KeralaNEWS

ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക്

തിരുവന്തപുരം: ‘കിഫ്ബിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എന്തു കാര്യം’ എന്നത് സംബന്ധിച്ചാണ് ഈ ലക്കം ചിന്താ വാരികയിലെ ലേഖനങ്ങളെന്ന് സിപിഐഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം, മസാലബോണ്ട് ഇറക്കിയതിൽ ഫെമ നിയമത്തിന്റെ ലംഘനമില്ല, തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇഡിയുടെ ഉന്നം മസാലബോണ്ടുകൾ വാങ്ങിയ കാനഡ സർക്കാരിന്റെ പെൻഷൻ കമ്പനി വഴി വീണ്ടും ലാവലിൻ കേസ് കുത്തിപ്പൊക്കാനാണ്. ഇതാണ് കെ.ജി. ബിജു കിഫ്ബിയിൽ നിന്നൊരു വരദാചാരിയെത്തേടി ഇഡി എന്നു സമർത്ഥിക്കുന്നത്. കടം കേന്ദ്രത്തിന്റെയും കേരളത്തിന്റെയും താരതമ്യപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാരാണ് നിയമവിരുദ്ധമായി വായ്പകൾ എടുക്കുന്നതെന്ന എന്റെ ലേഖനവും വ്യക്തമാക്കുന്നു. ഇതിനുപുറമേ ഇഡിയുടെ അധികാരം സംബന്ധിച്ച സുപ്രിംകോടതി വിധിയെക്കുറിച്ച് പീപ്പിൾസ് ഡെമോക്രസിയുടെ പ്രതികരണവും ഈ ലക്കം ചിന്തയിലുണ്ട്’, തോമസ് ഐസക് കുറിച്ചു.

 

 

Back to top button
error: