Month: August 2022
-
Kerala
ഭാര്യയില്‍നിന്നു നിരന്തരം ഉപദ്രവം നേരിടുന്ന ഭര്‍ത്താവിന് വിവാഹമോചനത്തിനുള്ള അവകാശമുണ്ട്: കോടതി
മഞ്ചേരി: നിരന്തരം ഉപദ്രവിക്കുന്ന ഭാര്യയില്‍നിന്നു വിവാഹമോചനം നേടാനുള്ള അവകാശം ഭര്‍ത്താവിനുണ്ടെന്നു കോടതി. മഞ്ചേരി പയ്യനാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് മലപ്പുറം കുടുംബ കോടതി ജഡ്ജി എന്‍.വി. രാജുവിന്റെ നിര്‍ണായക വിധി. ഹര്‍ജിക്കാരന്‍ 1977ലാണ് പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ ഹര്‍ജിക്കാരന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയുടെ ഉപദ്രവം ആരംഭിച്ചത്. ഹൃദ്രോഗിയായ തന്റെ ചികിത്സാരേഖകള്‍ കത്തിച്ച ഭാര്യ തന്നെ വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. 2021 മാര്‍ച്ച് പത്തിന് ഭാര്യയെ മൊഴിചൊല്ലിയെങ്കിലും ഇത് അംഗീകരിക്കാതെ ഭാര്യ തിരികെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ ഭാര്യയില്‍നിന്നും ക്രൂരപീഡനത്തിന് വിധേയനായെന്നും വിവാഹ മോചനം ചെയ്ത് അയച്ച കത്ത് കിട്ടിയില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം തെറ്റാണെന്നുമുള്ള ഹര്‍ജിഭാഗം അഭിഭാഷകന്‍ എ.പി. ഇസ്മായിലിന്റെ വാദം കോടതി അംഗീകരിച്ചു. ഭര്‍ത്താവ് വീട് ഉപയോഗിക്കുന്നത് വിലക്കുന്ന ഭാര്യയുടെ നടപടി കോടതി തടഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ പ്രവേശിക്കുന്നതു…
Read More » -
Crime
പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണം: എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി.
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. 21-നും 31-നും മധ്യേ വിവിധ ദിവസങ്ങളിലായി ന്യൂഡല്‍ഹിയിലെ ഇ.ഡി. ആസ്ഥാനത്തു ഹാജരാകാനാണ് നിര്‍ദേശം. ഗ്യാന്‍വന്ത് സിങ്, കോതേശ്വര റാവു, എസ്. ശെല്‍വമുരുകന്‍, ശ്യാം സിങ്, രാജീവ് മിശ്ര, സുകേഷ്‌കുമാര്‍ ജെയ്ന്‍, തഥാഗത ബസു തുടങ്ങിയവര്‍ക്കാണ് ഇ.ഡി. നോട്ടീസ് ലഭിച്ചത്. കല്‍ക്കരി കള്ളക്കടത്തിന്റെ പങ്കുപറ്റി ഇവര്‍ സാമ്പത്തികനേട്ടമുണ്ടാക്കിയതിനു തെളിവുണ്ടെന്ന് ഇ.ഡി. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരില്‍ ഏഴുപേരെ കഴിഞ്ഞവര്‍ഷവും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഔദ്യോഗികവാഹനങ്ങളില്‍ പണം കടത്തിയ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വിനയ് മിശ്രയാണു കല്‍ക്കരി കുംഭകോണക്കേസിലെ പ്രധാനപ്രതി. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ വിശ്വസ്തനാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് അഭിഷേകിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇതേ കേസില്‍ സി.ബി.ഐ. അന്വേഷണവും നടക്കുന്നുണ്ട്.
Read More » -
India
നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24ന്
പട്‌ന: ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാഗത്ബന്ധന്‍’ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24-ന് നടക്കും. വിശ്വാസം തെളിയിക്കാനായി നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കത്തു നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പറഞ്ഞു. സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ വിശ്വാസവോട്ടെടുപ്പ് െവെകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പീക്കര്‍ക്കെതിരേ ഭരണപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും സൂചനകളുണ്ടായിരുന്നു. എന്നാല്‍, താന്‍ ഈ പദവി വഹിക്കുന്നിടത്തോളംകാലം പുറത്ത് ഒരു പ്രസ്താവനയും നടത്തില്ലെന്ന് സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹ പ്രതികരിച്ചു. ജെ.ഡി.യു, ആര്‍.ജെ.ഡി. എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ സഖ്യത്തിന് നിയമസഭയില്‍ 164 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ആകെ 77 എം.എല്‍.എമാരാണുള്ളത്.
Read More » -
NEWS
ഒരു സിനിമയ്ക്ക് ഇതിലും മികച്ച പ്രമോഷൻ കിട്ടാനുണ്ടോ;’ന്നാ താൻ കേസുകൊട്’
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച ‘ന്നാ പോയി കേസുകൊട്’ എന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. റിലീസ് ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദത്തിന് കാരണമായിത്തീര്‍ന്നത്.’തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍.ഇതിനെതിരെയാണ് വിമര്‍ശനമുയരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിനെതിരല്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുന്നുണ്ട്.ഇത് താൻ ശരിക്കും ആസ്വദിച്ചു എന്നാണ് താരം പറയുന്നത്. ‘പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. എന്നാല്‍ കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയം’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. റിലീസ് ദിനത്തിലുണ്ടായ വിവാദങ്ങള്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കൂട്ടി എന്നതുറപ്പാണ് .മികച്ച പ്രേക്ഷക പ്രതികരണത്തിന് പുറമെ…
Read More » -
NEWS
ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
ദേശീയപതാകയോടുള്ള ആദരവു പുലര്‍ത്തുന്ന രീതിയില്‍ വേണം പതാക ഉയര്‍ത്തല്‍. 2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, കമ്ബിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകളാണ് ഉയര്‍ത്തേണ്ടത്. ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം. ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം രാപ്പകല്‍ ഭേദമന്യേ പതാക ഉയര്‍ത്തിയിടത്തു തന്നെ നിലനിര്‍ത്താം. കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം ഉയര്‍ത്തേണ്ടത്. ദേശീയപതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല. കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്. ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങി പ്രത്യേകമായി നിയമം മൂലം അനുവദിക്കപ്പെട്ടവര്‍ക്കല്ലാതെ വാഹനത്തില്‍ പതാക സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും നിയമം അനുശാസിക്കുന്നു.
Read More » -
NEWS
ലോകകപ്പ്:ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നു
ദോഹ: ലോകകപ്പ് അടുത്തതോടെ ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 30 ശതമാനത്തിലേറെയാണ് ചിലയിടങ്ങളില്‍ വാടക കൂടിയത്. ലോകകപ്പ് ഫുട്‌ബോള്‍ കഴിയും വരെ ഖത്തറിലെ വീട്ടുവാടക ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് സൂചന. ലോകകപ്പ് അടുത്തതോടെ അപ്പാര്‍ട്‌മെന്റുകളുടെ ആവശ്യകതയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ഇത് ഉടമസ്ഥര്‍ മുതലെടുത്തതോടെയാണ് വാടക കുത്തനെ ഉയര്‍ന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്ക് സൗകര്യമൊരുക്കാന്‍ സുപ്രീം കമ്മിറ്റിയും ജീവനക്കാര്‍ക്ക് താമസമൊരുക്കാന്‍ കോര്‍പ്പറേറ്റ് കമ്ബനികളും വന്‍ തോതില്‍ വില്ലകളും അപ്പാര്‍ട്‌മെന്റുകളും ബുക്ക് ചെയ്യുന്നുണ്ട്
Read More » -
NEWS
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കാനായി ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് നോക്കാം: ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും. അതിരാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കും. ഇത് മലബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം സഹായിക്കുന്നു. ദഹനം വേഗത്തിലാക്കാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വെള്ളം ധാരാളം കുടിക്കുക. പ്രഭാത ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു.…
Read More » -
NEWS
ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും.ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.കിറ്റ് വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ഈ മാസം 17 മുതല്‍ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കും. ഒണക്കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗ് തുടരുകയാണ്. ഇക്കുറി വെള്ളിച്ചെണ്ണ പ്രത്യേകമായാകും വിതരണം ചെയ്യുക. എഎവൈ കാര്‍ഡുകാര്‍ക്ക് ആയിരിക്കും ആദ്യം കിറ്റ് വിതരണം ചെയ്യുക. പിന്നീട് മറ്റ് കാര്‍ഡുകളുള്ള ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇക്കുറി ഓണക്കിറ്റില്‍ ഉണ്ടാകുകയെന്നും അനില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കിറ്റ് വിതരണം വൈകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Read More » -
NEWS
ഒന്നരലക്ഷം രൂപ വരെ വായ്പ;പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെപ്പറ്റി അറിയാം
മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനുമായി ധാരാളം പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതായുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (Pashu Kisan Credit Card). എന്താണ് ഈ പദ്ധതി? കന്നുകാലി, കോഴി, ആട് ഉടമകളുടെ സാമ്ബത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഈ പദ്ധതി പ്രകാരം മൃഗങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്നു. സാധാരണയായി മൃഗസംരക്ഷണത്തിന് ഏഴ് ശതമാനത്തിന് സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. എന്നാല്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ഉടമകള്‍ക്ക് മൂന്ന് ശതമാനം പ്രീമിയം അടയ്‌ക്കുന്നതിന് സർക്കാർ ഇളവ് ലഭിക്കും. അതായത് നാല് ശതമാനം പലിശ മാത്രമേ നല്‍കേണ്ടതുള്ളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് അര്‍ഹതയുണ്ട്. 1.8 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്…
Read More » -
NEWS
സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളിൽ എല്ലാം മായം:മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ മിക്കതിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്‍. കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘കറി പൗഡറുകൾ പരിശോധിച്ചു നോക്കിയപ്പോള്‍ എല്ലാം വിഷമയമാണ്. ഒറ്റയൊന്നും ബാക്കിയില്ല. വലിയ പ്രചാരണം ഒക്കെയാണ് എല്ലാവരും നടത്തുന്നത്. പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ്’. ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോട് കൂടി കഴിക്കാന്‍ പറ്റുന്നത് കുടുംബശ്രീ ഉത്പന്നങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Read More »