Month: August 2022
-
NEWS
യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു;13 പേരെ കാണാതായി
ബന്ദ: യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നാല് പേര്‍ മുങ്ങിമരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ മാര്‍ക്ക മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ പ്രമാണിച്ച് ബന്ധുവീടുകളിലേക്ക് യാത്ര തിരിച്ചവരാണ് ഇവർ.കാണാതായവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പോലീസ് പറഞ്ഞു. മാര്‍ക്കയില്‍ നിന്ന് ഫത്തേപൂര്‍ ജില്ലയിലെ ജറൗലി ഘട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നും ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞതെന്നും പോലീസ് പറഞ്ഞു.
Read More » -
NEWS
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
ചെന്നൈ: രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന 26 പുതിയ ഹരിത എക്‌സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരിയുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ. 2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. 2025 ഡിസംബറോടെ എക്‌സ്പ്രസ് വേ പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു നല്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗ്ഗം അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപതൂറിൽ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.ആകെ 262.27 കിലോമീറ്റർ നീളമുള്ള ഹൈവേ കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നുപോകും.
Read More » -
NEWS
ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടം; കണ്ണൂരിൽ യുവതി അറസ്റ്റിൽ
കണ്ണൂർ :ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിൽ ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാന്‍ഡിലെ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തുന്ന ബാവോട് ബ്ലുവെല്‍സില്‍ സവിത (47) യെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുകയായിരുന്ന സവിതയെ ഷോപ്പ് റെയ്ഡ് നടത്തി പോലീസ് പിടികൂടുകയായിരുന്നു. ഒറ്റനമ്ബര്‍ ചൂതാട്ടം നടത്താന്‍ ഉപയോഗിച്ച കുറിപ്പടികളും മൊബൈല്‍ ഫോണും 13500 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചക്കരക്കല്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഷോപ്പ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.ഇതിനെ തുടര്‍ന്നായിരുന്നു ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്.
Read More » -
NEWS
വെള്ളരി അഥവാ കുക്കുമ്പറിന്റെ പ്രധാന ഗുണങ്ങൾ
1. ശരീരത്തെ ജലാംശം നൽകുന്നു വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ നീക്കം ചെയ്ത് പോഷിപ്പിക്കാനും അവ സഹായിക്കുന്നു. വെള്ളരിയിലെ ഉയർന്ന ജലാംശം ശരീരത്തെ ശുദ്ധീകരിക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. 2. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു നിങ്ങളുടെ ചർമ്മത്തെ അത്ഭുതപ്പെടുത്തുന്ന പൊട്ടാസ്യത്തിന്റെയും വിറ്റാമിൻ ഇയുടെയും കലവറയാണ് കുക്കുമ്പർ: കണ്ണുകളുടെ വീക്കവും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. പാടുകൾ ചികിത്സിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും ഫലപ്രദമാണ്. ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും സുഷിരങ്ങൾ തുറക്കുന്നതിനും സഹായിക്കുന്നു. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ ശമിപ്പിക്കുകയും സൺടാൻ നീക്കം ചെയ്യുകയും ചെയ്യുന്നു. കുക്കുമ്പർ ജ്യൂസ് മുഖത്ത് പുരട്ടുക, നിങ്ങൾക്ക് ഉന്മേഷം ലഭിക്കും, ചുളിവുകളും വീക്കവും കുറയ്ക്കാൻ വെള്ളരിക്ക കഷണങ്ങൾ കണ്ണിന് മുകളിൽ വയ്ക്കുക. 3. ശക്തമായ മോണയും പുതിയ ശ്വാസവും ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തോൽപ്പിക്കുന്നതിന് ഒരു കഷണം വെള്ളരിക്ക 30 സെക്കൻഡ് നേരം വായ്‌ക്ക് മുകളിൽ വയ്ക്കുക…
Read More » -
NEWS
വനിതാ ഡോക്ടറും മകളും വീട്ടില്‍ മരിച്ച നിലയില്‍
ബംഗളൂരു: 10 വയസ്സുകാരിയായ മകളെയും ഡോക്ടറായ മാതാവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ബനശങ്കരിയിലാണ് സംഭവം. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്. രാവിലെ ക്ലിനിക്കില്‍ പോയ നാരായണ്‍ ഉച്ചക്ക് 12 ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തിരിച്ചുവീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷൈമയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി.ബനശങ്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
100% നിങ്ങൾക്ക് ഉപകാരപ്പെടുന്ന അടുക്കള നുറുങ്ങുകൾ
1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും. 5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക. 6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം. 7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും. 8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും. 9…
Read More » -
NEWS
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും കാമുകനും അറസ്റ്റില്‍
പാലക്കാട്: രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും കാമുകനുമെതിരെ കേസ്. ഇരുവരെയും ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്ബത്തൂരിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാര്‍ഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല.ഇതോടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു. സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്.
Read More » -
NEWS
മലബന്ധം ഒഴിവാക്കാൻ ഇതാ 7 ഭക്ഷണങ്ങൾ
മലബന്ധം ഒരു ചെറിയ പ്രശ്നമല്ല. മാനസികമായും ശാരീരികമായും പ്രയാസമുണ്ടാക്കുന്ന ഒന്നാണ് അത്. ചിലരിൽ ഈ അവസ്ഥ ദീർഘകാലം നിലനിൽക്കാറുണ്ട്. മിക്കവരിലും ഭക്ഷണ രീതി തന്നെയാണ് അതിെന്റെ കാരണവും. പലരും ഇത് മറികടക്കാൻ പല മരുന്നുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിൽ മിക്കതും ഫലപ്രദമാകാറില്ല എന്നതാണ് സത്യം. ഇത് അസാധാരണമായ ഒരു അസുഖമൊന്നുമല്ല, തികച്ചും സാധാരണമായ ഒരു ശാരീരികാവസ്ഥയാണ്. എന്നാൽ അവഗണിച്ചാൽ പല തരത്തിലുള്ള അസുഖങ്ങളിലെയ്ക്കും ഇത് വഴിവെയ്ക്കും. എന്താണ് മലബന്ധത്തിന് കാരണം? ഒരാൾക്ക് മലബന്ധം അനുഭവപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. ഹൈപ്പോതൈറോയിഡിസം, കോശജ്വലന മലവിസർജ്ജനം, മരുന്നുകൾ, വേദനസംഹാരികൾ, ആൻറി ഡിപ്രസൻറുകൾ മറ്റ് ഘടകങ്ങൾ എന്നിവ മൂലം ഇത് സംഭവിക്കാം. ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് ഗ്യാസ്ട്രൈറ്റിസ്, വയറുവേദന അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവ ഉണ്ടാക്കാം. എന്നാൽ നമ്മളിൽ മിക്കവർക്കും ഇൗ പ്രശ്നം സംഭവിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണമാണ് എന്നതാണ് യാഥാർഥ്യം. നമ്മുടെ ഭക്ഷണത്തിലെ സാധനങ്ങളും ഭക്ഷണരീതിയും വിവേകപൂർവ്വം മാറ്റുകയാണെങ്കിൽ, ദഹന പ്രക്രിയ സുഖമമാക്കി അതുവഴി മലബന്ധം ഒഴിവാക്കാൻ…
Read More » -
NEWS
ഇനി ബില്ലുകൾ ചോദിച്ചു വാങ്ങുക;5 കോടിയുടെ സമ്മാനം നിങ്ങളെ കാത്തിരിപ്പുണ്ട്
തിരുവനന്തപുരം:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും മറ്റും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ ബമ്ബര്‍ സമ്മാനവും നല്‍കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ബമ്ബര്‍ വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം. പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.keralataxes.gov.in വെബ്‌സൈറ്റില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് പേര്, വിലാസം, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം.ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.
Read More » -
India
വീട്ടിൽ പുതിയ എ.സി വാങ്ങി വച്ചു, അടുത്ത ദിവസം അത് പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയിൽ
മുംബൈയിലെ ലോവര്‍ പരേലിലെ വീട്ടില്‍ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി പൊട്ടിത്തെറിച്ചതു മൂലം ചെറിയ തീപിടിത്തവുമുണ്ടായി. ലക്ഷ്മി, മകള്‍ മധു എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് തേജാഭായിയുടെയും മകന്‍ ദിനേശിന്റെയും നില ഗുരുതരമാണ്. ഇവര്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി വാങ്ങിയത്. ഞായറാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തു നിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് ആദ്യം കരുതിയത്. രാത്രി 12നും 2നുമിടയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപടര്‍ന്നത്. തുടര്‍ന്ന് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂര്‍ബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പുതിയ…
Read More »