Month: August 2022
-
Kerala
ഓട്ടോറിക്ഷ മറിഞ്ഞ് ഒന്‍പതുവയസുകാരി മരിച്ചു
കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി ഷംസുദ്ദീന്‍ – നസീറ ദമ്പതികളുടെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സന ഫാത്തിമ.
Read More » -
Kerala
ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പരിമിത സൗകര്യം അനുവദിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്ന് ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പുതിയ സമവായ നിര്‍ദേശം മുന്നോട്ടുവച്ച് ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് മുമ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായാ വിഭാഗത്തിന് പരിമിതമായ ആരാധനാ സൗകര്യങ്ങള്‍ അനുവദിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ചാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കാന്‍ നേരത്തെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വന്ന അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സമവായമെന്ന നിലയില്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. യാക്കോബായ വിഭാഗത്തിന് ഇടവക വിശ്വാസികള്‍ക്കിടയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ പുതിയ ഒരു നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളില്‍ അവര്‍ക്ക് പരിമിതമായ ആരാധന സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും അതിനുള്ള…
Read More » -
Kerala
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം
കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് റിമാന്‍ഡിലായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്. പിജി പരീക്ഷ എഴുതാനായി ആര്‍ഷോയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. 2018 ല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആര്‍ഷോയ്ക്ക് എതിരെ കേസെടുത്തത്. കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ജൂണില്‍ ആര്‍ഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനം എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഈ സമയത്ത് വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശപ്രകാരം ആര്‍ഷോ അറസ്റ്റിലായത്. തുടര്‍ന്ന് റിമാന്‍ഡിലായ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ ജൂലൈ…
Read More » -
Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി; കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. കേസ് സിബിഐ തന്നെ വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ല. പെണ്‍കുട്ടികളുടേത് ആത്മഹത്യതന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി…
Read More » -
Kerala
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
10-08-2022: മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.
Read More » -
India
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഐഎയുടെ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി. ബോംബെ ഹൈക്കോടതി നേരത്തെ വരവര റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജാമ്യമായിരുന്നു കോടതി അന്ന് അനുവദിച്ചത്. ഈ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സാഹചര്യത്തിലാണ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് വരവര റാവു സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാര്‍ക്കിസണ്‍ രോഗ ബാധിതനായ വരവര റാവുവിന്റെ ആരോഗ്യനില മോശമാണെന്നും, വീണ്ടും ജയിലിലേക്ക് പോകുന്നതിനുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകളും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും, 82കാരനായ അദ്ദേഹത്തിന് സ്ഥിരം ജാമ്യം നല്‍കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വരവര റാവുവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, രാജ്യ വിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളതെന്നും ആരോപിച്ചായിരുന്നു എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇത് തള്ളിയ കോടതി നിര്‍ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.
Read More » -
Kerala
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമസഭാ സമ്മേളനം; അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലായി തിരിച്ചെത്തും
തിരുവനന്തപുരം: ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. നേരത്തെ ഒക്ടോബറില്‍ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. എന്നാല്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് സഭാ സമ്മേളനം ചേര്‍ന്ന് ബില്‍ രൂപത്തില്‍ അവ വീണ്ടും പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തില്‍ നേരത്തെ ആക്കിയതാണെന്നുമാണ് നിയമമന്ത്രി പി രാജീവ് പറയുന്നത്. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടില്ലെന്നും പി രാജീവ് അറിയിച്ചു. എന്നാല്‍ പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവര്‍ണ്ണറെ അനുനയിപ്പിക്കാനാണെന്നാണ് പൊതു വിലയിരുത്തല്‍. ലോകായുക്ത നിയമഭേദഗതി അടക്കം 11…
Read More » -
India
ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍
ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു.
Read More » -
Kerala
സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹി പ്രഖ്യാപനം കെപിസിസിയുടെ അറിവോടെയല്ല
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് കെപിസിസി നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന പ്രശ്നപരിഹാരത്തിന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടന്നുവരുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായോ പ്രതികൂലമായോ കെപിസിസി നേതൃത്വം നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.എന്നാല്‍ അതിന് കടകവിരുദ്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടിവരുമെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
Read More » -
NEWS
കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് തത്വത്തില്‍ അനുമതി
ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. മറൈന്‍ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈന്‍ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകള്‍ക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ് പി വി രൂപീകരിക്കും. ഡിപിആര്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറല്‍ ബോഡിയും പദ്ധതി നിര്‍വ്വഹണ കമ്മിറ്റിയും രൂപീകരിക്കും. മേല്‍നോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. കിഫ്ബി ജനറല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.
Read More »