NEWS

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ചെന്നൈ: രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട്  നിർമ്മിക്കുന്ന 26 പുതിയ ഹരിത എക്‌സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരിയുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ.
2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. 2025 ഡിസംബറോടെ എക്‌സ്പ്രസ് വേ പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു നല്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗ്ഗം അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപതൂറിൽ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.ആകെ 262.27 കിലോമീറ്റർ നീളമുള്ള ഹൈവേ കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നുപോകും.

Back to top button
error: