Month: August 2022
-
NEWS
അസിടിറ്റി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മൾ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി, അഥവാ ഗ്യാസ് ട്രബിള്‍.എന്ത് കഴിച്ചാലും നെഞ്ചെരിച്ചിൽ ഉണ്ടാകുകയും വയറ്റിൽ അസ്വസ്ഥതയും വേദനയുമൊക്കെ ഉണ്ടാക്കുന്ന ഇവൻ ചില്ലറക്കാരനല്ല. ഒരു ദിവസം മുഴുവന്‍ നശിച്ചുകിട്ടാന്‍ മറ്റൊന്നും വേണ്ട. ചിലര്‍ക്ക് നെഞ്ചെരിച്ചിലാലും, ചിലര്‍ക്ക് വയറുകാളലായുമെല്ലാമാണ് അസിഡിറ്റി വരുന്നത്. ചിലരാകട്ടെ ചര്‍ദ്ദിക്കുകപോലും ചെയ്യും. അസിഡിറ്റി അകറ്റാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. വറ്റല്‍ മുളക് അധികം ഉപയോഗിക്കാതിരിക്കുക, ചെറിയ എരിവ് വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ പച്ചമുളക് ചെറിയ അളവില്‍ ഉപയോഗിക്കാം. 2. അച്ചാറ്, വിനാഗിരി, എരിവുകൂടുതലായ ചട്ണി എന്നിവ ഉപേക്ഷിക്കുക. 3. ദിവസം ഒരു കപ്പ് പാല്‍ കുടിയ്ക്കുന്നത് ശീലമാക്കുക, പുളിയില്ലാത്ത കട്ടത്തൈരും ഭക്ഷണത്തിന്റെ ഭാഗമാക്കുക. 4. ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുക. പകരം ഹെര്‍ബല്‍ ടീ(ഗ്രീന്‍ ടി) ഉപയോഗിക്കുക. ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക 5. വാഴപ്പഴം, തണ്ണിമത്തന്‍, കുംബളം, വെള്ളരി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രാവിലെ ഉണര്‍ന്ന…
Read More » -
Kerala
ആര്‍ക്കാണ് ഇത്ര ചൊറിച്ചില്‍, ഇത്രയും വൃത്തികെട്ട ഒരു ഭരണം…; ഹെല്‍മെറ്റ് നിരോധനത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വ്‌ളോഗര്‍
കൊച്ചി: ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിരോധിച്ച നടപടിയില്‍ സര്‍ക്കാരിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരേ രൂക്ഷവിമര്‍ശനവുമായി വ്‌ളോഗര്‍ രംഗത്ത്. മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍ ആണ് വീഡിയേയുമായി രംഗത്തെത്തിയത്. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴയോടൊപ്പം മൂന്നു മാസത്തേക്ക് െലെസന്‍സ് റദ്ദാക്കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരേയാണ് വീഡിയോ. ഹെല്‍മെറ്റ് ക്യാമറ നിരോധനത്തിന് ആര്‍ക്കാണ് ഇത്ര ചൊറിച്ചില്‍ ?.. ഇത്രയും വൃത്തികെട്ട ഒരു ഭരണം… എന്ന തലക്കെട്ടോടെ മല്ലു ട്രാവലര്‍ എന്ന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വ്‌ളോഗറായ യുവാവ് നടത്തിയിരിക്കുന്നത്. കേരളത്തില്‍മാത്രം അടുത്തിടെ കണ്ടുകൊണ്ടിരിക്കുന്നത് തുഗ്ലക്ക് നിയമങ്ങളാണ്. ഇതുമൂലം കേരളത്തിലെ വാഹനപ്രേമികള്‍ നരകയാതനയാണ് അനുഭവിക്കുന്നതന്നു ഷാക്കിര്‍ പറയുന്നു. വാഹനങ്ങളിലെ മോഡിഫിക്കേഷനും സ്റ്റിക്കറിനുമെതിരേയെല്ലാം രംഗത്ത് വന്നപ്പോള്‍ സര്‍ക്കാരിന് എപ്പോഴെങ്കിലും നേരം വെളുക്കും എന്നു കരുതി. എന്നാല്‍ ഇപ്പോള്‍ ഹെല്‍മെറ്റിലെ ക്യാമറയും നിരോധിച്ചിരിക്കുന്നു.…
Read More » -
NEWS
ഫോർമാറ്റ് ചെയ്യാതെ ഫോണിന്റെ ലോക്ക് അഴിക്കാം
ഫോണിന്‍റെ ലോക്ക് മറന്ന് പോകുകയും പിന്നീട് ഫോർമാറ്റ് ചെയ്ത് വീണ്ടും ഓപ്പൺ ചെയ്യുകയുമാണ് നമ്മുടെ പതിവ്.എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പഴയ ഫയൽസുകളെല്ലാം നഷ്ടപ്പെടും.എന്നാൽ ഇനി ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍ നില്‍ക്കേണ്ട.അല്ലാതെ തന്നെ ലോക്ക് തുറക്കാനൊരു മാര്‍ഗമുണ്ട്. ഫോണില്‍ ഡാറ്റ ഓണ്‍ ചെയ്‌ത് ഇന്‍റര്‍നെറ്റ് കണക്‌ട് ആയി എന്ന് ആദ്യം ഉറപ്പിക്കണം (ഇതിന് ലോക്ക് തുറക്കേണ്ട ആവശ്യമില്ല). ശേഷം ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ കയറി ഗൂഗിളില്‍ ഫൈന്‍ഡ് മൈ ഡിവൈസ് (Google Find My Device) എന്ന് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ഉപയോഗിച്ച ജി മെയില്‍ അക്കൗണ്ടും പാസ്‌വേഡും കൊടുത്ത് ലോഗ് ഇന്‍ ചെയ്യുക. ഈ സമയം സ്ക്രീനില്‍ നിങ്ങളുടെ ജി മെയില്‍ അകൗണ്ട് കണക്‌ട് ചെയ്‌തിരിക്കുന്ന എല്ലാ ഫോണുകളും കാണാം (ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ച ഫോണുകള്‍ മാത്രം). ഈ ഫോണ്‍ സെലക്‌ട് ചെയ്‌ത ശേഷം അതില്‍ ലോക്ക് ബട്ടന്‍ അമര്‍ത്തുക. ഇതില്‍ താത്കാലിക പാസ്കോഡ് (Temporary Passcode) എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇവിടെ…
Read More » -
NEWS
5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും
രാജ്യത്തെ സാമ്ബത്തികമായി ദുര്‍ബലരായ ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.അത്തരത്തിലൊന്നാണ് ആയുഷ്മാന്‍ ഭാരത് യോജന (Ayushman Bharat Yojana). ഈ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആയുഷ്മാന്‍ ഭാരത് യോജന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നും അറിയപ്പെടുന്നു. അംഗവൈകല്യമുള്ളവര്‍, ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ ഗോത്രത്തില്‍ നിന്നുള്ള അപേക്ഷകര്‍, ദിവസക്കൂലിയായി ജോലി ചെയ്യുന്നവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അഗതികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിങ്ങള്‍ യോഗ്യരാണോ എന്നറിയുന്നതിനായി ആയുഷ്മാന്‍ ഭാരത് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് https://pmjay(dot)gov(dot)in/ സന്ദര്‍ശിക്കുക. ശേഷം AM I Eligible എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതിനുശേഷം സെക്ഷനിലെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ വഴി ലോഗിന്‍ ചെയ്യണം. അടുത്ത ഘട്ടത്തില്‍, നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള രണ്ട് ഓപ്ഷനുകള്‍ കാണും. തുടര്‍ന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം നിങ്ങള്‍ക്ക് നിരവധി വിഭാഗങ്ങള്‍ ലഭിക്കും. ആ വിഭാഗങ്ങളില്‍ ഏതെങ്കിലും…
Read More » -
NEWS
സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് റയിൽവെ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു സതേണ്‍ റെയില്‍വേയാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. എറണാകുളം-എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് ചെന്നൈയില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് 3.10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച മൂന്നിന് എറണാകുളത്തെത്തും. നാഗര്‍കോവില്‍ ജങ്ഷന്-ചെന്നൈ എഗ്മോര്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട് 5.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.30ന് ചെന്നൈ എഗ്മോറില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട് 4.15ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 3.33ന് നഗര്‍കോവിലില്‍ എത്തും. കൊച്ചുവേളി-ബംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട് അഞ്ചിന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 6.35ന് ബംഗളൂരുവില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട് മൂന്നിന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 6.35ന് കൊച്ചുവേളിയില്‍ എത്തും.
Read More » -
NEWS
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ആലപ്പുഴ, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 11ന് അവധിയായിരിക്കുമെന്ന് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ വ്യക്തമാക്കി.
Read More » -
NEWS
ലോകത്തിന്റെ ചങ്കിടിപ്പുകൂട്ടി പുതിയ വൈറസ് ‘ലാന്‍ഗ്യ ഹെനിപാ’ ചൈനയില്‍ പടരുന്നു; നിപ വൈറസിന്റെ ബന്ധുവെന്ന് ഗവേഷകര്‍
ബെയ്ജിങ്: ലോകത്തിന്റെ ചങ്കിടിപ്പ് കൂട്ടി െചെനയില്‍ പുതിയ െവെറസ് പടരുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടരുന്ന ലാന്‍ഗ്യ ഹെനിപാ െവെറസ് ബാധ ഇതിനോടകം 35 പേര്‍ക്കു സ്ഥിരീകരിച്ചു. പനിബാധിച്ച രോഗികളുടെ സ്രവം പരിശോധിച്ചപ്പോഴാണു പുതിയ െവെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശീവേദന, ഛര്‍ദി തുടങ്ങിയവയാണ് പുതിയ ലാന്‍ഗ്യ െവെറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളില്‍നിന്നാണ് ഇവര്‍ക്ക് െവെറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമെ എന്നതില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. രോഗം കണ്ടെത്തിയിരിക്കുന്ന കിഴക്കന്‍ െചെനയിലെ ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ കണ്ടെത്തിയ ലാന്‍ഗ്യ കേസുകള്‍ മാരകമോ ഗുരുതരമോ അല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, ജീവഹാനിക്കു കാരണമായേക്കാവുന്ന നിപ െവെറസിന്റെ കുടുംബത്തില്‍പ്പെട്ടതായതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലാന്‍ഗ്യ െവെറസിന് ചികിത്സയോ വാക്‌സിനോ ലഭ്യമല്ല.
Read More » -
Crime
മനോരമയെ കഴുത്തിനു കുത്തി കൊലപ്പെടുത്തിയെന്ന് കേരളത്തിലെത്തിച്ച പ്രതി; വാദിക്കാനെത്തിയത് ആളൂര്‍
തിരുവനന്തപുരം: കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ആദം അലി (21)യെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തേക്കാണ് തിരുവനന്തപുരം എ.സി.ജെ.എം. കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്. ചെന്നെയില്‍നിന്ന് പിടിയിലായ ആദം അലിയെ ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണത്തിനുവേണ്ടി ഇയാള്‍ മനോരമയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മനോരമയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല നഷ്ടപ്പെട്ടെന്ന് കരുതിയ പണം വീട്ടില്‍ത്തന്നെ കണ്ടെത്തുകയും ചെയ്തു. ഇതോടെ മോഷണത്തിനായിരുന്നു കൊലപാതകമെന്ന വാദത്തില്‍ സംശയം ഉയരുന്നുണ്ട്. മോഷ്ടിച്ച സ്വര്‍ണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകശേഷം ബംഗാളിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആദം അലി ചെെന്നെയില്‍ റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് ചെന്നെ സെയ്ദാപേട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയശേഷം ഇന്നലെ രാവിലെയാണ്…
Read More » -
Kerala
നവീകരണം കാത്തിരുന്ന് മടുത്തു; ചരിത്രമുറങ്ങുന്ന ചുങ്കപ്പിരിവ് കേന്ദ്രം മഴയില്‍ തകര്‍ന്നുവീണു
ഇടുക്കി: അറ്റകുറ്റപ്പണിക്കായി സംസ്ഥാന സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ച് നാളുകളായിട്ടും നടപടിയുണ്ടാകാഞ്ഞ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം കനത്ത മഴയില്‍ തകര്‍ന്നുവീണു. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന ചരിത്രസ്മാരകം കൂടിയായ കെട്ടിടമാണ് അധികൃതര്‍ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്ന് ഇല്ലാതായത്. തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രമായിരുന്ന ബോഡിമെട്ടിലുള്ള ഈ കസ്റ്റംസ് ഹൗസ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേരളവും-തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടില്‍ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂര്‍ രാജഭരണത്തിന്‍കീഴില്‍ പണി കഴിപ്പിക്കപ്പെട്ടതാണ് ഈ ചരിത്ര സ്മാരകം. കസ്റ്റംസ് ഹൗസ് എന്ന പേരില്‍ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുര്‍ത്തി നിന്ന കെട്ടിടം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് ഓഫീസായി മാറി. രാജ്യവ്യാപകമായി ജി. എസ്.ടി നടപ്പിലാക്കുകയും വാണിജ്യ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെ കസ്റ്റംസ് ഹൗസിന്റെ പ്രൗഢിയും മങ്ങിത്തുടങ്ങുകയായിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ച് കാത്തിരിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നത്. കല്ലും മണ്ണും ഉപയോഗിച്ചുള്ള നിര്‍മാണ രീതിയായിരുന്നു കെട്ടിടത്തിന്റേത്. സംരക്ഷണത്തിന്റെ…
Read More » -
NEWS
അമിത ദാഹം ആപത്കരം, വെള്ളം കുടിച്ചതിന് ശേഷവും ദാഹം തോന്നാറുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയുക
ജീവന്റെ അമൃതമാണ് ജലം. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ ഏവർക്കും ദാഹം അനുഭവപ്പെടുന്നു. വ്യായാമത്തിന് ശേഷമോ മസാല ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾക്ക് സർവ്വസമയവും ദാഹം തോന്നുന്നു എങ്കിൽ അത് ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം. അമിത ദാഹത്തിന്റെ ചില കാരണങ്ങൾ അറിയാം. നിർജലീകരണം വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കുന്നത് സാധാരണമാണ്. കാരണം വിയർപ്പും സൂര്യപ്രകാശവും മൂലം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. വയറിളക്കം, ഛർദി എന്നിവ മൂലവും ദാഹം സംഭവിക്കാം. നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചർമവും വായയും വരളുന്നതും പൊട്ടുന്നതും, ക്ഷീണം, തലകറക്കം, ഓക്കാനം എന്നിവ അനുഭവപ്പെടുന്നതുമാണ്. പ്രമേഹം പ്രമേഹം അമിതമായ ദാഹത്തിനും മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിക്കും. അങ്ങനെ ജലത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഇത് എല്ലായ്‌പ്പോഴും ദാഹം ഉണ്ടാക്കും. ഡയബറ്റിക് കെറ്റോഅസിഡോസിസ് പ്രമേഹത്തിന്റെ ഗുരുതരമായ അവസ്ഥയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗ്ലൂക്കോസ് നിയന്ത്രിക്കപ്പെടുന്ന…
Read More »