Month: August 2022
-
Kerala
ആര്‍.എസ്.എസുകാരുടെ ശ്രദ്ധയ്ക്ക്, ഗണഗീതം കേട്ട് ഓടിപ്പോയി കയറരുത്, വരുന്നത് കോണ്‍ഗ്രസ് ജാഥയാണ്; അകമ്പടിഗാനം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പൊല്ലാപ്പില്‍!
തിരുവനന്തപുരം: നവസങ്കല്പ പദയാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം അകമ്പടിയായതോടെ സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനവും രാഷ്ട്രീയ വിവാദവും നേരിട്ട് യൂത്ത് കോണ്‍ഗ്രസ്. എ.ഐ.സി.സി. ആഹ്വാനപ്രകാരം നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഗ്രസ് നവസങ്കല്പ പദയാത്രയിലാണ് വിവാദസംഭവമുണ്ടായത്. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഈ പരിപാടിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അനൗണ്‍സ്‌മെന്റുകള്‍ക്ക് ഇടയില്‍ കേട്ടത് കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകുമെന്നുള്ള ആര്‍എസ്എസ് ഗണഗീതമായിരുന്നു. ആര്‍എസ്എസ് ശാഖകളിലും ക്യാമ്പുകളിലും പാടുന്ന ഗണഗീതമാണ് ഇതെന്ന് പിന്നീട് പുറത്തുവന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് വിവാദത്തിലകപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിലടക്കം ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. ”ആര്‍.എസ്.എസുകാരുടെ ശ്രദ്ധയ്ക്ക്, ഗണഗീതം കേട്ട് ഓടിപ്പോയി കയറരുത്, വരുന്നത് കോണ്‍ഗ്രസ് ജാഥയാണ് ” എന്നതരത്തില്‍ പരിഹാസവും ശക്തമായി. വിമര്‍ശനം രൂക്ഷമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പിന്നാലെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍…
Read More » -
Kerala
ഭൂമി: പട്ടികജാതിക്കാർക്ക് 70 വയസ്സ് വരെ അപേക്ഷിക്കാം
തിരു: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്കുള്ള പുനരധിവാസ അപേക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ പ്രായപരിധി 60 ൽ നിന്നും 70 ആയും, വരുമാന പരിധി 50,000 രൂപയിൽ നിന്നും 1 ലക്ഷം ആയും ഉയർത്തി. കൂടാതെ 50 വയസിനു മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാത്ത കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടെ നടന്നടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More » -
Kerala
കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗ യാത്രയ്ക്ക് ഇന്ന് (ആഗസ്റ്റ് 11-ന്) തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗാ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയ പതാക ഉയർത്തും. പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ ഇന്ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാറും പങ്കെടുത്തു. സൈനിക ബാൻഡ് പ്രദർശനം, പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം എന്നിവയും ഉണ്ടായിരുന്നു. കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാർ സേനയ്ക്ക് കൈമാറി. ആഗസ്റ്റ് 14-ന് പാങ്ങോട്…
Read More » -
Kerala
അമ്മയെ വിചാരണ ചെയ്യണം; കടയ്ക്കാവൂര്‍ പീഡനക്കേസില്‍ തന്റെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് മകന്‍ സുപ്രീം കോടതിയില്‍
ദില്ലി: ഏറെ ചര്‍ച്ചയായ കടയ്ക്കാവൂര്‍ പോക്‌സോ പീഡനക്കേസില്‍ അമ്മയ്‌ക്കെതിരേ വിചാരണവേണമെന്ന ആവശ്യവുമായി മകന്‍ സുപ്രീം കോടതിയില്‍. തന്റെ ഭാഗം കേട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അമ്മ മകനെ പീഡിപ്പിച്ചതിന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യകേസ് എന്ന നിലയില്‍ ഏറെ വിവാദവും ശ്രദ്ധയും നേടിയ കേസാണ് കടയ്ക്കാവൂര്‍ പോക്‌സോ കേസ്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പിഡീപ്പിച്ചെന്നായിരുന്നു ആരോപണം. കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ആരോപണം വ്യാജമാണെന്നും അമ്മ നിരപരാധിയാണെന്നും കാട്ടി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍…
Read More » -
Kerala
വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പാറയിടുക്കിനിടയില്‍പ്പെട്ട് മരിച്ചു
തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലിറങ്ങിയ ഇരുവരും പാറയിടുക്കിനിടയില്‍ കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അക്ഷയും സാന്റോയും ഉള്‍പ്പെടെ മൂന്നുപേരാണ് രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടം കാണാനെത്തിയത്. തുടര്‍ന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാള്‍ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്തും നിന്നു. പാറയിടുക്കിലെ കുഴിയില്‍ കുടുങ്ങി മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. പുറത്തെടുത്തപ്പോഴേക്കും ഇരുവരുടെയും ജീവന്‍ നഷ്ടമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരുകാലത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്ന ഇവിടെ, സുരക്ഷ ശക്തമാക്കിയതോടെ താല്‍ക്കാലിക ആശ്വാസം ഉണ്ടായെങ്കിലും ഇപ്പോള്‍ വീണ്ടും രണ്ടുജീവനുകള്‍ പൊലിഞ്ഞിരിക്കുകയാണ്.
Read More » -
NEWS
പേവിഷബാധ സ്ഥിരീകരിച്ച രോഗി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു; ഓടിച്ചിട്ട് പിടിച്ച് പോലീസ്
കോട്ടയം; പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവന്‍ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്. തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്‍കിയ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
Read More » -
NEWS
കേരളത്തിൽ പിഡബ്ല്യുഡിയുടെ കീഴിലുള്ള റോഡുകൾ എത്രയെന്ന് അറിയാമോ?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി റോഡിലെ കുഴികളാണ് സംസ്ഥാനത്ത് ചര്‍ച്ചാവിഷയം. നെടുമ്ബാശേരിക്കടുത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തിന്‍റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ ഇനിയും മുക്തി നേടിയിട്ടില്ല.അതിന്റെ ഇടയ്ക്കാണ് പുട്ടിന് പീര പോലെ കുഞ്ചാക്കോ ബോബന്റെ സിനിമയുടെ പോസ്റ്റർ വിവാദം. എന്നാൽ സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ റോഡുകളാണ് ഉള്ളതെന്നും ഇവ ഏതൊക്കെത്തരം റോഡുകളാണെന്നും ഇവ ഏതൊക്കെ വകുപ്പുകള്‍ക്ക് കീഴിലാണ് വരുന്നതെന്നും പലര്‍ക്കും അറിയില്ല.അതിനാൽതന്നെ പൊതുമരാമത്ത് വകുപ്പ് ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ ഏകദേശം ഒരു ലക്ഷം കിലോമീറ്ററില്‍ അധികം റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല എന്നതാണ് വാസ്തവം.ദേശീയപാത, പിഡബ്ല്യുഡി റോഡുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകള്‍, വനം വകുപ്പ് റോഡുകള്‍, ഇറിഗേഷന്‍ റോഡുകള്‍ എന്നിവ കൂടാതെ കുറച്ച് റോഡുകള്‍ കെഎസ്‌ഇബിക്ക് കീഴിലും റെയില്‍വേയ്ക്ക് കീഴിലും ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 11 ദേശീയ പാതകളാണ് സംസ്ഥാനത്ത് കൂടി കടന്നു പോകുന്നത്. എന്‍എച്ച് 66 (തലപ്പാടി – ഇടപ്പള്ളി –…
Read More » -
NEWS
ആ കുഴി തമിഴ്നാട്ടിലേത്;വിവാദ പോസ്റ്ററിനെതിരെ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയില്‍ പറയുന്നത് തമിഴ് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെയാണെന്ന് പറയേണ്ടിവരുമല്ലോ? ദൈവമേ ഇനി അവിടെനിന്ന് ആരൊക്കെയാണ് വിളിച്ചു പറയാന്‍ പോകുന്നത്.- ചിരിയോടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Read More » -
NEWS
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27 നാണ് കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. മംഗ്ലൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ.
Read More » -
NEWS
കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം
കൊച്ചി: ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകമാണ് വിവാദമായത്. തുടർന്ന് കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം രൂക്ഷമാകുകയായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമര്‍ശനത്തിന് വഴിവച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. “സര്‍ക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയില്‍ വീണു പരിക്കുപറ്റിയാല്‍ ചാക്കോച്ചന്‍ ആശുപത്രി ചിലവ് നല്‍കുമോ.., ദേശീയ കുഴിയോ, സംസ്ഥാന കുഴിയോ?”, എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴെ വരുന്ന കമന്റുകള്‍. “കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമില്‍ കിട്ടുമല്ലോ, ഒരു സിനിമ വിജയിക്കണമെങ്കില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത് മനസിലാക്കിയാല്‍ നല്ലത്” -എന്നിങ്ങനെ പോകുന്നു കമന്റുകൾ
Read More »