NEWS

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ ഓട്ടോ ‍ഡ്രൈവറടക്കം എട്ടു പേർ മരിച്ചു

കൊല്‍ക്കത്ത: ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു.

ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്.മല്ലര്‍പുരിലേക്ക് പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്.

 

Signature-ad

 

മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരായ സ്ത്രീകളാണ്.എല്ലാവരും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്.

Back to top button
error: