ന്യൂഡല്‍ഹി: വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ജിഎസ്ടി (ചരക്കുസേവന നികുതി) നല്‍കണമെന്ന് ചട്ടം.
ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്.നേരത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി നല്‍കണം.
ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത്തെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമ്ബോഴും കമ്ബനികള്‍ ജിഎസ്ടി അടയ്ക്കണം.18 ശതമാനം ജിഎസ്ടി തന്നെയാണ് വരിക.