NEWS

മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഉപയോഗം തടയാം

മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഉപയോഗം തടയുന്നതിനായി ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായും ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ഡല്‍ഹി പൊലീസ്.

മൊബൈല്‍ ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി (ഐഎംഇഐ) ഉപയോഗിച്ചായിരിക്കും ഇത് ചെയ്യുക.

എന്താണ് ഐഎംഇഐ നമ്ബര്‍?

Signature-ad

ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി അല്ലെങ്കില്‍ ഐഎംഇഐ എന്നത് ഒരു നെറ്റ്‌വര്‍ക്കിനുള്ളിലുള്ള മൊബൈല്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നമ്ബറാണ്. ഇതിന് 15 അക്കങ്ങളുണ്ട്. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോഴോ ഒരു കോള്‍ ചെയ്യുമ്ബോഴോ, നിങ്ങളുടെ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ നമ്ബര്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ഒരു ഡ്യുവല്‍ സിം ഫോണ്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് രണ്ട് ഐഎംഇഐ നമ്ബറുകള്‍ ഉണ്ടായിരിക്കും.

നിങ്ങളുടെ ഐഎംഇഐ നമ്ബര്‍ എങ്ങനെ പരിശോധിക്കാം?

മൊബൈല്‍ ഫോണിലും ഡിവൈസിന്റെ കവറിലും ഈ നമ്ബര്‍ നിര്‍മ്മാതാക്കള്‍ പതിപ്പിക്കാറുണ്ട്. നിങ്ങളുടെ ഫോണിന്റെ പുറകിലായിരിക്കും ഇത് കാണുക.

ഐഎംഇഐ നമ്ബര്‍ അറിയാന്‍ മറ്റൊരു എളുപ്പ വഴിയുമുണ്ട്, *#06# ഡയല്‍ ചെയ്താല്‍ മതിയാകും. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ ഐഎംഇഐ തെളിഞ്ഞു വരും.

ഐഎംഇഐ നമ്ബരിന്റെ ഉപകാരങ്ങള്‍

ഒരു ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ച്‌ ട്രാക്ക് ചെയ്യാന്‍ സാധിക്കും.പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാല്‍ പോലും മൊബൈല്‍ ബ്ലോക്ക് ചെയ്യാം. ഇതിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗശൂന്യമാക്കാന്‍ കഴിയും. കോള്‍ ചെയ്യാനോ സ്വീകരിക്കാനോ പിന്നീട് സാധിക്കില്ല.

പൊലീസിന് ഇത് എത്തരത്തിലാണ് ഉപകാരപ്രദമാകുന്നത്

മോഷ്‌ടിക്കപ്പെട്ട എല്ലാ ഫോണുകളുടെയും വിവരങ്ങള്‍ ഉടനടി റജിസ്റ്റര്‍ ചെയ്ത് സര്‍വറുകളിലും ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്കിലും സിസ്റ്റത്തിലും (സിസിടിഎന്‍എസ്) അപ്‌ലോഡ് ചെയ്യും. ഇതിലൂടെയാണ് ഫോണിന്റെ ഉപയോഗം തടയാം.

 

 

സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്ററില്‍ (സിഇഐആര്‍) റജിസ്റ്റര്‍ ചെയ്യാനുള്ള സഹായം പരാതിക്കാര്‍ക്ക് പൊലീസ് തന്നെയാണ് നല്‍കുന്നത്.

Back to top button
error: