ഫോണില്‍ ഡാറ്റ ഓണ്‍ ചെയ്‌ത് ഇന്‍റര്‍നെറ്റ് കണക്‌ട് ആയി എന്ന് ആദ്യം ഉറപ്പിക്കണം (ഇതിന് ലോക്ക് തുറക്കേണ്ട ആവശ്യമില്ല). ശേഷം ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ കയറി ഗൂഗിളില്‍ ഫൈന്‍ഡ് മൈ ഡിവൈസ് (Google Find My Device) എന്ന് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ഉപയോഗിച്ച ജി മെയില്‍ അക്കൗണ്ടും പാസ്‌വേഡും കൊടുത്ത് ലോഗ് ഇന്‍ ചെയ്യുക. ഈ സമയം സ്ക്രീനില്‍ നിങ്ങളുടെ ജി മെയില്‍ അകൗണ്ട് കണക്‌ട് ചെയ്‌തിരിക്കുന്ന എല്ലാ ഫോണുകളും കാണാം (ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ച ഫോണുകള്‍ മാത്രം).
ഈ ഫോണ്‍ സെലക്‌ട് ചെയ്‌ത ശേഷം അതില്‍ ലോക്ക് ബട്ടന്‍ അമര്‍ത്തുക. ഇതില്‍ താത്കാലിക പാസ്കോഡ് (Temporary Passcode) എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇവിടെ താത്കാലിക പാസ്കോഡ് മാറ്റുക. തുടര്‍ന്ന് റിഗ്, ലോക്ക്, എറേഴ്‌സ് (Ring, Lock, Erase) എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് താത്കാലിക പാസ് കോഡ് അതിന്‍റെ ഓപ്ഷനിലേക്ക് ടൈപ്പ് ചെയ്യുക.
അറിഞ്ഞിരിക്കേണ്ടത്
- ട്രാക്ക് ചെയ്യാനോ അണ്‍ലോക്ക് ചെയ്യാനോ ഉള്ള ഫോണ്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കണം.
- നിങ്ങള്‍ ആ ഫോണില്‍ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തിരിക്കണം.
- ആ അക്കൗണ്ടിന്‍റെ പാസ്‌കോഡ് അറിഞ്ഞിരിക്കണം.
- ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഫോണോ ഉപകരണമോ ഫൈന്‍ഡ് മൈ ഡിവൈസ് (Google Find My Device) ഓപ്ഷന്‍ ഉപയോഗിച്ച് പ്രവര്ത്തനക്ഷമമാക്കിയിരിക്കു
ന്നു എന്ന് ഉറപ്പ് വരുത്തണം.
ഇത്തരം അവസരങ്ങളില്‍ ഡ്രോയിഡ്‌കിറ്റ് (DroidKit) പോലുള്ള മൂന്നാം കക്ഷി ആപ്പുകളുടെ സഹായവും തേടാവുന്നതാണ്.എന്നാൽ ഇത്തരം ആപ്പുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക.