Month: August 2022
-
Local
മോഷണ പരമ്പര, ഇന്ന് ഓടനാവട്ടത്ത് വീട്ടില്‍ നിന്ന് 47000 രൂപയും 10 പവനും, അഞ്ചലിലെ വീട്ടമ്മയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു
കൊട്ടാരക്കര: ഓടനാവട്ടം പരുത്തിയറയില്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ 47000 രൂപയും 10 പവന്‍ സ്വര്‍ണവും അപഹരിച്ചു. ഓടനാവട്ടം, പരുത്തിയറ, സ്വദേശി പൗലോസിന്റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. സുഹൃത്തിനെ എയര്‍ പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി വ്യാഴാഴ്ച വെളുപ്പിന് 1.30ന് പൗലോസ് വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടിയിട്ടാണ് പോയത്. ഇയാള്‍ വെളുപ്പിന് 6 മണിയോടെ തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. ഉടന്‍തന്നെ പൗലോസ് സമീപത്തെ ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം പൂയപ്പള്ളി പോലീസില്‍ വിവരം അറിയിച്ചു. മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയില്‍ നിന്ന് സ്വര്‍ണവും അതിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിദേശത്തായി രണ്ട് മക്കള്‍ ജോലി ചെയ്യുന്നതിനാല്‍ പൗലോസ് ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്. പോലീസ് സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ എത്തിയതായി സംശയിക്കുന്ന കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പോലീസ് കേസെടുത്ത്…
Read More » -
Kerala
എസ്എഫ്‌ഐ – കെഎസ്‌യു ബാനര്‍പോര് മുറുകുന്നു: ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്ന് എസ്എഫ്‌ഐ; ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനുമെന്ന് കെഎസ്‌യു
കൊച്ചി: എസ്എഫ്‌ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന് മറുപടിയുമായി കെഎസ്‌യു. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എസ്എഫ്‌ഐ എറണാകുളം മഹാരാജാസ് കോളജില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനുമെന്നാണ് കെഎസ്‌യു ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ മഹാരാജാസ് കോളജിന്റെ കവാടിത്തിന് മുന്നില്‍ കെട്ടിയ ബാനറിന് തൊട്ട് മുകളിലായി ഈ വാചകം എഴുതിയ ബാനറും കെഎസ്‌യു സ്ഥാപിച്ചിട്ടുണ്ട്. ടി ജെ വിനോജ് എംഎല്‍എയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന…
Read More » -
Crime
വൈദികന്റെ വീട്ടിലെ കവര്‍ച്ചാക്കേസില്‍ വന്‍വഴിത്തിരിവ്; പുരോഹിതന്റെ മകന്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഫാ. ജേക്കബ് നൈനാന്‍ എന്ന വൈദികന്റെ മകന്‍ ഷൈനോ നൈനാന്‍ ആണ് അറസ്റ്റിലായത്. മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്. കടബാധ്യതകള്‍ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നല്‍കി. വീട്ടില്‍ ആളില്ലാത്ത സമയത്താണ് അന്‍പത് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ്…
Read More » -
Crime
ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവും: യുവതി വീഡിയോ കോളിനിടെ തൂങ്ങിമരിച്ചു
കന്യാകുമാരി: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന സെന്തിലിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം ജ്ഞാനഭാഗ്യ പതിവുപോലെ സിങ്കപ്പൂരിലുള്ള ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്തു. എന്നാല്‍ കോള്‍ ചെയ്യുന്നതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് സെന്തില്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
മഴമാറിയ പിന്നാലെ ഇടുക്കിയില്‍ ഖനനത്തിന് അനുമതി; രാത്രിയാത്ര പാടില്ല, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു
ഇടുക്കി: മഴ ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഖനനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. മഴ കുറഞ്ഞത് കണക്കിലെടുത്ത് വിനോദസഞ്ചാരത്തിനും ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിച്ചു. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയില്‍ മഴ കനത്തതോടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പെരിയാര്‍ തീരവാസികള്‍ക്ക് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.60 അടിയായി. ചൊവ്വാഴ്ച ഇടുക്കിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും വൃഷ്ടി പ്രദേശത്ത് മഴ കുറയുകയും ചെയ്തതോടെ രാവിലെ മുതല്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഒന്‍പതരയോടെ അഞ്ചു ഷട്ടറുകളില്‍…
Read More » -
NEWS
പൊളിക്കേണ്ട, ബലപ്പെടുത്തിയാല്‍ മതി; 70 കോടിയുടെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയത്തില്‍ ഐഐടി സംഘം റിപ്പോര്‍ട്ട് നല്‍കി; ചെലവ് കെടിഡിഎഫ്‌സി വഹിക്കുമെന്ന് മന്ത്രി ആന്റണി രാജു
കോഴിക്കോട്: 70 കോടി ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്കകം തന്നെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ബലക്ഷയം കണ്ടെത്തിയ സംഭവത്തില്‍ ചെന്നൈ ഐഐടി സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കി. കെട്ടിടത്തിന്റെ ഭൂരിഭാഗം തൂണുകള്‍ക്കും ബലക്കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തൂണുകള്‍ക്കാണ് പ്രധാനമായും ബലക്ഷയമുളളത്. ഏഴ് നിലകളിലായുളള കെട്ടിടത്തിന്റെ ഭാരം താങ്ങാന്‍ കഴിയുന്ന വിധത്തില്‍ കമ്പിയും സിമന്റും ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഐഐടി സംഘത്തിനുളളത്. ഇത് വ്യക്തമാകണമെങ്കില്‍ ഭൂമിക്കടിയില്‍ നടത്തിയ പൈലിങ് പരിശോധിക്കണം. വേണ്ടത്ര ഉറപ്പില്ലെങ്കില്‍ കോണ്‍ക്രീറ്റ് നിറച്ച് ബലപ്പെടുത്തേണ്ടി വരും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് ഐഐടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിര്‍മാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ. എന്നാല്‍ നിലവിലെ ടെര്‍മിനല്‍…
Read More » -
Kerala
ജയിലിലെ ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി കഞ്ചാവുകേസ് പ്രതി ചാടിപ്പോയി
വടകര: കഞ്ചാവുകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി ജയിലിലെ ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി ചാടി രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് (25) ആണ് ജയില്‍ ചാടിയത്. വടകര സബ്ജയിലില്‍ ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കഞ്ചാവുകേസില്‍ എക്സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ജൂണ്‍ ഏഴിനാണ് ഫഹദ് ജയിലിലെത്തുന്നത്. വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ ഫഹദ് തിരികെ വരാന്‍ വൈകിയതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി പ്രതി പുറത്തുചാടി രക്ഷപ്പെട്ട വിവരം അറിയുന്നത്. മെലിഞ്ഞ ശരീരപ്രകൃതമുള്ളയാളായിരുന്നു ഫഹദ്. ജയില്‍ വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്‍ഹോള്‍ തുറക്കുന്നത്. വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി വടകര സബ്ജയില്‍ പ്രവര്‍ത്തിക്കുന്നത്. 16 റിമാന്‍ഡ് പ്രതികളാണ് നിലവില്‍ വടകര സബ്ജയിലിലുള്ളത്. സംഭവത്തില്‍ ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.
Read More » -
Kerala
തിക്കോടിയന് മരണാനന്തര ബഹുമതിയായി പ്രഥമ സായാഹ്ന പുരസ്‌കാരം
തിരുവനന്തപുരം: പ്രമുഖ മലയാള സാഹിത്യകാരനായ തിക്കോടിയന്(പി കുഞ്ഞനന്തന്‍ നായര്‍) മരണാനന്തര ബഹുമതിയായി സായാഹ്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് സായാഹ്ന ഫൗണ്ടേഷന്‍. പതിമൂന്നിന് കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി തിക്കോടിയന്റെ വീടായ പുഷ്പശ്രീയില്‍ എത്തി പുരസ്‌കാരം സമ്മാനിക്കും. തിക്കോടിയന്റെ കൃതികള്‍ വായിക്കപ്പെടണം എന്ന സദുദ്ദേശ്യത്തോടെ സ്വതന്ത്രപ്രസാധനത്തിനായി നല്‍കിയ മകള്‍ പുഷ്പകുമാരി പുരസ്‌കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയും ചിത്രകാരന്‍ കെ.എം മധുസൂദനന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പ്രയത്നിക്കുന്ന സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ സായാഹ്ന പുരസ്‌കാരമാണ് തിക്കോടിയന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുന്നത്. 1916 ഫെബ്രുവരി 15 ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ആണ് തിക്കോടിയന്‍ ജനിക്കുന്നത്. പി കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. ഹാസസാഹിത്യകാരന്‍ സഞ്ചയന്‍ ആണ് ‘തിക്കോടിയന്‍’ എന്ന പേരിട്ടത്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം ആദ്യം കവിതയിലൂടെയും പിന്നീട് നാടകത്തിലൂടെയും നോവലിലൂടെയുമൊക്കെ മലയാളി വായനക്കാരുടെ ഹൃദയം കീഴടക്കി. പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത…
Read More » -
Crime
ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം
തിരുവനന്തപുരം: കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത വ്ലോഗറുടെ ദൃശ്യം പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. എക്സൈസ് ഓഫീസിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത്. സംഭവം എക്സൈസ് വിജിലൻസ് എസ്പി അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ഉത്തരവിറക്കി. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദനും അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രോത്സാഹിപ്പിച്ചതിനാണ് വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായത്. കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചെറുപ്പക്കാർക്കിടയിൽ ഇത്തരം പ്രചാരണം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ പൊക്കുകയായിരുന്നു. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍…
Read More » -
India
ചുംബന മത്സരം നടത്തിയ വിദ്യാർഥികൾ കോളേജ് വിട്ടു, സ്വയം ടിസി വാങ്ങിയതാണെന്ന് കോളേജ് അധികൃതർ
മംഗളൂരു: മംഗളൂരുവിൽ വിവാദമായ ലിപ് ലോക്ക് ചലഞ്ച് നടത്തിയ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. സ്വകാര്യ പിയു കോളജിലെ വിദ്യാർഥികളാണ് സ്വകാര്യ അപ്പാർട്ട്മെന്റിൽ ചുംബന മത്സരം നടത്തിയത്. വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അവരിൽ ഒരാളെ ലൈംഗികമായും പീഡിപ്പിച്ചു. ഏഴ് പേരെയാണ് കോളേജ് പുറത്താക്കിയത്. അഞ്ചുപേർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈമാറി. രണ്ടുപേർ ടിസി വാങ്ങിയിട്ടില്ലെന്നും പ്രിൻസിപ്പാൾ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും കോളേജ് അധികൃതർ പറഞ്ഞു. അടുത്തിടെ നടന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ചിലർക്ക് കോളേജിൽ പഠനം തുടരാൻ കഴിയില്ല. പഠിക്കാൻ അർഹതയുള്ള മറ്റ് മൂന്ന് പേർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകി. പ്രശ്നത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികളെയും കൗൺസിലിംഗിന് വിധേയമാക്കി. ആരെയും നിർബന്ധിച്ച് പുറത്താക്കിയില്ലെന്നും സ്വമേധായ പോകുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. സയൻസ് വിഭാഗങ്ങളുടെ പ്രവേശന സമയപരിധി അവസാനിച്ചതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്.…
Read More »