NEWS

ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടം; കണ്ണൂരിൽ യുവതി അറസ്റ്റിൽ

കണ്ണൂർ :ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിൽ ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബസ് സ്റ്റാന്‍ഡിലെ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തുന്ന ബാവോട് ബ്ലുവെല്‍സില്‍ സവിത (47) യെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുകയായിരുന്ന സവിതയെ ഷോപ്പ് റെയ്ഡ് നടത്തി പോലീസ് പിടികൂടുകയായിരുന്നു.

ഒറ്റനമ്ബര്‍ ചൂതാട്ടം നടത്താന്‍ ഉപയോഗിച്ച കുറിപ്പടികളും മൊബൈല്‍ ഫോണും 13500 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

 

ചക്കരക്കല്‍ പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഷോപ്പ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.ഇതിനെ തുടര്‍ന്നായിരുന്നു ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്.

Back to top button
error: