NEWS

പിഎഫ് അക്കൗണ്ടില്‍ എത്ര രൂപ നിക്ഷേപമായി ഉണ്ടെന്ന് വീട്ടിലിരുന്നു തന്നെ പരിശോധിക്കാം 

നിങ്ങള്‍ ഒരു പിഎഫ് (PF) അക്കൗണ്ട് ഉടമയാണ് എങ്കില്‍ അക്കൗണ്ടിലെ പണം അറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ഇത് നിങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ എളുപ്പത്തില്‍ പരിശോധിക്കാം.

നിങ്ങള്‍ EPFO-യില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴില്‍ TAM എന്നും മലയാളത്തിൽ MAL എന്നും എഴുതണം. ഹിന്ദിയില്‍ വിവരങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം അറിയാന്‍ സാധിക്കും.

Signature-ad

 

UMANG ആപ്പ് വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ Play Store-ല്‍ നിന്ന് UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.നിങ്ങളുടെ ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ ലോഗിന്‍ ചെയ്യുക. മുകളില്‍ ഇടത് കോണിലുള്ള മെനുവിലുള്ള ‘സര്‍വീസ് ഡയറക്ടറി’ എന്നതില്‍ എത്തുക. ഇവിടെ EPFO ​​ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്ബറും OTP വഴിയും ബാലന്‍സ് പരിശോധിക്കുക.

Back to top button
error: