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. മുറിച്ചെടുത്ത കയ്യും മഴുവുമായി പോലീസ് സ്‌റ്റേഷനിലെത്തി ഇദ്ദേഹം കീഴടങ്ങി. പോലീസ് സംഘം സ്ഥലത്തെത്തി സന്തോഷിനെ ആദ്യം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സക്കായി ജബല്‍പുരിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പക്ഷെ മുറിവില്‍ നിന്ന് വളരെയേറെ രക്തം നഷ്ടമായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സന്തോഷ് മരിക്കുകയായിരുന്നു.

    Read More »
  • India

    ജനാധിപത്യത്തിന്റെ മരണമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന്: രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ മരണമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനെതിരായി സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. സ്വേച്ഛാധിപതിയായ ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെന്നും ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിലക്കയറ്റത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘നാസി നേതാവ് ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കണമെന്ന് ഹിറ്റ്ലര്‍ക്ക് അറിയാം. എങ്ങനെയാണ് ഹിറ്റ്ലര്‍ അതു ചെയ്തത്? ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു. മുഴുവന്‍ സംവിധാനങ്ങളും എനിക്കു തരൂ… എങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതെന്നു ഞാന്‍ കാണിച്ചു തരാം’, രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമങ്ങള്‍ എന്നിവ ചര്‍ച്ചയാകരുത് എന്നതാണ് സര്‍ക്കാരിന്റെ അജണ്ട. രാജ്യത്ത് ജനാധിപത്യം ഇല്ലാതായിരിക്കുന്നു. നാലോ അഞ്ചോ പേരുടെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതിനാലും സമുദായ സൗഹാര്‍ദത്തിനു വേണ്ടിയും നിലകൊള്ളുന്നതുകൊണ്ടാണ് ഗാന്ധി കുടുംബം ആക്രമിക്കപ്പെടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ്…

    Read More »
  • India

    ഗുജറാത്തില്‍ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിൽ ആം ആദ്മി

      നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിൽ ആം ആദ്മി പാര്‍ട്ടി. എഎപിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നേരിടാന്‍ ബിജെപി കരുക്കള്‍ നീക്കി തുടങ്ങി. പരമ്പരാഗതമായി ബിജെപി-കോണ്‍ഗ്രസ് പോരാട്ടം നടന്നിരുന്ന സംസ്ഥാനത്താണ്, തങ്ങളുടെ സാന്നിധ്യം അറിയിച്ച് എഎപിയുടെ കടന്നുവരവ്. അരവിന്ദ് കെജ്‌രിവാളിന്റെ തുടര്‍ച്ചയായ ഗുജറാത്ത് സന്ദര്‍ശനങ്ങളും, പാര്‍ട്ടി നേതാക്കളുടെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളും, ബിജെപി സര്‍ക്കാരിനെതിരായുള്ള പ്രതിഷേധങ്ങളും സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ എഎപി മുന്നൊരുക്കങ്ങള്‍ തന്നെയാണ്. ആഗസ്റ്റ് ആറ്, ഏഴ് തിയതികളില്‍ കെജ്‌രിവാള്‍ ജാംനാഗര്‍, ചോട്ടാഡെപൂര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയും, പൊതുജനയോഗങ്ങളും സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യങ്ങളാണ്. ആദിവാസി ഗ്രാമമായ ചോട്ടാഡെപൂരിന്, സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ, എഎപി അവരുടെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.  

    Read More »
  • India

    മണ്ണിനടിയില്‍നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍; കര്‍ഷകന്‍ കണ്ടത് ജീവനോടെയുള്ള പെണ്‍കുഞ്ഞിനെ

    അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍കന്ത് ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കൃഷിയിടത്തില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ കര്‍ഷകനായ ജിതേന്ദ്ര സിങ് ധാബിയാണ് മണ്ണിനടിയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണ്ണിനടിയില്‍ മൂടിയ നിലയിലായതിനാല്‍ കുട്ടി ശ്വാസതടസം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ ജോലിക്കാരനുമായി കൃഷിയിടത്തില്‍ എത്തിയതായിരുന്നു ജിതേന്ദ്ര സിങ്. തലേദിവസം മഴ പെയ്തതിനാല്‍ ഭൂമി നനഞ്ഞിരുന്നു. പെട്ടെന്നാണ് കൃഷിയിടത്തില്‍ ഒരു ഭാഗത്തുനിന്ന് അനക്കം കാണുന്നത്. പാമ്പ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കരച്ചിലും കേട്ടതോടെ കുഴിച്ചു നോക്കിയപ്പോള്‍ കുട്ടിയുടെ കാല്‍ കാണുകയായിരുന്നു. പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.പി.സി. സെക്ഷന്‍ 307 പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

    Read More »
  • LIFE

    ബംഗ്ലാദേശി ഗായകനോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുതെന്ന് പോലീസ്

    സ്‌കൂളില്‍ കലോത്സവങ്ങള്‍ വരുമ്പോഴും മറ്റു പരിപാടികളുണ്ടാകുമ്പോഴും പലരേയും പാട്ട് പാടാന്‍ നമ്മള്‍ നിര്‍ബന്ധിക്കാറുണ്ട്. മനോഹരമായി പാടുമെങ്കിലും നാണംകുണുങ്ങികളായ ഇവര്‍ പിന്നോട്ടുനില്‍ക്കുകയാണ് പതിവ്. നമ്മള്‍ നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ ഒടുവില്‍ സ്‌റ്റേജില്‍ കയറി പാടുകയും ചെയ്യും. എന്നാല്‍ ഒരാളോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സംഭവമാണ് ബംഗ്ലാദേശിലുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായകന്‍ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്നാണ് പോലീസ് താക്കീത് ചെയ്തത്. കുറേ പേര്‍ പരാതി നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍, വികൃതമാക്കി ആലപിച്ചതിനെ തുടര്‍ന്നാണ് ഹീറോ ആലമിനെതിരേ ആളുകള്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഹീറോ ആലം. ഒരു പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17…

    Read More »
  • NEWS

    യു.എസ്. കോണ്‍ഗ്രസ് അംഗം ഉള്‍പ്പെടെ നാലുപേര്‍ കാറപകടത്തില്‍ മരിച്ചു

    ഇന്ത്യാന: ഇന്ത്യാനയില്‍നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി വലോര്‍സ്‌കി (58) ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും ഇവരുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോര്‍ട്ട്‌സ് (27), എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിത്ത് (56) എന്നീ നാലുപേരാണ് അപകടത്തില്‍ മരിച്ചത്. നപ്പാനി എസ്.ആര്‍. 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി ഇടിക്കുകയായിരുന്നു. 2013 ലാണ് ഇവര്‍ ആദ്യമായി ഇന്ത്യാന സെക്കന്റ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ്. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതല്‍ 2010 വരെ ഇന്ത്യാന ഹൗസ് പ്രതിനിധിയുമായിരുന്നു. ഇവരുടെ ആകസ്മിക വിയോഗത്തില്‍ കെവിന്‍ മക്കാര്‍ത്തി, യു.എസ്. ഹൗസ് സ്പീക്കര്‍ ആന്‍ഡി പെലോസി എന്നിവര്‍ അഗാധദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും ജില്‍ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇവരുടെ ബഹുമാനാര്‍ത്ഥം വൈറ്റ് ഹൗസിലെ…

    Read More »
Back to top button
error: