NEWS

ഇഎസ്ഐ ആനുകൂല്യങ്ങൾ:തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

. എസ്. ഐ. നിയമം ബാധകമായ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ തൊഴില്‍ ഉടമയെക്കൊണ്ട് ഇ. എസ്. ഐ. യില്‍ രജിസ്റ്റർ ചെയ്യിച്ച് ടെമ്പററി ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങുക. രജിസ്റര്‍ ചെയ്ത ദിവസം മുതല്‍ ചികിത്സാുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
രജിസ്റര്‍ ചെയ്ത് 15 ദിവസത്തിുള്ളില്‍ കുടുംബാംഗങ്ങളോടൊത്ത് ഇ. എസ്. ഐ. സി. ഫോട്ടോ ക്യാമ്പില്‍ പങ്കെടുക്കുക. പഹ്ചാന്‍ ഫോട്ടോ ക്യാമ്പ്, സബ് റീജിയണല്‍ ഓഫീസിലും ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളിയും കുടുംബവും ഒരുമിച്ച് വന്നോ, പ്രത്യേകം പ്രത്യേകമായി വന്നോ ഫോട്ടോ എടുക്കാവുന്നതാണ്.വരുമ്പോള്‍ തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച application form കൊണ്ടുവരേണ്ടതാണ്.
 മാതാപിതാക്കളുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെങ്കില്‍, തൊഴിലാളിയോടൊപ്പം തൊഴിലാളിയുടെ ആശ്രിതരും കഴിയുന്നു എന്നതിന് തെളിവിലേക്കായി റേഷന്‍ കാര്‍ഡ്/ തഹസില്‍ദാറില്‍ കുറയാതെയുള്ള റവ്യൂ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആശ്രിതരായ മാതാപിതാക്കളുടെ മാസവരുമാനം 5000 രൂപയില്‍ കുറവായിരിക്കുണം.

രാജ്യത്ത് എവിടെയും എപ്പോഴും ഇ. എസ്. ഐ. യുടെ ആുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് (പഹ്ചാന്‍ കാര്‍ഡ്) നിങ്ങളെ സഹായിക്കുന്നു. പഹ്ചാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ അടുത്തുള്ള ഇ. എസ്. ഐ.ഓഫീസുമായി ബന്ധപ്പെടുക. ആുകൂല്യങ്ങൾ ലഭ്യമാക്കുവാന്‍ പഹ്ചാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ സൌകര്യാര്‍ത്ഥം ആുകൂല്യങ്ങള്‍ ഇപ്പോള്‍ ബാങ്കുകള്‍ വഴി മാത്രം ലഭ്യമാക്കുന്നു. ഇതിനായി എല്ലാ തൊഴിലാളികള്‍ക്കും ബാങ്കില്‍ അക്കൌണ്ട് തുടങ്ങുവാനുള്ള (സീറോ ബാലന്‍സ് അക്കൌണ്ട് ഉള്‍പ്പെടെ) സഹായങ്ങളും സൌകര്യങ്ങളും ഇ. എസ്. ഐ. സി. ബ്രാഞ്ച് ഓഫീസുകളില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ അവരുടെ ബാങ്ക് അക്കൌണ്ട് നമ്പർ എന്നിവ ബ്രാഞ്ച് ഓഫീസുകളില്‍ അറിയിക്കുക.
ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഇ. എസ്. ഐ. ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും സൌജ്യമായി ചികിത്സ ലഭിക്കുന്നു. കൂടാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിന് പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് നിബന്ധകള്‍ക്കു വിധേയമായി റഫറല്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം ചികിത്സകര്‍ക്കുള്ള മുഴുവന്‍ ചിലവും ഇ. എസ്. ഐ. കോര്‍പ്പറേഷന്‍ വഹിക്കുന്നതാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ള ഇന്‍ഷുര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് ഇ. എസ്. ഐ. ആശുപത്രി സൂപ്രണ്ടിന്റെ റഫറന്‍സിന് വിധേയമായി,പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ആശുപത്രിയില്‍ ചികിത്സക്കായി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇ. എസ്. ഐ. ആശുപത്രികള്‍, ഇ. എസ്. ഐ. ഡിസ്പെന്‍സറിയില്‍ നിന്നും 25 കിലോമീറ്ററില്‍ കൂടുതല്‍ അകലെയാണെങ്കില്‍,ഗുണഭോക്താവിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാസൌകര്യം ആവശ്യം വരുന്ന ഘട്ടത്തില്‍, ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ക്ക് മേല്‍പ്പറഞ്ഞ പട്ടികയിലുള്ള ആശുപത്രികളിലേക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്കായി രിേട്ട് റഫര്‍ ചെയ്യാവുന്നതാണ്.
 
 

നിബന്ധകള്‍; (സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ്) ഇന്‍ഷുര്‍ ചെയ്ത ദിവസം മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇ. എസ്. ഐ. ഡിസ്പെന്‍സറി, ഹോസ്പിറ്റല്‍ എന്നിവി ടങ്ങളില്‍ നിന്നും ചികിത്സാ ആുകൂല്യങ്ങള്‍ ലഭ്യമാണ്. സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യക്തി 3 മാസമെങ്കിലും ജോലിയിലിരിക്കുകയും പ്രസ്തുത 3 മാസത്തില്‍ 39 ദിവസത്തെ വിഹിതം അടച്ചിരിക്കുകയും വേണം. കുടുംബാംഗങ്ങള്‍ക്കാണെങ്കില്‍ 6 മാസമെങ്കിലും ജോലിയിലിരിക്കുകയും 78 ദിവസത്തെ വിഹിതം അടച്ചിരിക്കുകയും വേണം.

Back to top button
error: