ബന്ദ: യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നാല് പേര് മുങ്ങിമരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ മാര്‍ക്ക മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
രക്ഷാബന്ധൻ പ്രമാണിച്ച് ബന്ധുവീടുകളിലേക്ക് യാത്ര തിരിച്ചവരാണ് ഇവർ.കാണാതായവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പോലീസ് പറഞ്ഞു.
മാര്‍ക്കയില്‍ നിന്ന് ഫത്തേപൂര്‍ ജില്ലയിലെ ജറൗലി ഘട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നും ശക്തമാ യ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞതെന്നും പോലീസ് പറഞ്ഞു.