Month: August 2022

  • NEWS

    കേരളാ ലോട്ടറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

    മലപ്പുറം:കേരളാ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്ത് ലോട്ടറി വ്യാപകമായതോടെ നടന്ന പരിശോധനയില്‍ ഒരാള്‍ അറസ്റ്റില്‍. കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. കൊടിഞ്ഞി നന്നമ്ബ്ര സ്വദേശി ചാനത്ത് വിഷ്ണു(22)വിനെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കടയുടമ ചെമ്മാട് പാന്തോളൊടി അരുണി(24)ന്റെ പേരില്‍ പൊലീസ് കേസെടുത്തു. സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്ബറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്. എസ് ഐ. ടി പി മുസ്തഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് വ്യാജ നോട്ടുകളും വ്യാജ ലോട്ടറികളും വിതരണം ചെയ്യുന്ന സംഘം സജീവമാകുകയാണ്.കഴിഞ്ഞ ദിവസം 600 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനോട്ട് കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയ രണ്ടു പേർ അറസ്റ്റിലായിരുന്നു.…

    Read More »
  • NEWS

    കെഎസ്ആർടിസി തലശ്ശേരി ജീവനക്കാരുടെ ആത്മാർത്ഥത

    കഴിഞ്ഞ ദിവസം (09.08.2022, ചൊവ്വ) യാത്രയിൽ കണ്ട ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. തൃശ്ശൂരേക്കുള്ള യാത്രയിൽ മംഗലാപുരം –  ചെന്നൈ മെയിലിൽ വന്നു കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി, ബസ് സ്റ്റാൻഡിൽ എത്തി. സമയം വൈകുന്നേരം 6.35. നോക്കിയപ്പോൾ തൃശ്ശൂർ ഭാഗത്തേക്ക്‌ ഒരു സ്വകാര്യ ബസും KSRTC Super Fast ഉം കിടക്കുന്നു. പതിവുപോലെ KSRTC യിൽ കയറി. തലശ്ശേരി – തിരുവല്ല SF (RSK 577 – തലശ്ശേരി ഡിപ്പോ) സർവീസ് ആണ്. ഒരു പതിനഞ്ചോളം സീറ്റുകൾ ഒഴിവുണ്ടാകും. ട്രെയിൻ വന്നതേയുള്ളു എന്ന് കണ്ടക്ടറോട് ഒന്നു സൂചിപ്പിച്ചു. കേട്ടപ്പോൾത്തന്നെ അദ്ദേഹം ഡോറിന്റെ അടുത്ത് ചെന്നുനിന്ന് ആളുകളെ വിളിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള സ്വകാര്യ ബസുകാരും ആളുകളെ വിളിക്കുന്നുണ്ട്. പക്ഷേ കൂടുതൽ ആളുകളും KSRTC യിലേക്കാണ് എത്തിയത്. ഇതുകാണുന്ന സ്വകാര്യ ബസുകാർ “അത് ഡീസൽ തീർന്നു വഴിയിൽ കിടക്കും”, “മതിയായില്ലേ, പൊയ്ക്കൂടേ”, “ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ”, “ഉണ്ടാക്കിക്കൊടുത്തിട്ട് എന്തങ്കിലും കാര്യം ഉണ്ടോ” എന്നൊക്കെ വിളിച്ചുപറഞ്ഞു…

    Read More »
  • NEWS

    ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

    റാന്നി : സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.റാന്നി-മല്ലപ്പള്ളി റോഡിൽ കരിങ്കുറ്റി പള്ളിക്ക് സമീപം ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും റാന്നിയിലേക്ക് വന്ന ധന്യ ബസും റാന്നിയിൽ നിന്ന് നെല്ലിക്കമൺ ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കുന്നതിനിടയിൽ കാറ് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ റാന്നി മാർത്തോമ്മാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

    Read More »
  • NEWS

    ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു

    കൊച്ചി: ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു.എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. ഹോട്ടലില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടയിൽ മുളവുകാട് സ്വദേശി സുരേഷാണ് എഡിസണെ ആക്രമിച്ചത്.  എഡിസണ്‍ന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കൊലപാതകത്തിനു ശേഷം മുങ്ങിയ സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    തൊടുപുഴയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു

    തൊടുപുഴ: തൊടപുഴയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം.പ്രസവിച്ചയുടൻ അമ്മ തന്നെയാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. കരിമണ്ണൂരാണ് സംഭവം.അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച കാര്യവും കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരവും പുറത്തുവന്നത്. യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകള്‍ മുമ്ബ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടര്‍ക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.

    Read More »
  • NEWS

    ഓണത്തിരക്ക്; ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനുകൾ മാത്രം

    തിരുവനന്തപുരം: ഓണത്തിന് മൂന്നാഴ്ച ശേഷിക്കെ ദക്ഷിണ റെയില്‍വേ ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും പത്ത് സര്‍വീസും മാത്രം. ചെന്നൈയിലേക്ക് ഒന്നും എഗ്മോർ താംബരം എന്നിവിടങ്ങളിലേക്ക് ഓരോന്നും, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിന്‍ വീതവുമാണ് അനുവദിച്ചത്.ഇതിൽ പലതും സർവീസ് ആരംഭിക്കുന്നത് നാഗർകോവിലിൽ നിന്നും. ചെന്നൈ-എഗ്മോറിന്റെ(0607) മടക്കയാത്ര ഡിൺഡിഗൽ,മധുരെ വഴിയാണ്.നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. യാത്രക്കാര്‍ കൂടുതലുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകളുമില്ല. നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയില്‍, നേത്രാവതി എക്സ്പ്രസ് തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണില്‍ ടിക്കറ്റ് കിട്ടാനില്ല.കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ ഓണക്കാലത്ത് നാട്ടിലെത്താന്‍ മോഹിച്ചവരെയാണ് യാത്രാക്ലേശം വലക്കുന്നത്. നേരത്തേ ട്രെയിനുകള്‍ അനുവദിക്കാതെ അവസാനഘട്ടത്തില്‍ പ്രത്യേക നിരക്കില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ച്‌ തല്‍ക്കാലിന്റെയും പ്രീമിയം തല്‍ക്കാലിന്റെയും പേരില്‍ യാത്രക്കാരെ കൊള്ളയടിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

    Read More »
  • NEWS

    കേരളത്തിലെ കോടിപതികളുടെ ഗ്രാമങ്ങൾ

    പത്തനംതിട്ട : കേരളത്തിൽ കോടിപതികൾക്കായി മാത്രം ഗ്രാമങ്ങൾ ഉണ്ടോ? ഇല്ലെങ്കിൽ ലക്ഷപ്രഭുക്കളുടെ ഗ്രാമങ്ങൾ? ഇല്ലെന്ന് പറയാൻ വരട്ടെ.കരുനാഗപ്പള്ളി, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട,ചിറ്റൂർ എന്നിവയാണ് ആ ഗ്രാമങ്ങൾ.സംശയമുണ്ടെങ്കിൽ കേരള ഭാഗ്യക്കുറിയുടെ കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളിലെ ഒന്നും രണ്ടും സമ്മാനങ്ങൾ അടിച്ച സ്ഥലങ്ങൾ ഒന്ന് നോക്കൂ. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ഏറ്റവും കൂടുതൽ അടിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമായി സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ചുറ്റിത്തിരിയുമ്പോൾ പത്തനംതിട്ടയും കാസർകോടുമൊന്നും ചിത്രത്തിലേയില്ല.ആദ്യ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ഒഴിച്ചാൽ.ഒരു പത്ത് വർഷത്തെ കണക്കെടുത്താൽ ആദ്യ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം കിട്ടിയതാണ് ഇക്കാലയളവിലെ പത്തനംതിട്ടയുടെ ഏക ‘സമാശ്വാസ’ സമ്മാനം. .പുറത്തു വിടാത്ത ടിക്കറ്റുകൾക്ക് ലോട്ടറി വകുപ്പ് സമ്മാനം അടിപ്പിക്കുന്നു എന്ന  ആക്ഷേപം നിലനിൽക്കെയാണ് ഇത്.5000 പോലെയുള്ള സമ്മാനങ്ങൾ വീഴുന്ന ടിക്കറ്റുകൾ ജില്ല വിട്ട് തിരഞ്ഞാലും…

    Read More »
  • NEWS

    ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ ഓട്ടോ ‍ഡ്രൈവറടക്കം എട്ടു പേർ മരിച്ചു

    കൊല്‍ക്കത്ത: ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്.മല്ലര്‍പുരിലേക്ക് പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്.     മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരായ സ്ത്രീകളാണ്.എല്ലാവരും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്.

    Read More »
  • NEWS

    ജൂവലറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി ഗ്ലാസുകളും ഫർണിച്ചറുകളും തകര്‍ത്തു

    തിരൂര്‍: ജൂവലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം.സംഭവത്തിൽ ജൂവലറിയുടെ ഗ്ലാസുകള്‍ മുഴുവൻ തകർന്നു. ഇന്നലെ രാത്രി 7.15ഓടെ തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജൂവലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞുനടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു.ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകര്‍ന്നു.  ജൂവലറി അടയ്ക്കാന്‍ തുടങ്ങുമ്ബോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്

    Read More »
  • NEWS

    അന്യസംസ്ഥാന ലോട്ടറി വിൽപ്പന തടഞ്ഞ കേരളത്തിന്റെ നടപടിയ്ക്കെതിരെ നാഗലാന്റ് സുപ്രീം കോടതിയിൽ

    ന്യൂഡൽഹി :നിയമഭേഭഗതിയിലൂടെ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടഞ്ഞ കേരളത്തിന്റെ നടപടിയ്ക്കെതിരെ നാഗലാന്റ് സുപ്രീംകോടതിയിൽ. കേരളം നടത്തിയ നിയമ നിര്‍മ്മാണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നാണ് അപ്പില്‍ ഹര്‍ജ്ജിയിലെ നാഗലാന്റിന്റെ വാദം.ലോട്ടറി ചട്ടങ്ങള്‍ രൂപികരിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും നാഗാലാന്റ് അവകാശപ്പെടുന്നു.ലോട്ടറി നിയമ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആണ് നടത്തെണ്ടതെന്ന് എന്നാണ് നാഗാലാന്റ് നിലപാട്. നേരത്തെ സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്‌ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

    Read More »
Back to top button
error: