Month: August 2022

  • Crime

    ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐയെ രക്ഷിക്കാന്‍ റിപ്പോര്‍ട്ട് തിരുത്തി; ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍

    മലപ്പുറം: ഗുരുതര ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐയെ രക്ഷിക്കാന്‍ അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ തിരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എ.എസ്.ഐ. ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണറിപ്പോര്‍ട്ടിലാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി.യുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തല്‍ വരുത്തിയത്. 2016-ലായിരുന്നു സംഭവം. സര്‍വീസില്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട എ.എസ്.ഐ. സുധീഷ് പ്രസാദിനെതിരേ വനിതാ സി.ഐ. പ്രത്യേക റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. അബ്ദുല്‍ഖാദറിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സി.ഐ. അന്വേഷണം നടത്തി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഡിവൈ.എസ്.പി. അറിയാതെ മോഹന്‍ദാസ് തിരുത്തുകയായിരുന്നു. പിന്നീട് ഇത് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സുധീഷിനെ പിന്നീട് സര്‍വീസില്‍നിന്ന് ഒഴിവാക്കി. റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താന്‍ തിരുത്തിയ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പോലീസ് ഫൊറന്‍സിക് ലാബിലേക്കയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈയക്ഷരം റൈറ്റര്‍ മോഹന്‍ദാസിന്റേതാണെന്ന് കണ്ടെത്തിയത്.…

    Read More »
  • Pravasi

    യു.എ.ഇയില്‍ മസാജ് വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചുവരുത്തി കത്തിമുനയില്‍ നിര്‍ത്തി കൊള്ള; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

    ഷാര്‍ജ: യുഎഇയില്‍ മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന അഞ്ചംഗ സംഘം പിടിയില്‍. വ്യാജ മസാജ് പാര്‍ലര്‍ നടത്തി കൊള്ളയടിച്ചിരുന്ന സംഘത്തെ ഷാര്‍ജ പൊലീസാണ് അറസ്റ്റ് ചെയ്തത്. റോള പ്രദേശത്ത് പ്രതികളിലൊരാള്‍ ഇത്തരത്തില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സഊദ് പറഞ്ഞു. മസാജ്, സ്പാ, തെറാപ്പി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. കര്‍ഡ്കണ്ട് മസാജിനായി എത്തുന്നവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്. സംഭവത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സുരക്ഷാ സംഘം പ്രതിയുടെ താമസസ്ഥലം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ നിരവധി ബിസിനസ് കാര്‍ഡുകള്‍ കണ്ടെത്തി. പലതരത്തിലും വലിപ്പത്തിലുമുള്ള കത്തികളും ഇവിടെ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്. തുടര്‍ന്ന്…

    Read More »
  • Kerala

    ദേശീയപാതാ കുഴിയില്‍ സംസ്ഥാനം ഇടപെട്ടാല്‍ ഭരണഘടനാലംഘനമാകും, കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് മന്ത്രി റിയാസ്

    തിരുവനന്തപുരം: നെടുമ്പാശേരിയില്‍ അപകടമുണ്ടായ സ്ഥലത്തെ കുഴികള്‍ അടയ്ക്കണമെന്ന് ഇന്നലെ രാത്രിയും ആവശ്യപ്പെട്ടിരുന്നതാണെന്നു മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെ തൃപ്പൂണിത്തുറയില്‍ അപകടം ഉണ്ടായപ്പോള്‍ കരാറുകാരനെതിരെ സംസ്ഥാനം കേസെടുത്തിരുന്നു. അതേ മാതൃകയില്‍ ഇവിടെയും ദേശീയപാതാ അതോറിറ്റിയുടെ കരാറുകാരനെതിരെ കേസെടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികള്‍ അടക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ല. അത് ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതില്‍ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാല്‍ ഭരണഘടനാലംഘനമായി മാറും. പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയ പോലെ ദേശീയപാതകളുടെ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകള്‍ പരസ്യപ്പെടുത്താന്‍ എന്‍എച്ച്എഐ തയ്യാറാവണം. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഇതിനാണ് മുന്‍കൈ എടുക്കേണ്ടതെന്നും റിയാസ് പറഞ്ഞു. ദേശീയപാതാ പരിപാലനത്തിന് ചുമതലപ്പെട്ട കരാറുകാര്‍ക്കെതിരെ എന്തുകൊണ്ടാണ് എന്‍.എച്ച്.എ.ഐ (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നടപടിയെടുക്കാത്തത്. കരാറുകാരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള നടപടി അനിവാര്യമാണ്. ദേശീയപാതാ അതോറിറ്റി യോഗം വിളിച്ച്…

    Read More »
  • LIFE

    ഉപ്പുമാവ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

      കൈലാഷ്,സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഉപ്പുമാവ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,കൊല്ലം പ്രസ് ക്ലബ്ബിൽ ഡോക്ടർ ജയകുമാർ ജെ കെ പ്രകാശനം ചെയ്തു. ശിവജി ഗുരുവായൂർ, ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ,സജി വെട്ടിക്കവല, കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ. വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. രാജൻ കാർത്തികപ്പള്ളി, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.

    Read More »
  • Kerala

    മാസ്കും സാനിറ്റെെസറും നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി

      സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റെെസറും നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി മാസ്കും സാനിറ്റെെസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ ഉറപ്പുവരുത്തണം. ചടങ്ങുകളിൽ സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  

    Read More »
  • NEWS

    കാലിത്തീറ്റയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതി

    പത്തനംതിട്ട: കാലിത്തീറ്റയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതി.ഇതുമൂലം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും പലതും ചത്തൊടുങ്ങുകയും ചെയ്യുന്നു. കാലികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം എന്ന നിലയിലാണ് വിവിധതരം ആന്‍റിബയോട്ടിക് ഉൾപ്പടെ ചേർത്ത കാലിത്തീറ്റകൾ മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നത്.ഇത് താൽക്കാലികമായി ഗുണം ചെയ്യുമെങ്കിലും ദീർഘകാലമായുള്ള ഉപയോഗം കാലികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. കാലിത്തീറ്റയില്‍ ആന്‍റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് വികസിതരാജ്യങ്ങളില്‍ വർഷങ്ങൾക്കു മുൻപേ  നിരോധിച്ചിട്ടുള്ളതാണ്.എന്നാൽ ഇന്ത്യയിൽ ഇതിന് വിലക്കില്ലാത്തതും ഇത്തരക്കാർക്ക് പ്രചോദനമാകുന്നു. ഇത്തരം തീറ്റകൾ നൽകുന്ന കാലികളുടെ പാലും മാംസവും ഉപയോഗിക്കുന്നത് മനുഷ്യരുടെ  ആരോഗ്യത്തെയും ബാധിക്കും എന്നതിനാൽ വേണ്ട പരിശോധനകൾ നടത്തി ഈ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ്  ആവശ്യം.

    Read More »
  • NEWS

    സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍; ഇത് അനുവിന്റെ വിജയഗാഥ

    സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ.അനുവിന്റെ കുറിപ്പ് വായിക്കാം. ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം… ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്? പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. അച്ഛന്റെ ജീവിതം എനിക്കുവേണ്ടി മാത്രമായി. ഇടയ്ക്കാടുള്ള അച്ഛന്റെ വീടും കുണ്ടറയിലെ ബോർഡിങ് സ്കൂളുമായി പിന്നീടുള്ള ലോകം. എങ്കിലും ഇടയ്ക്കെല്ലാം അമ്മയുടെ ശൂന്യത വല്ലാതെ വിഷമിപ്പിക്കും. ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയങ്ങൾ നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം.…

    Read More »
  • NEWS

    ട്രെയിൻ വരുന്നതു കണ്ട് ട്രാക്കിൽ നിന്നും തോട്ടിലേക്ക് ചാടിയ യുവതികളിൽ ഒരാൾ മരിച്ചു

    തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടയിൽ ട്രെയിൻ വരുന്നതു കണ്ട് തോട്ടിലേക്ക് ചാടിയ യുവതികളിൽ ഒരാള്‍ മരിച്ചു. ചാലക്കുടി വി.ആര്‍.പുരത്താണ് സംഭവം.ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആര്‍.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്.  റോഡില്‍ വെള്ളമായതിനാല്‍ റയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രയിന്‍ വരുന്നത് കണ്ട് ഇവര്‍  തോട്ടിലേക്ക് ചാടുകയായിരുന്നു.ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.

    Read More »
  • NEWS

    തിരുവല്ലയിൽ റബ്ബർ പാൽ പ്രളയം

    തിരുവല്ല:  റബർ പാൽ സംഭരിക്കുന്ന വീപ്പകൾ വെള്ളപ്പൊക്കത്തിന്റെ മറവിൽ സാമൂഹികവിരുദ്ധർ കടത്തിക്കൊണ്ടു പോയതോടെ തോട്ടം നിറയെ റബ്ബർ പാൽ പ്രളയം. തിരുവല്ല വള്ളംകുളം ഹരി നിവാസിൽ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള  ഒന്നര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് സംഭവം.കനത്ത മഴയിൽ ഇവിടെ വെള്ളം കയറിയതോടെ റബർ പാൽ സംഭരിച്ചിരുന്ന വീപ്പകൾ ചരിഞ്ഞു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകൾ കടത്തിയിരുന്നു. റബർ പാൽ കട്ടിയാകാതിരിക്കാൻ വീപ്പയ്ക്കുള്ളിൽ രാസവസ്തു ഒഴിച്ചിരുന്നതിനാൽ കമിഴ്ത്തിക്കളഞ്ഞ പാൽ വെള്ളത്തോടൊപ്പം ചേർന്ന് ഒഴുകുകയായിരുന്നു.അടുത്തുള്ള ചെങ്ങാമൺ കോളനിയിലേക്ക് ഇത് ഒഴുകിയെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 പേരാണ് വീപ്പ കടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് അറിയുന്നു.ഇരവിപേരൂരിലുള്ള ആക്രിക്കടയിൽ നിന്നും വീപ്പകൾ കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 75-കാരനുൾപ്പടെ മൂന്നു പേർ പിടിയിൽ; സംഭവം കോട്ടക്കലിൽ

    മലപ്പുറം :പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കലില്‍ മൂന്നുപേര്‍ പിടിയില്‍.കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശികളായ കരിമ്ബനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്.സ്കൂളില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വിവരം ലഭിച്ച ചൈല്‍ഡ്ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

    Read More »
Back to top button
error: