NEWS

ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു

കൊച്ചി: ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു.എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്.
കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. ഹോട്ടലില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടയിൽ മുളവുകാട് സ്വദേശി സുരേഷാണ് എഡിസണെ ആക്രമിച്ചത്.
 എഡിസണ്‍ന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കൊലപാതകത്തിനു ശേഷം മുങ്ങിയ സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: