Month: August 2022

  • Kerala

    പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി….

    ഇത് പ്രമോദ്, തൊടുപുഴ കരിംകുന്നം സ്വദേശി. ഇരു വൃക്കകളും തകരാറിലായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയാണ് ഈ 38 കാരൻ.അടിയന്തിരമായി വൃക്കകൾ മാറ്റി വക്കണം. ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നിർധനകുടുംബമാണ് പ്രമോദിന്റേത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് സുമനസുകളുടെ കൈത്താങ്ങ് ഇല്ലാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല.ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാനും കഴിയുന്നില്ല.ഡയാലിസിസിനും മരുന്നിനും മറ്റുമായി ആഴ്ചയിൽ 5000/ രൂപ വേണം . വൃക്കകൾ മാറ്റി വക്കാൻ ഇരുപത്തി അഞ്ചു ലക്ഷം രൂപയും കണ്ടെത്തണം. സ്വന്തം വീടില്ലാത്ത പ്രമോദും കുടുംബവും ഇപ്പോൾ ജേഷ്ഠന്റെ കൂടെ ആണ് താമസം. നിരവധി പേർക്ക് ജീവൻ നൽകിയ സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം…. പ്രമോദ് എം ബി :7034496119(mobile) അക്കൗണ്ട് നമ്പർ :17170100041724 IFSC Code:FDRL0001717 ഫെഡറൽ ബാങ്ക് കരിംകുന്നം

    Read More »
  • Crime

    കേരളം നടുങ്ങുന്നു, മയക്കുമരുന്ന് നൽകി സഹപാഠിയായ പെൺകുട്ടിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, പതിനൊന്നോളം പെണ്‍കുട്ടികളും ഇരകൾ

    കണ്ണൂരിൽ  ലഹരി സംഘത്തിന്‍റെ വലയിൽപെട്ട സഹപാഠി തന്നെ ലഹരി നൽകി പീഡിപ്പിച്ചെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും  ഒമ്പതാം ക്ലാസുകാരി വെളിപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി കുട്ടികൾ ഇത്തരത്തിൽ കെണിയിലായിട്ടുണ്ടെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തി. ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം നടത്തിയ കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒന്‍പതാംക്ലാസുകാരന്‍ സഹപാഠികളായ പെണ്‍കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുമായി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൗജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോ​ഗിക്കുക. തന്നെപ്പോലെ കെണിയിൽ…

    Read More »
  • NEWS

    ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ പങ്ക് വയ്ക്കാൻ ധാരണ

    പാറ്റ്ന: പുതിയ സഖ്യകക്ഷി സര്‍ക്കാരില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ധാരണയില്‍ എത്തിയെന്ന് സൂചന. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് നല്‍കും.  അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ തുടരവേ അഭ്യന്തരവകുപ്പ് വേണമെന്ന് തേജസ്വി യാദവ് നിതീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.എന്നാല്‍ അഭ്യന്തര വകുപ്പ് തുടര്‍ന്നും നിതീഷ് കൈകാര്യം ചെയ്യാനാണ് സാധ്യത.  സ്പീക്കര്‍ പോസ്റ്റിലും ചര്‍ച്ച നടക്കുകയാണ്.പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ജെഡി തള്ളിയിട്ടുണ്ട്.

    Read More »
  • NEWS

    ഏഴു വയസ്സുകാരനു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    തൃശ്ശൂര്‍: ഏഴു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയില്‍. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി സിറാജുദ്ദീന്‍ (30) ആണ് പിടിയിലായത്. ജൂണ്‍ മാസം 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടികള്‍, പ്രതിയെ കോടതിയില്‍ ഹാജരാക്കി ഒറ്റപ്പാലം ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ട്രെയിന്‍ കയറാനെത്തിയ 17-കാരിയെ വഴിയോര കച്ചവടക്കാർ കൂട്ടബലാൽസംഗം ചെയ്തു

    ന്യൂഡൽഹി: പുരാണദില്ലി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ കയറാന്‍ പോയ 17-കാരിയെ പീഡനത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി സഹായം തേടിയ പതിനേഴുകാരിയെ വഴിയോര കച്ചവടക്കാരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.       തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വഴിയോര കച്ചവടക്കാരായ ഫരീദാബാദ് സ്വദേശി ഹര്‍ദീപ് നഗര്‍ (21), ആഗ്ര ജില്ലയിലെ രാഹുല്‍ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ദില്ലി റെയില്‍വേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്നവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    സ്‌കൂട്ടര്‍ ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

    തിരുവനന്തപുരം: സ്‌കൂട്ടര്‍ ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ഇടിഞ്ഞാര്‍ വിട്ടികാവില്‍ ശശിയുടെ മകള്‍ അപര്‍ണയാണ് (14) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിന് മുമ്ബില്‍വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. അമ്മ പരേതയായസജിത, സഹോദരന്‍ മനു.

    Read More »
  • NEWS

    11 കെവി വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം

    കുമരകം: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ യുവാവിന് സമീപത്തെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടി ദാരുണാന്ത്യം. ഇടുക്കി ചെറുതോണി കരിമ്ബന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്.ഹോട്ടല്‍ ജീവനക്കാരനാണ് അമല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.മറ്റൊരു സ്ഥലത്ത് തമാസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കുപ്പിവെള്ളവുമയി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്ന് കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.

    Read More »
  • Local

    ലൈഫ് പദ്ധതിയില്‍ അവഗണിച്ചു, വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

    പേരാമ്പ്ര: ചെറുവണ്ണൂരില്‍ ലൈഫ് പദ്ധതിയില്‍ തങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ച് വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷെര്‍ലി (46) ആണ് പത്ത് വയസ്സുകാരനായ മകനോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്. അർഹരെ തഴഞ്ഞ് ലൈഫ് ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയതായി ഷെര്‍ലി ആരോപിച്ചു. ഗ്രാമപഞ്ചായത്തില്‍ മെച്ചപ്പെട്ട വീടുള്ളവര്‍ക്കും ജോലിയുള്ളവര്‍ക്കും ജോലിയുള്ള മക്കളുള്ളവര്‍ക്കും ആദ്യപരിഗണന നല്‍കി. എന്നാൽ, തന്നെയും മറ്റുള്ളവരെയും പിന്തള്ളി തന്റെ വയസ്സ് കുറച്ചാണ് പട്ടികയിൽ കാണിച്ചിരിക്കുന്നതെന്നും ലൈഫ് പദ്ധതിക്ക് പരിഗണിക്കുമ്പോള്‍ വയസ്സും ഒരു ഘടകമായതിനാല്‍ അതും തനിക്ക് പ്രതികൂലമായെന്നും ഷെര്‍ലി പറഞ്ഞു. 15 വര്‍ഷത്തോളമായി വീടിന് അപേക്ഷിച്ച് അധികൃതരുടെ പിന്നാലെ നടക്കുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ വീട് അനുവദിച്ചുകിട്ടിയില്ലെന്നും ഇവർ ആരോപിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്ത് സ്ഥലം വാങ്ങുകയായിരുന്നു. അത് ജപ്തിനടപടികള്‍ വരെയെത്തി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ…

    Read More »
  • NEWS

    നഴ്സ് ട്രെയിന്‍ തട്ടി മരിച്ചു

    കിളിമാനൂര്‍ :എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സ് ട്രെയിന്‍ തട്ടി മരിച്ചു.കടയ്ക്കൽ ശ്രീമന്ദിരത്തില്‍ എസ്.എസ് ബിന്ദുവാണ് (52) മരിച്ചത്. തിങ്കള്‍ ഉച്ചയോടെ എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ നാല് വര്‍ഷമായി എഴുകോണില്‍ സ്റ്റാഫ് നഴ്സായ ബിന്ദു ഇ.എസ്.ഐ.ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ബിന്ദുവിനെ ഫോണിലും മറ്റും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ മരിച്ചത് ബിന്ദുവാണെന്ന് വ്യക്തമായത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. ഭര്‍ത്താവ്: ശ്രീകുമാരന്‍ നായര്‍. മകള്‍: ആര്യശ്രീ.

    Read More »
  • NEWS

    തീരദേശ ഹൈവേ:9 ജില്ലകളിൽ സ്ഥലമെടുപ്പ് ആരംഭിച്ചു

    തിരുവനന്തപുരം :തീരദേശ ഹൈവേയ്ക്കായി 9 ജില്ലകളിൽ സ്ഥലമെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കല്ലിടല്‍ പുരോഗമിക്കുകയാണ്.മലപ്പുറത്തും കാസര്‍കോട്ടും കല്ലിടല്‍ കരാറിന് ടെന്‍ഡറായി. സ്ഥലം ഏറ്റെടുക്കേണ്ട 24 റീച്ചില്‍ മൂന്നിടത്ത് കല്ലിടല്‍ പൂര്‍ത്തിയായി. 19 ഇടത്ത് പുരോഗമിക്കുന്നു. 49 റീച്ചില്‍ 623.15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തീരദേശ ഹൈവേ പൂര്‍ത്തിയാകുക. ഇതില്‍ 45 കിലോമീറ്റര്‍ ദേശീയപാത 66ന്റെ ഭാഗമാണ്. 540.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഒരുവശത്ത് രണ്ടര മീറ്ററില്‍ സൈക്കിള്‍ ട്രാക്കും ഏഴു മീറ്ററില്‍ വാഹന പാത, നടപ്പാത, ബസ് വേകള്‍ ഉള്‍പ്പെടെ 14 മുതല്‍ 15.6 മീറ്റര്‍വരെ വീതിയില്‍ സംയോജിത തീര വിശാല പാതയാണ് യാഥാര്‍ഥ്യമാകുന്നത്. കിഫ്ബി സഹായത്തോടെ 6500 കോടി രൂപ അടങ്കലില്‍ നിര്‍ദിഷ്ട പാത ഒമ്ബത് ജില്ലയിലെ 200 ഗ്രാമപഞ്ചായത്ത്, 11 നഗരസഭ, നാല് കോര്‍പറേഷന്‍ എന്നിവയിലൂടെ കടന്നുപോകും. വിശാലപാതയാകുന്ന തീരപാതകളെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ 28 കിലോമീറ്റര്‍ പുതിയ റോഡ്, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയുമുണ്ടാകും.

    Read More »
Back to top button
error: