NEWS

കേരളത്തിലെ കോടിപതികളുടെ ഗ്രാമങ്ങൾ

പത്തനംതിട്ട : കേരളത്തിൽ കോടിപതികൾക്കായി മാത്രം ഗ്രാമങ്ങൾ ഉണ്ടോ? ഇല്ലെങ്കിൽ ലക്ഷപ്രഭുക്കളുടെ ഗ്രാമങ്ങൾ?
ഇല്ലെന്ന് പറയാൻ വരട്ടെ.കരുനാഗപ്പള്ളി, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട,ചിറ്റൂർ എന്നിവയാണ് ആ ഗ്രാമങ്ങൾ.സംശയമുണ്ടെങ്കിൽ കേരള ഭാഗ്യക്കുറിയുടെ കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളിലെ ഒന്നും രണ്ടും സമ്മാനങ്ങൾ അടിച്ച സ്ഥലങ്ങൾ ഒന്ന് നോക്കൂ.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ഏറ്റവും കൂടുതൽ അടിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്.
കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമായി സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ചുറ്റിത്തിരിയുമ്പോൾ പത്തനംതിട്ടയും കാസർകോടുമൊന്നും ചിത്രത്തിലേയില്ല.ആദ്യ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ഒഴിച്ചാൽ.ഒരു പത്ത് വർഷത്തെ കണക്കെടുത്താൽ ആദ്യ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം കിട്ടിയതാണ് ഇക്കാലയളവിലെ പത്തനംതിട്ടയുടെ ഏക ‘സമാശ്വാസ’ സമ്മാനം.
.പുറത്തു വിടാത്ത ടിക്കറ്റുകൾക്ക് ലോട്ടറി വകുപ്പ് സമ്മാനം അടിപ്പിക്കുന്നു എന്ന  ആക്ഷേപം നിലനിൽക്കെയാണ് ഇത്.5000 പോലെയുള്ള സമ്മാനങ്ങൾ വീഴുന്ന ടിക്കറ്റുകൾ ജില്ല വിട്ട് തിരഞ്ഞാലും ലഭിക്കില്ല
ഈ പറഞ്ഞത് 5000 മുതൽ താഴോട്ടുള്ള സമ്മാനങ്ങളുടേതാണ്.അപ്പോൾ ലക്ഷങ്ങൾ വരുന്ന ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളുടെ കാര്യമോ …? പലപ്പോഴും വിൽക്കാത്ത (അൺസോൽഡ്) ടിക്കറ്റിനാണ് ഈ സമ്മാനങ്ങൾ അടിക്കുന്നത്.അല്ലെങ്കിൽ മുകളിൽ പറഞ്ഞ മാതിരി ചില സ്ഥലങ്ങളിൽ മാത്രം.അതാകട്ടെ ചില പ്രത്യേക ഏജൻസികളിൽ മാത്രവും.
മൺസൂൺ ബമ്പർ അടിച്ച അങ്കമാലിയിലെ അതേ കടയിൽ തന്നെയാണ് ആ ആഴ്ചയലെ നിർമ്മൽ ഫസ്റ്റ് പ്രൈസ് വീണിരിക്കുന്നത്(സിറിൾ ചാക്കോ, ഏജൻസി നമ്പർ E4393).അതുപോലെ 20/7/ 22 ലെ Ak 558 അക്ഷയ ഫസ്റ്റും സെക്കന്റും വീണിരിക്കുന്നത് തിരുവനന്തപുരം ബൈജു ട T 2636 എന്ന ഏജൻസിയിൽ തന്നെയാണ്.ഇത്തരം എത്രയോ ഉദാഹരണങ്ങൾ.
കഴിഞ്ഞ രണ്ടു ദിവസത്തെ ഒന്നാം സമ്മാനവും ചിറ്റൂരിലാണ് വീണിരിക്കുന്നത്.ഓണം ബംബർ വിൽപ്പന പാലക്കാട് തകർക്കുന്നുണ്ട്.കൂട്ടത്തിൽ ഒരു തള്ളുംകൂടി ഇരിക്കട്ടെയെന്ന് ലോട്ടറി വകുപ്പ് കരുതി കാണും.പാവങ്ങൾ! ഓണമൊക്കെയല്ലേ വരുന്നത് ക്ഷേമപെൻഷനുകൾ മാത്രം കൊടുത്ത് തീർക്കാൻ എത്രകോടി വേണ്ടിവരും ഖജനാവിൽ!!

Back to top button
error: