മനാമ: മദ്യ ലഹരിയില്‍ ബഹ്‌റൈനിലെ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ.
ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബഹ്‌റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം. 30 വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.