LocalNEWS

12 കാരൻ ബൈക്കോടിച്ചു, പിതാവിന് പതിമൂന്നായിരത്തി അഞ്ഞൂറു രൂപ പൊലിസ് പിഴ ചുമത്തി

ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കി പൊലിസിൻ്റെ ശിക്ഷ. ആറളം പൊലിസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ കക്കോടിലെ താഴെക്കാട്ട് യോഹന്നാനിൽ നിന്നും പതിമൂവായിരത്തി അഞ്ഞൂറു രൂപ പിഴയീടാക്കിയത്.

ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ വി.വി.ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്ത് പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയും ചെയ്തു.

Back to top button
error: