തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം.
സ്വകാര്യ വ്യക്തിയാണ് നിവേദനം നൽകിയിരിക്കുന്നത്.ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്കു നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു.സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മദ്യത്തിന് ‘ജവാൻ’ എന്ന പേര് മാറ്റി ‘മേജർ’ എന്നിടണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെട്ടു.ഇത്രയും കാലമായില്ലേ,മേജറായി പ്രമോഷൻ നൽകണമെന്നാണ് ആവശ്യം.ചിലർ ജവാൻ എന്ന പേരിന് പകരം ‘ചാകാൻ’ എന്ന പേര് നൽകണമെന്നും ആവശ്യപ്പെടുന്നു.
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ജവാൻ റം ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാന്‍ മദ്യമാണ് ഒരു ദിവസം ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് കേരളത്തിൽ ഒരു മാസം വില്‍ക്കുന്നത്.