NEWS

പത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു

കോട്ടയം : ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ 10 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.ചെന്നൈ, ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് ഇത്.
മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഇല്ല.പെരുന്നാൾ കണക്കിലെടുത്താണ് വേളാങ്കണ്ണിയിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ ഒന്ന് മുതൽ പതിമൂന്ന് വരെയാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക(ഇമേജ് ശ്രദ്ധിക്കുക) .വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിന്‍. കോട്ടയം വഴിയാണ് സര്‍വീസ്.
 മടക്ക ട്രെയില്‍ വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്ത് എത്തും. സെപ്റ്റംബര്‍ ആറുവരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്.

തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 17 ന് വൈകീട്ട് 3.25 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ നാലിന് വേളാങ്കണ്ണിയിലെത്തും. സെപ്റ്റംബര്‍ ഏഴുവരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിനുണ്ടാകും. മടക്ക ട്രെയിന്‍  രാത്രി 11.50 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെത്തും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകും.

 

 

കൂടുതൽ വിവരങ്ങൾക്ക്
യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റായ http://www.enquiry.indianrail.gov.in സന്ദർശിക്കാവുന്നതാണ്.

Back to top button
error: