Month: August 2022

  • Crime

    പിണങ്ങിപ്പോയ ഭാര്യയെ കാണാന്‍ ചെന്നിടത്ത് തര്‍ക്കം: വെട്ടേറ്റ് യുവാവും കുത്തേറ്റ് ഭാര്യാപിതാവും ആശുപത്രിയില്‍

    ചെറുതോണി: യുവാവും ഭാര്യാപിതാവും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വെട്ടും കുത്തും. തലയ്ക്കും െകെയ്ക്കും വെട്ടേറ്റ നിലയില്‍ കരിമ്പന്‍മണിപ്പാറ കാനത്തില്‍ തോണിപ്പറമ്പില്‍ രതീഷിനെ (35) ഇടുക്കി മെഡിക്കല്‍ കോളജിലും വയറിനു കുത്തേറ്റ നിലയില്‍ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തടസം പിടിക്കാന്‍ ചെന്ന രാജശേഖരന്റെ ഭാര്യ ലേഖയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും ഭര്‍ത്താവിനോടൊപ്പം ചികിത്സയിലാണ്. പിണങ്ങിപ്പോയ ഭാര്യയെ കാണാന്‍ മാതാവും ജ്യേഷ്ഠന്റെ രണ്ടു മക്കളുമൊത്ത് എത്തിയതായിരുന്നു രതീഷ്. എന്നാല്‍ അവിടെ വച്ചുണ്ടായ വാക്കുതര്‍ക്കം വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും പരാതിയനുസരിച്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി തങ്കമണി സി.ഐ. അറിയിച്ചു.

    Read More »
  • Crime

    രണ്ടുവര്‍ഷം ഒപ്പം താമസിച്ച യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ യുവാവ് അറസ്റ്റില്‍

    പൊന്‍കുന്നം: െലെംഗികാതിക്രമ കേസില്‍ യുവാവ് അറസ്റ്റില്‍. തമ്പലക്കാട് പാലോലില്‍ കെ. സന്ദീപ്(36)ആണ് അറസ്റ്റിലായത്. അതീജീവിതയുടെ പരാതിയില്‍ പൊന്‍കുന്നം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്ദീപ് തന്റെ സുഹൃത്തായ യുവതിയുടെ കൂടെ രണ്ടു വര്‍ഷക്കാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ യുവതിയുടെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ െലെംഗിക ബന്ധത്തിന് മുതിര്‍ന്നു എന്നാണ് പരാതി. തുടര്‍ന്ന് അതിജീവിത പൊന്‍കുന്നം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊന്‍കുന്നം എസ്.എച്ച്.ഒ: എന്‍. രാജേഷ്, എസ്.ഐ: റെജിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രിയ എന്‍.എസ്. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    മാറിത്താമസിക്കാന്‍ വീട്ടുപകരണങ്ങള്‍ എടുക്കാന്‍ വാഹനവുമായെത്തിയ ഭാര്യയെയും പിക്കപ്പ് ഡ്രൈവറെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

    ചങ്ങനാശേരി: ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴപ്പള്ളി മഞ്ചേരിക്കളം എം.വി. വര്‍ഗീസിന്റെ മകന്‍ സാജു വര്‍ഗീസി (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയുമായുള്ള കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടുപേരും മാറി താമസിക്കുകയായിരുന്നു. ഭാര്യ താന്‍ താമസിക്കുന്നിടത്തേക്ക് വീട്ടുപകരണങ്ങള്‍ കയറ്റിക്കൊണ്ടു പോകാന്‍എത്തുകയും ഇതറിഞ്ഞ സാജു വര്‍ഗീസ് വീട്ടിലെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് വാക്കുതര്‍ക്കം രൂക്ഷമാകുകയും സാജു വര്‍ഗീസ് ഭാര്യയേയും പിക്കപ്പ് വാന്‍ ഡ്രൈവറെയും മര്‍ദ്ദിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ: റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ: ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    സിനിമാ സ്‌റ്റൈലില്‍ ബംഗളുരുവിലെ കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും പാഞ്ഞ് മയക്കുമരുന്ന് കേസ് പ്രതി; ഓടിച്ചിട്ട് പിടിച്ച് കേരളാ പോലീസ്

    പന്തളം: ലോഡ്ജില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ പ്രതി ബംഗളുരുവില്‍ അറസ്റ്റില്‍. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ അച്ചു എന്ന് വിളിക്കുന്ന വി.പി. സിദ്ധിക്ക്(34) ആണ് അറസ്റ്റിലായത്. പ്രതി ബംഗളുരുവിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ബംഗളുരു സിറ്റിയിലെ യലഹങ്കയില്‍ പോലീസ് സംഘം എത്തി. ഇത് മനസിലാക്കിയ സിദ്ധിക്ക് ഇവിടെനിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് െസെബര്‍ പോലീസിന്റെ സഹായത്തോടെ ഇയാളുടെ മൊെബെല്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ യലഹങ്കയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ഹമ്മനഹള്ളിയിലുണ്ടെന്ന് മനസിലായി. പോലീസ് സംഘം അവിടെയെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാനായി പ്രതിയുടെ ശ്രമം. സിനിമാ സ്‌െറ്റെലില്‍ പോലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം പിന്തുടര്‍ന്ന് ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. രണ്ടു മൊെബെല്‍ ഫോണുകളും വെയിങ് മെഷീനും ഇയാളില്‍നിന്നു കണ്ടെടുത്തു. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ: നജീബ്, സി.പി.ഒ: ശരത്,…

    Read More »
  • Crime

    നെഞ്ചുവേദനയെത്തുടര്‍ന്ന് സുഹൃത്തിന്റെ കൂടെ ആശുപത്രിയിലെത്തിയ യുവാവ് മടങ്ങാന്‍ തുടങ്ങവേ കുഴഞ്ഞുവീണു മരിച്ചു

    തലയോലപ്പറമ്പ്: ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ യുവാവ് മടങ്ങാന്‍ നേരം കുഴഞ്ഞുവീണു മരിച്ചു. തലയോലപ്പറമ്പ് കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിന് സമീപം രാജഭവനില്‍ രാജപ്പന്‍ നായരുടെ മകന്‍ അനൂപ് ആര്‍. നായര്‍ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30-ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിന്റെ കൂടെ കാറില്‍ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അനൂപ്. ഇസിജി എടുത്ത ശേഷം കുത്തിവയ്പ് കഴിഞ്ഞ് മറ്റു കുഴപ്പമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് തിരികെ ഇറങ്ങുന്നതിനിടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: പരേതയായ സരോജിനിയമ്മ. ഭാര്യ: അശ്വതി.

    Read More »
  • Kerala

    സമരശേഷം വീട്ടിലെത്തിയ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കുഴഞ്ഞുവീണു മരിച്ചു

    ആലപ്പുഴ: എല്‍.ഡി.എഫിന്റെ സമരത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കുഴഞ്ഞുവീണു മരിച്ചു. പി.ടി. ചാക്കോ ഫൗണ്ടേഷന്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ പള്ളാത്തുരുത്തി മുക്കത്തുവീട്ടില്‍ മുക്കം ബേബി(68)യാണു മരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ എല്‍.ഡി.എഫ്. ഇന്നലെ രാവിലെ നടത്തിയ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചിലും ധര്‍ണയിലും ബേബി പങ്കെടുത്തിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 40 വര്‍ഷമായി നെഹ്‌റുട്രോഫി വള്ളംകളി എക്‌സിക്യൂട്ടീവ് അംഗമായ ബേബി ജലമേളയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്. പരേതരായ എം.ജെ. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായ ബേബി അവിവാഹിതനാണ്. സഹോദരങ്ങള്‍: ജോസ് മുക്കം, ബേബിച്ചന്‍, റോസമ്മ, മാത്യു, മുക്കം ജോണി (സംസ്ഥാന സെക്രട്ടറി, കേരള കോണ്‍ഗ്രസ്-ബി), പരേതരായ തോമസ്, സിബിച്ചന്‍. സംസ്‌കാരം ഇന്ന് 2.30 ന് പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയില്‍.  

    Read More »
  • Crime

    കൊച്ചിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാളെ മദ്യക്കുപ്പിപൊട്ടിച്ച് കഴുത്തില്‍ക്കുത്തി കൊന്നു

    കൊച്ചി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം നീണ്ടകര സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ന് എറണാകുളം ടൗണ്‍ഹാളിന് സമീപമുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത്. പ്രതി മുളവുകാട് ചുങ്കത്ത് വീട്ടില്‍ സുരേഷി(38)നായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകശേഷം ടൗണ്‍ഹാളിന് സമീപമുള്ള തന്റെ മുറിയിലെത്തി സാധനങ്ങളുമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ പ്രതി കൈയില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തില്‍ കുത്തിക്കയറ്റുകയായിരുന്നു. സംഭവശേഷം താമസിച്ചിരുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. സുരേഷിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എഡിസന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Crime

    സരിത ആ ‘രഹസ്യം’ അറിയേണ്ട…

    കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ടുള്ള സോളാർ കേസ് പ്രതി സരിത എസ്.നായരുടെ ഹർജി ഹൈക്കോടതി തള്ളി. മൊഴികളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ രഹസ്യമൊഴിയുടെ പകർപ്പ് ബന്ധപ്പെട്ട ഏജൻസിക്കു മാത്രമേ അവകാശപ്പെടാനാകൂ എന്നു കോടതി വ്യക്തമാക്കി. കേസിൽ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ബോധിപ്പിക്കാൻ സരിതയ്ക്കു സാധിച്ചിട്ടില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി. സ്വപ്നയുടെ രഹസ്യമൊഴി തേടിയുള്ള ഹർജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് സരിത എസ്.നായർ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ രഹസ്യമൊഴിയിൽ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സരിത മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടത്. സ്വപ്ന നൽകിയ മൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നം ഉയർന്നതോടെ നേരത്തെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.

    Read More »
  • Kerala

    ഇടുക്കി ഡാമിലെ ജലത്തിൽ ത്രിവർണം ചാർത്തി ഹൈഡൽ ടൂറിസം വകുപ്പ്

    ചെറുതോണി: 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്. ലൈറ്റ് ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചത്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

    Read More »
  • Crime

    സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപണം; യുപിയിൽ ഐഎസ് ബന്ധമുള്ള യുവാവ് പിടിയിൽ

    അസംഗഢ് (ഉത്തർപ്രദേശ്): സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് ഐഎസ് ബന്ധമുള്ള യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അസംഗഢിലെ വീട്ടിൽ നിന്നാണ് സബാവുദ്ദീൻ ആസ്മി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിൽ ഇയാൾ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, യുവാവിന് ഐഎസ് ബന്ധമുള്ള വിവരം അറിയില്ലായിരുന്നെന്ന് വീട്ടുകാർ പ്രതികരിച്ചു. അവന്റെ സുഹൃത്തിനെ കാണാനില്ലെന്നും ഈ സംഭവത്തിൽ അവനെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുകയാണെന്നുമാണ് പൊലീസ് പറഞ്ഞതെന്നും ഒരു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അവനെ വീട്ടിലേക്ക് വിടുമെന്നും പൊലീസ് പറഞ്ഞെന്ന് സ​ഹോദരൻ സലിം മാധ്യമങ്ങളോട് പറഞ്ഞു. സബാവുദ്ദീനൊപ്പം ഗ്രാമത്തിൽ നിന്ന് രണ്ട് പേരെക്കൂടി യുപി എടിഎസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയതായും സലിം പറഞ്ഞു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അംഗമാണ് സബാവുദ്ദീൻ ആസ്മി. അസംഗഡ് ജില്ലയിലെ അമിലോ പ്രദേശക്കാണ് താമസം. ആളുകളെ വശീകരിച്ച് ഐസിൽ ചേർക്കാൻ പ്രേരിപ്പിക്കുകയും സോഷ്യൽ…

    Read More »
Back to top button
error: