CrimeNEWS

ഒന്നിച്ചു താമസിക്കവെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിച്ച യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍തള്ളി; യുവതിയും ഏഴ് കൂട്ടുകാരും അറസ്റ്റില്‍

ബംഗളുരു: ഒരുമാസം മുമ്പുവരെ ഒന്നിച്ചുതാമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ചയുവതിയും ഏഴു സുഹൃത്തുക്കളും അറസ്റ്റില്‍. കമ്മനഹള്ളി സ്വദേശി ക്ലാര (27) യും സൃഹൃത്തുക്കളുമാണ് അറസ്റ്റിലായത്. മാധവ് പ്രസാദ് എന്ന യുവാവിനെയാണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച സുമനഹള്ളിക്ക് പരിസരത്തായിരുന്നു സംഭവം.

ഒരുമാസം മുമ്പുവരെ മാധവ് പ്രസാദും യുവതിയും ഒന്നിച്ചായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ക്ലാരയുടെ മറ്റൊരുബന്ധത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. ഇതോടെയാണ് മാധവ് പ്രസാദിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ യുവതി തീരുമാനിച്ചത്. തുടര്‍ന്ന് മറ്റുസൃഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

Signature-ad

മാധവിനെ വിളിച്ചുവരുത്തിയ ക്ലാര കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഏറെനേരം വിവിധപ്രദേശങ്ങളില്‍ ചുറ്റിയശേഷം റോഡരികില്‍ ഇയാളെ ഉപേക്ഷിച്ചു. ഗുരുതരമായിപരിക്കേറ്റ മാധവ് പ്രസാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിടിയിലായവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: