CrimeNEWS

മനോരമയുടെ കഴുത്തറുത്ത കത്തി തെളിവെടുപ്പില്‍ ഓടയില്‍നിന്ന് കണ്ടെത്തി; പ്രതിക്കുനേരേ ആക്രോശിച്ച് പാഞ്ഞടുത്ത് ജനക്കൂട്ടം

തിരുവനന്തപുരം: റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കേശവദാസപുരം മോസ്‌ക് ലെയ്ന്‍ സ്വദേശി മനോരമ(68)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത് പോലീസ്. പ്രതിക്കുനേരേ ആക്രോശവുമായി നാട്ടുകാര്‍ പാഞ്ഞടുത്തതോടെ ഏറെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

ഇന്നലെ ഉച്ചയോടെയാണ് പ്രതിയായ ആദം ആലിയുമായി പോലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിനു സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് മനോരമയുടെ വീടിന്റെ പിറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. തളിവെടുപ്പില്‍ വീട്ടമ്മയെ കുത്തിയ കത്തി സമീപത്തെ ഓടയില്‍നിന്നു കണ്ടെത്തി. തുടര്‍ന്ന് മനോരമയെ കൊലപ്പെടുത്തിയ വിധം വിവരിച്ചു.

പൂവ് ഇറുത്തുകൊണ്ടുനിന്ന മനോരമയെ പിന്നിലൂടെയെത്തി കടന്നുപിടിച്ച് ശ്വാസം മുട്ടിച്ചു. ആദ്യം കഴുത്തറുത്തും പിന്നെ കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം. ഭാവഭേദമേതുമില്ലാതെയായിരുന്നു പ്രതിയുടെ വിവരണം. തുടര്‍ന്ന് വീട്ടമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.

മനോരമയുടെ വീട്ടില്‍നിന്ന് മതില്‍ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മനോരമയെ സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകശേഷം രക്ഷപ്പെട്ട പ്രതിയെ ചെെന്നെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണു പിടികൂടിയത്.

എന്നാല്‍ കൊലപാതകത്തിനു ശേഷം ആദം അലി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ക്ഷപ്പെടുമ്പോള്‍ ഇയാളുടെ െകെവശം ഒരു ബാഗുണ്ടായിരുന്നു. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. അതിനാല്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഈ ബാഗിലുണ്ടായിരിക്കാമെന്നാണ് നിഗമനം.

Back to top button
error: