Month: August 2022
-
NEWS
അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക;പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക
വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നു. ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ് വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.സമീപകാലത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുരീതികളിൽ ഒന്നുമാത്രമാണ് ഇത്. സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ചിലരെങ്കിലും മാനഹാനി ഭയന്ന് തട്ടിപ്പുകാർക്ക് വഴങ്ങും. അതിനാൽ അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക. പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക.
Read More » -
NEWS
പത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
കോട്ടയം : ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ 10 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.ചെന്നൈ, ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് ഇത്. മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഇല്ല.പെരുന്നാൾ കണക്കിലെടുത്താണ് വേളാങ്കണ്ണിയിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുള്ളത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ ഒന്ന് മുതൽ പതിമൂന്ന് വരെയാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക(ഇമേജ് ശ്രദ്ധിക്കുക) .വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിന്‍. കോട്ടയം വഴിയാണ് സര്‍വീസ്. മടക്ക ട്രെയില്‍ വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്ത് എത്തും. സെപ്റ്റംബര്‍ ആറുവരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്. തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 17 ന് വൈകീട്ട്…
Read More » -
NEWS
വാടകയ്ക്ക് എടുക്കുന്ന വീടിന് 18 ശതമാനം ജിഎസ്ടി
ന്യൂഡല്‍ഹി: വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ജിഎസ്ടി (ചരക്കുസേവന നികുതി) നല്‍കണമെന്ന് ചട്ടം. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.നേരത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി നല്‍കണം. ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത്തെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമ്ബോഴും കമ്ബനികള്‍ ജിഎസ്ടി അടയ്ക്കണം.18 ശതമാനം ജിഎസ്ടി തന്നെയാണ് വരിക.
Read More » -
NEWS
പേവിഷബാധ സ്ഥിരീകരിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം :പേവിഷബാധ സ്ഥിരീകരിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും ചാടിപ്പോകുകയും പിന്നീട് വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്ത ആസാം സ്വദേശി ജീവന്‍ ബറുവയാ (39) ണു മരിച്ചത്. ഇന്നലെ രാവിലെ 11നു മെഡിക്കല്‍ കോളജ് സാക്രമിക രോഗ വിഭാഗത്തില്‍ കഴിയവേയാണ് ഇയാള്‍ മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 12.30നു മെഡിക്കല്‍ കോളജില്‍നിന്നും ചാടിപ്പോയ ഇയാളെ വ്യാഴാഴ്ച രാവിലെ 6.30നു കുടമാളൂര്‍ സ്‌കൂള്‍ ജംഗ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്നാണു പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Read More » -
Crime
എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ചോര്‍ത്തിവിറ്റ കേസില്‍ പരീക്ഷാഭവന്‍ സെക്രട്ടറിയടക്കം 3 പ്രതികള്‍ക്ക് 5 വര്‍ഷം തടവ്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ പരീക്ഷാഭവന്‍ സെക്രട്ടറിയടക്കം മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവും 12.45 ലക്ഷം രൂപ പിഴയും. പിഴയൊടുക്കാത്ത പക്ഷം അധിക തടവനുഭവിക്കണമെന്നും തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്ജി എസ്. സനില്‍കുമാര്‍ വിധിച്ചു. മണി പ്രിന്റേഴ്സ് എന്ന വ്യാജപ്പേരില്‍ എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് ഉടമ ചൈന്നെ നുങ്കമ്പാക്കം ഹൈറോഡ് നാലാം തെരുവില്‍ രാജന്‍ ചാക്കോ ആയിരുന്നു കേസിലെ ഒന്നാം പ്രതി. ഇയാള്‍ പിന്നീട് മരിച്ചു. ഇയാളുടെ ഭാര്യ അന്നമ്മ ചാക്കോ, പൂജപ്പുര പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്. രവീന്ദ്രന്‍, പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ വി. സാനു എന്നിവരെയാണു ശിക്ഷിച്ചത്. മണി പ്രിന്റേഴ്സിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് വഴി തുക മാറിയെടുത്തയാളാണ് അന്നമ്മ ചാക്കോ. രവീന്ദ്രന്‍ കേസിലെ നാലാം പ്രതിയും സാനു ആറാം പ്രതിയുമാണ്. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ മറ്റു…
Read More » -
Kerala
പോസ്റ്റിലിരിക്കുന്ന 675 എ.ഐ. ക്യാമറകള്‍ ഓണത്തിന് കണ്ണുതുറക്കും; നിയമം പാലിച്ചില്ലേല്‍ അടുത്തമാസം മുതല്‍ സര്‍ക്കാര്‍ ‘പിഴിയും’
തിരുവനന്തപുരം: ഇനിമുതല്‍ റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴയടച്ച് വഴിയാധാരമാകും. റോഡിലെ നിയമലംഘകരെ കുടുക്കാന്‍ ഗതാഗതവകുപ്പ് സ്ഥാപിച്ച 675 എ.ഐ ക്യാമറകളാണ് ഓണത്തിന് കണ്ണുതുറക്കുന്നത്. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകള്‍ നിരീക്ഷണത്തിന് തയാറാക്കിയക്കഴിഞ്ഞു. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊെബെല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഈ 675 എഐ ക്യാമറകളിലൂടെ പരിശോധിക്കുക. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊെബെലിലേക്ക് മെസേജ് ആയും പിന്നാലെ തപാല്‍ മുഖേനയും പിഴ അടയ്ക്കാനുള്ള അറിയിപ്പെത്തും. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തിലാവും. ദേശീയ, സംസ്ഥാന പാതകള്‍ക്കു പുറമേ പ്രധാന റോഡുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം- 81, എറണാകുളം- 62, കോഴിക്കോട്- 60 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം…
Read More » -
Crime
മനോരമയുടെ കഴുത്തറുത്ത കത്തി തെളിവെടുപ്പില്‍ ഓടയില്‍നിന്ന് കണ്ടെത്തി; പ്രതിക്കുനേരേ ആക്രോശിച്ച് പാഞ്ഞടുത്ത് ജനക്കൂട്ടം
തിരുവനന്തപുരം: റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കേശവദാസപുരം മോസ്‌ക് ലെയ്ന്‍ സ്വദേശി മനോരമ(68)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത് പോലീസ്. പ്രതിക്കുനേരേ ആക്രോശവുമായി നാട്ടുകാര്‍ പാഞ്ഞടുത്തതോടെ ഏറെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്നലെ ഉച്ചയോടെയാണ് പ്രതിയായ ആദം ആലിയുമായി പോലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിനു സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് മനോരമയുടെ വീടിന്റെ പിറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. തളിവെടുപ്പില്‍ വീട്ടമ്മയെ കുത്തിയ കത്തി സമീപത്തെ ഓടയില്‍നിന്നു കണ്ടെത്തി. തുടര്‍ന്ന് മനോരമയെ കൊലപ്പെടുത്തിയ വിധം വിവരിച്ചു. പൂവ് ഇറുത്തുകൊണ്ടുനിന്ന മനോരമയെ പിന്നിലൂടെയെത്തി കടന്നുപിടിച്ച് ശ്വാസം മുട്ടിച്ചു. ആദ്യം കഴുത്തറുത്തും പിന്നെ കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം. ഭാവഭേദമേതുമില്ലാതെയായിരുന്നു പ്രതിയുടെ വിവരണം. തുടര്‍ന്ന് വീട്ടമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. മനോരമയുടെ വീട്ടില്‍നിന്ന് മതില്‍ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മനോരമയെ സമീപത്തെ വീട്ടിലെ കിണറ്റില്‍…
Read More » -
Crime
നായകടിയേറ്റ് നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; പിടികൂടിയ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍
കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. നിരീക്ഷണത്തിലിരിക്കെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ചാടിപ്പോകുകയും പിന്നീട് പോലീസ് സാഹസികമായി പിടികൂടുകയും ചെയ്ത അസം സ്വദേശി ജീവന്‍ ബറുവ (39)യാണു മരിച്ചത്. ബുധനാഴ്ച രാത്രി 12.30 ന് മെഡിക്കല്‍ കോളജില്‍ നിന്നും ചാടിപ്പോയ ജീവന്‍ ബറുവയെയും മൂന്ന് സുഹൃത്തുക്കളെയും അതീവസാഹസികമായാണ് പോലീസ് വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ സ്‌കൂള്‍ ജങ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്ന് പിടികൂടി ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്. നായയയുടെ കടിയേറ്റ ജീവന്‍ ബറുവയെ ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10 ന് അവിടെയെത്തിയ ഇയാളെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രാത്രി 12. 30 ന് ഇവര്‍ ആശുപത്രിയില്‍ ചാടിപ്പോയി.…
Read More » -
Kerala
മന്ത്രിയുടെ റൂട്ട് മാറ്റി; പി. രാജീവിന് എസ്‌കോര്‍ട്ട് പോയ ജീപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മന്ത്രി പി രാജീവിന് എസ്‌കോര്‍ട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഉളളത്. തിരുവനന്തപുരം പള്ളിച്ചല്‍ മുതല്‍ വെട്ടു റോഡ് വരെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്‌ഐ എസ്. എസ്.സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കരയില്‍നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി.
Read More » -
Crime
മദ്യപിച്ചെത്തി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവ്; റിട്ട. എസ്.ഐക്കെതിരായ ഗാര്‍ഹികപീഡന പരാതി പോലീസ് അട്ടിമറിച്ചെന്ന് ഭാര്യ
പത്തനംതിട്ട: റിട്ട. എസ്.ഐയായ ഭര്‍ത്താവിനെതിരേ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പോലീസ് അട്ടിമറിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. കൊന്നമങ്കര സ്വദേശിയായ അന്‍പത്തെട്ടുകാരിയാണ് അടൂര്‍ പോലീസിനെതിരേ രംഗത്തെത്തിയത്. താന്‍ നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ അന്വേഷണം നടത്താതെ അടൂര്‍ പോലീസ് അട്ടിമറിച്ചുവെന്നും സ്‌റ്റേഷനില്‍ പരാതി കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞാണ് രസീത് നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. ഇതിനായി പലവട്ടം സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നുവെന്നും പരാതിക്കാരി പറഞ്ഞു.മാസങ്ങളായി ഭര്‍ത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും പതിവാണ്. ചെലവിന് തരാറില്ല. താന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണം പാത്രം സഹിതം നശിപ്പിക്കുന്നു. നിരവധി രോഗങ്ങള്‍ക്ക് ചികില്‍സ തേടിക്കൊണ്ടിരിക്കുന്ന തനിക്ക് മാസം 7000 രൂപയോളം മരുന്നിന് ചെലവാകുന്നു. ഇത് തരുന്നില്ലെന്ന് മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നും സംരക്ഷണം തേടി കഴിഞ്ഞ എട്ടിന് അടൂര്‍ എസ്.എച്ച്.ഒയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. പല തവണ സ്‌റ്റേഷനില്‍…
Read More »