തിരുവനന്തപുരം:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും മറ്റും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ ബമ്ബര്‍ സമ്മാനവും നല്‍കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
ബമ്ബര്‍ വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം. പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.keralataxes.gov.in