Month: August 2022

  • Crime

    പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പിതാവ് തല്ലിച്ചതച്ചു, അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോൾ പൂജാരി നാടുവിട്ടു

    ചെന്നൈയിലെ മധുരവോയലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ രോഷാകുലനായ പിതാവ് പൊതിരെ തല്ലി. മര്‍ദ്ദനമേറ്റ പൂജാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ പൊലീസ് പിടികൂടാനെത്തിയപ്പോൾ ഇയാൾ നാടുവിട്ടു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചെന്നൈയിലെ മധുരവോയലില്‍ ആണ് സംഭവം. ഗംഗായമ്മന്‍ ക്ഷേത്രത്തിലെ പൂജാരി ചന്ദ്രശേഖര്‍ എന്ന 55കാരനാണ് കേസിലെ പ്രതി. രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ക്ഷേത്രത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആളുകള്‍ കണ്ടെത്തിയതോടെയാണ് വിഷയം പുറത്തായത്. ഇക്കാര്യത്തെ കുറിച്ച് മകളോട് പിതാവ് ചോദിച്ചപ്പോള്‍ ക്ഷേത്ര പൂജാരി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവള്‍ സമ്മതിച്ചു. ആക്രമണം വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പൂജാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2018ല്‍ പെണ്‍കുട്ടി 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടാന്‍ പൂജ നടത്താനെന്ന വ്യാജേന പുരോഹിതന്‍ കുടുംബത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും 15 ദിവസം ക്ഷേത്രപരിസരത്ത് താമസിപ്പിച്ചു. അവിടെ വച്ചാണ് പീഡപ്പിച്ചത്. സംഭവം അറിഞ്ഞ…

    Read More »
  • NEWS

    ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിരോധിച്ചു 

    തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാ‍ര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോര്‍ വാഹന വകുപ്പ്.ഹെല്‍മറ്റുകളുടെ ഘടനയില്‍ വരുത്തുന്ന മാറ്റം അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ക്യാമറ വച്ച ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുട‍ര്‍ന്നാണ് തീരുമാനം.

    Read More »
  • Crime

    ഗ്യാസ് ബില്ലിന്റെ ബാക്കി നല്‍കാനെന്ന രീതിയില്‍ ഫ്ളാറ്റിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരന്‍ പിടിയില്‍

    കൊച്ചി: 15 വയസ്സുള്ള പെണ്‍കുട്ടി തനിച്ചുള്ള സമയത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍. ചേരാനല്ലൂരിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്പില്‍ വീട്ടില്‍ അജീന്ദ്രനെ (51) യാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി തനിച്ചുള്ള സമയം ഗ്യാസ് സിലിന്‍ഡര്‍ വാങ്ങിയ ബില്ലിന്റെ ബാക്കി പണം തിരികെ തരാനെന്ന രീതിയില്‍ ഫ്ളാറ്റില്‍ എത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബഹളം വയ്ക്കുകയും പരിസരവാസികള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറുകയുമായിരുന്നു. ചേരാനല്ലൂര്‍ എസ്.എച്ച്.ഒ. കെ.ജി. വിപിന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.െഎ. തോമസ് കെ. എക്സിനാണ് അന്വേഷണച്ചുമതല.

    Read More »
  • NEWS

    തായ്‌വാന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; സംശയമുന ചൈനയുടെ നേര്‍ക്ക്

    തായ്പേയ് സിറ്റി: തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വികസന വിഭാഗത്തിന്റെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവി ഔ യാങ് ലി ഹ്സിങ്ങിനെയാണ് ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. തായ്വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് ചുമതലയേറ്റെടുത്തത്. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക ഭീഷണി നേരിടാന്‍ തായ്‌വാന്‍ തങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ ഭാഗമായി സൈനിക ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ മിസൈല്‍ ഗവേഷണവും ഉത്പാദനവും കൂട്ടുകയും അതിന്റെ നേതൃപരമായ പങ്ക് ഔ യാങിനെ ഏല്‍പ്പിക്കുകയുമായിരുന്നു. തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയ ഹ്സിങ്ങിന്റെ ദുരൂഹമരണം ചൈനയ്ക്കുനേരേ സംശയമുന ഉയര്‍ത്തിയിട്ടുണ്ട്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന-തായ്വാന്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിനിടെയുള്ള ഹ്സിങ്ങിന്റെ…

    Read More »
  • Kerala

    ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള പാച്ചിലില്‍ നിരപരാധികളെ കൊല്ലരുത്; ഹെല്‍മെറ്റിലെ ക്യാമറയ്ക്ക് സംസ്ഥാനത്ത് നിരോധനം: ലംഘിച്ചാല്‍ 1000 പിഴ, ലൈസന്‍സ് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്‍ ക്യാമറവച്ചുള്ള യാത്ര നിരോധിച്ച്് സര്‍ക്കാര്‍. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി. പുതുതലമുറയിലെ യുവാക്കള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള പാച്ചിലില്‍ അപകടമുണ്ടാക്കുകയും നിരപരാധികള്‍ ബലിയാടാകുകയും ചെയ്യുന്നതുള്‍പ്പെടെ കണക്കിലെടുത്താണ് നടപടി. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ കര്‍ശന നടപടിക്ക് ഒരുങ്ങിയിരുന്നെങ്കിലും ഉത്തരവ് വരുന്നത് ഇപ്പോഴാണ്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ കുറച്ചുനാളുകള്‍ക്കു മുമ്പുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹെല്‍മറ്റ് ക്യാമറകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ആദ്യമായി നടപടി…

    Read More »
  • NEWS

    നിശാക്ലബില്‍ തീപിടിത്തം: 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

    ബാങ്കോക്ക്: തായ്ലന്‍ഡില്‍ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. തെക്ക്-കിഴക്കന്‍ തായ്ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ നിശാക്ലബില്‍ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓച്ച അറിയിച്ചു സത്താഹിപ് ജില്ലയിലെ മൗണ്ടന്‍ ബി നൈറ്റ്സ്പോട്ടില്‍ ആണ് അപകടമുണ്ടായത്. പ്രദേശത്തെ സിസിടിവികളില്‍ നിന്നും കണ്ടെടുത്ത ഫൂട്ടേജുകളില്‍ ആളുകള്‍ ഓടിപ്പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 4,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഒറ്റനില സമുച്ചയത്തിലായിരുന്നു നിശാക്ലബ്ബ്. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. ചുവരുകളില്‍ പതിച്ചിരുന്ന തീപിടിക്കുന്ന വസ്തുക്കള്‍ സ്ഥിതിരൂക്ഷമാക്കിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തത്സമയ സംഗീത പ്രകടനത്തിനിടെ വേദിയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്ന്, സംഭവത്തില്‍ മരിച്ച സംഗീത പരിപാടിയുടെ അവതാരകരില്‍ ഒരാളുടെ അമ്മ പറഞ്ഞു. പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതലും കണ്ടെത്തിയത്.…

    Read More »
  • Kerala

    നഞ്ചിയമ്മയെ ആദരിക്കും

    തിരു: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്ത് 9 വ്യത്യസ്തമായ പരിപാടികളോടെ ആചരിക്കും. 9 മുതൽ 15 വരെ ഒരാഴ്ചക്കാലത്തെ പരിപാടികളാണ് സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 9 ന് വൈകിട്ട് 5 ന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. ദേശീയ പുരസ്കാരം കിട്ടിയ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും. പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു , ജി ആർ അനിൽ എന്നിവർ നിർവഹിക്കും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.  

    Read More »
  • India

    വാഹനമോടിച്ചയാള്‍ മദ്യലഹരിയില്‍ അപകടമുണ്ടാക്കിയാല്‍ ഒപ്പം യാത്രചെയ്തവരെയും പ്രതികളാക്കാം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

    ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടം ഉണ്ടാക്കിയാല്‍ ഒപ്പം യാത്രചെയ്തവര്‍ക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആ വാഹനത്തില്‍ യാത്ര ചെയ്താല്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ല. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള കാരണമായെടുക്കാന്‍ പറ്റില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാര്‍ക്ക് എതിരേയും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച വാഹനം മറീന ബീച്ചിന് സമീപമുള്ള റോഡില്‍വച്ച് ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയും മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട്, അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ചിരുന്ന ഡോ. ലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഭരത ചക്രവര്‍ത്തി ഹര്‍ജിക്കാരിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ഒപ്പം യാത്രചെയ്തവരും മദ്യപാനിക്കൊപ്പം അറിഞ്ഞുകൊണ്ട് യാത്ര ചെയ്തവരും പ്രതികളാകും എന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് ഹര്‍ജി തള്ളുകയുമായിരുന്നു. 2013 നവംബര്‍ 13ന് പുലര്‍ച്ചെ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്‍പുസൂര്യ എന്നയാള്‍ ഓടിച്ച കാര്‍…

    Read More »
  • Pravasi

    സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ യൂണിഫോം പാന്റ് ആക്കി യുഎഇ

    അബുദാബി: സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളില്‍ മാറ്റം വരുത്തി യു.എ.ഇ. കിന്‍ഡര്‍ ഗാര്‍ട്ടന്‍ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്. പുതിയ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് പാന്റ്സും വെള്ള ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടില്‍ ലോഗോയും ഉണ്ടാകും. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്‌കരണം. നേരത്തെ പുറത്തിറക്കിയ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടീ ഷര്‍ട്ടുമായിരുന്നു വേഷം. പുതിയ യൂണിഫോമില്‍ ആണ്‍കുട്ടികള്‍ക്ക് ടൈ നിര്‍ബന്ധമില്ല. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്സുമാണ് പെണ്‍കുട്ടികളുടെ യൂണിഫോം. 29 ദിര്‍ഹത്തിന്റെ റ്റീ ഷര്‍ട്ടും 43 ദിര്‍ഹത്തിന്റെ പാന്റ്സും ഉള്‍പ്പെടുന്നതാണ് സ്പോര്‍ട്സ് യൂണിഫോം. ആണ്‍കുട്ടികള്‍ക്ക് 10 ദിര്‍ഹത്തിന്റെ ടൈ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിച്ച് ഒഴിവാക്കി. تنوه مؤسسة التعليم المدرسي بأنها تلقت بعض الملاحظات من أولياء الأمور والميدان على الزي المدرسي الجديد الخاص برياض الأطفال للبنات، وتفيد بأنه تم توجيه المورد للاستجابة…

    Read More »
  • Crime

    കുത്തേറ്റ് കുടല്‍ പുറത്തുവന്ന അമ്മ ഗുരുതരാവസ്ഥയില്‍; മാലമോഷണവും അടിപിടിയും അടക്കമുള്ള കേസുകളിലെ പ്രതിയായ മകന്‍ അറസ്റ്റില്‍

    അങ്കമാലി: മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്ന അമ്മ ഗുരുതരാവസ്ഥയില്‍. നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51)ക്ക് ആണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ മേരിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലാണ്. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ട പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. നിരവധി അടിപിടിക്കേസുകളിലും മാല മോഷണക്കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ കിരണിനെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: