NEWS

സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്‌ റയിൽവെ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു ​ സതേണ്‍ റെയില്‍വേയാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്.
എറണാകുളം-എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക്​ 12ന് ചെന്നൈയില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട്​ 3.10ന് പുറപ്പെട്ട് പിറ്റേന്ന്​ പുലര്‍ച്ച മൂന്നിന് എറണാകുളത്തെത്തും. നാഗര്‍കോവില്‍ ജങ്​ഷന്‍-ചെന്നൈ എഗ്മോര്‍ സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട്​ 5.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക്​ 12.30ന് ചെന്നൈ എഗ്മോറില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട്​ 4.15ന് ചെന്നൈ എഗ്മോറില്‍നിന്ന്​ പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 3.33ന് നഗര്‍കോവിലില്‍ എത്തും.
കൊച്ചുവേളി-ബംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട്​ അഞ്ചിന് കൊച്ചുവേളിയില്‍നിന്ന്​ പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 6.35ന് ബംഗളൂരുവില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 12ന് വൈകീട്ട്​ മൂന്നിന് പുറപ്പെട്ട് പിറ്റേന്ന്​ പുലര്‍ച്ച 6.35ന് കൊച്ചുവേളിയില്‍ എത്തും.

Back to top button
error: