മലബന്ധം ഒരു ചെറിയ പ്രശ്നമല്ല. മാനസികമായും ശാരീരികമായും പ്രയാസമുണ്ടാക്കുന്ന ഒന്നാണ് അത്. ചിലരിൽ ഈ അവസ്ഥ ദീർഘകാലം നിലനിൽക്കാറുണ്ട്. മിക്കവരിലും ഭക്ഷണ രീതി തന്നെയാണ് അതിെന്റെ കാരണവും. പലരും ഇത് മറികടക്കാൻ പല മരുന്നുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിൽ മിക്കതും ഫലപ്രദമാകാറില്ല എന്നതാണ് സത്യം. ഇത് അസാധാരണമായ ഒരു അസുഖമൊന്നുമല്ല, തികച്ചും സാധാരണമായ ഒരു ശാരീരികാവസ്ഥയാണ്. എന്നാൽ അവഗണിച്ചാൽ പല തരത്തിലുള്ള അസുഖങ്ങളിലെയ്ക്കും ഇത് വഴിവെയ്ക്കും.
എന്താണ് മലബന്ധത്തിന് കാരണം?
ഒരാൾക്ക് മലബന്ധം അനുഭവപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. ഹൈപ്പോതൈറോയിഡിസം, കോശജ്വലന മലവിസർജ്ജനം, മരുന്നുകൾ, വേദനസംഹാരികൾ, ആൻറി ഡിപ്രസൻറുകൾ മറ്റ് ഘടകങ്ങൾ എന്നിവ മൂലം ഇത് സംഭവിക്കാം. ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് ഗ്യാസ്ട്രൈറ്റിസ്, വയറുവേദന അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവ ഉണ്ടാക്കാം. എന്നാൽ നമ്മളിൽ മിക്കവർക്കും ഇൗ പ്രശ്നം സംഭവിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണമാണ് എന്നതാണ് യാഥാർഥ്യം. നമ്മുടെ ഭക്ഷണത്തിലെ സാധനങ്ങളും ഭക്ഷണരീതിയും വിവേകപൂർവ്വം മാറ്റുകയാണെങ്കിൽ, ദഹന പ്രക്രിയ സുഖമമാക്കി അതുവഴി മലബന്ധം ഒഴിവാക്കാൻ കഴിയും.
ഒരാൾക്ക് മലബന്ധം അനുഭവപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. ഹൈപ്പോതൈറോയിഡിസം, കോശജ്വലന മലവിസർജ്ജനം, മരുന്നുകൾ, വേദനസംഹാരികൾ, ആൻറി ഡിപ്രസൻറുകൾ മറ്റ് ഘടകങ്ങൾ എന്നിവ മൂലം ഇത് സംഭവിക്കാം. ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് ഗ്യാസ്ട്രൈറ്റിസ്, വയറുവേദന അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവ ഉണ്ടാക്കാം. എന്നാൽ നമ്മളിൽ മിക്കവർക്കും ഇൗ പ്രശ്നം സംഭവിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണമാണ് എന്നതാണ് യാഥാർഥ്യം. നമ്മുടെ ഭക്ഷണത്തിലെ സാധനങ്ങളും ഭക്ഷണരീതിയും വിവേകപൂർവ്വം മാറ്റുകയാണെങ്കിൽ, ദഹന പ്രക്രിയ സുഖമമാക്കി അതുവഴി മലബന്ധം ഒഴിവാക്കാൻ കഴിയും.
മലബന്ധം ഒഴിവാക്കാൻ ഇതാ 7 ഭക്ഷണങ്ങൾ
ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. മലബന്ധം ലഘൂകരിക്കുന്നതിനുള്ള ആദ്യപടിയാണ് ഇത്. ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് എല്ലാ ദിവസവും ആരംഭിക്കുക. നന്നായി ജലാംശം ഉള്ള ശരീരം മലവിസർജ്ജനത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും അത് സുഗമവും പതിവായി നല്ല അളവിൽ ആക്കുകയും ചെയ്യും.
തൈരും പ്രോബയോടിക്കുകളും ധാരാളം കഴിക്കുക.ഇവയിൽ ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മൈക്രോബയോം അല്ലെങ്കിൽ കുടലിലെ നല്ല അവസ്ഥ നിലനിർത്താൻ 2-3 കപ്പ് ഫുൾ തൈര് നിങ്ങളെ സഹായിക്കും.
അധികം പഴുക്കാത്ത വാഴപ്പഴം ചവച്ച് കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്.പഴുക്കാത്ത പഴങ്ങളിൽ നല്ല അളവിൽ നാരുകളുണ്ട് എന്നതുതന്നെയാണ് ഇതിനെ വയറിന് നല്ല ആഹാരമാക്കി നിർത്തുന്നത്.
തവിടടങ്ങിയ ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണം തയാറാക്കി കഴിക്കാം.ഇതിൽ ഫൈബർ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ശരിയായ ദഹനത്തിന് ഇത് സഹായിക്കുകയും മലബന്ധം ഒഴിവാക്കാൻ കാരമണാവുകയും ചെയ്യും.
സമൃദ്ധമായ പോഷകാഹാരവും ഉയർന്ന ഫൈബർ അടങ്ങിയതുമാണ് പ്ലം പഴങ്ങൾ.ഏത് ഭക്ഷണത്തിന്റെ കൂടെയായാലും അൽപ്പം ഉണക്കിയെടുത്ത പ്ലം പഴങ്ങൾ ചേർത്താൽ അത് വളരെയേറെ ഗുണങ്ങൾ നൽകും.മലബന്ധം ലഘൂകരിക്കാൻ മികച്ച മാർഗങ്ങളിൽ ഒന്നാണിത്.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചൂടുള്ള പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള ഫലപ്രദവും മികച്ചതുമായ ഒരു മാർഗമാണ്. വാതം, പിത്തം എന്നിവക്കെതിരെയും ഇവ പ്രവർത്തിക്കും. പക്ഷേ കഫത്തിെന്റെ പ്രശ്നങ്ങൾ ഉള്ളവർ ഇത് ഒഴിവാക്കുന്നതാവും നല്ലത്.
എല്ലാ ദിവസവും ഓരോ ആപ്പിൾ കഴിച്ചാൽ ഡോക്ടർമാരെ അകറ്റി നിർത്താം എന്ന് നമ്മൾ ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. ആപ്പിളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പക്ഷേ പലരും ആപ്പിൾതൊലി കളഞ്ഞ് കഴിക്കുന്നതാണ് കാണാറുള്ളത്. അങ്ങനെ കഴിക്കരുത്.പെക്റ്റിൻ എന്ന ഘടകം അടങ്ങിയിരിക്കുന്ന ആപ്പിൾ തൊലി വളരെ നല്ലതാണ്.കുടലിൽ, പെക്റ്റിൻ ബാക്ടീരിയകൾ വേഗത്തിൽ പുളിപ്പിച്ച് ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ ഉണ്ടാക്കുന്നു. ഇത് വൻകുടലിലെ വിസർജ്യ വസ്തുക്കളുടെ കട്ടി കുറയ്ക്കുകയും കുടലിലെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റ് പഴങ്ങളാണ് പിയേഴ്സ്, അത്തിപ്പഴം, കിവി പഴങ്ങൾ, അവോക്കാഡോ മുതലായവ. ഇവയെല്ലാം പോഷക സാന്ദ്രതയുള്ളതും കലോറി കുറവുള്ളതും നാരുകളാൽ സമ്പുഷ്ടവുമാണ്.