Month: August 2022

  • NEWS

    ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവ്

    മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിവര്‍ത്തനം, എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍, ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനം, മറ്റ് ജോലികള്‍ എന്നിങ്ങനെയായിരിക്കും ജോലിയിലെ ചുമതലകള്‍. 600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്ബളം. 600-18-870-26-1130-34-1470 എന്നതാണ് ശമ്ബള സ്‍കെയില്‍.     താൽപ്പര്യമുള്ളവർ ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‍കാന്‍ഡ് കോപ്പികള്‍, ഒമാന്‍ റെസിഡന്റ് വിസ, നേരത്തെ ജോലി ചെയ്‍തിരുന്ന സ്ഥലങ്ങളില്‍…

    Read More »
  • NEWS

    അറേബ്യൻ കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

    കുഴിമന്തി ഇന്ന് മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ്.യെമനില്‍ നിന്നുള്ള ഒരു അറേബ്യന്‍ ഭക്ഷണമായ ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ കേരളത്തിലും പ്രചുര പ്രചാരമാണ് നേടിയത്.കുഴിമന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.  ആവശ്യമായ ചേരുവകൾ ബസുമതി അരി അഥവ മന്തി റൈസ് – 5 കപ്പ് (ഇത് പത്ത് മിനിറ്റ് നേരെ വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക.) വലിയ കഷണങ്ങളായി മുറിച്ച ഒരു കിലോ ചിക്കന്‍ ഒരു കപ്പ് സണ്‍ ഫ്‌ളവര്‍ ഓയില്‍ കുരുമുളക് ചിക്കന്‍ സറ്റോക്ക്- 4-5 ക്യൂബ് ഏലയ്‌ക്ക, കറുവപട്ട ഇഞ്ചി-വെളുത്തുള്ളി ചതച്ചത് പച്ചമുളക് കാശ്മീരി ചില്ലി പൗഡര്‍ (കളറിന് വേണ്ടി) കരയാമ്ബൂ, ഗ്രാമ്ബൂ, ഉപ്പ് എന്നിവ ആവശ്യത്തിന് ചിക്കന്‍ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം കത്തി ഉപയോഗിച്ച്‌ വരഞ്ഞെടുക്കുക. ഇതിനോടൊപ്പം ഫോര്‍ക്ക് ഉപയോഗിച്ച്‌ ചിക്കന് ദ്വാരങ്ങള്‍ ഇട്ടുകൊടുക്കാവുന്നതാണ്. മസാല ചേര്‍ക്കുമ്ബോള്‍ മാംസത്തിന്റെ അകത്തേക്ക് കിട്ടുന്നതിന് വേണ്ടിയാണിത്. ചിക്കനിലെ ജലാംശം നല്ലപോലെ കളയുക. തുണിയുപയോഗിച്ച്‌ തുടച്ചുമാറ്റാവുന്നതാണ്. ഈ ചിക്കനിലേക്ക് ചിക്കന്‍ സ്‌റ്റോക്ക്, കശ്മീരി ചില്ലി…

    Read More »
  • NEWS

    ലോൺ അടവ് മുടങ്ങിയാൽ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

    വായ്പാ തുക തിരികെ ലഭിക്കാന്‍ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാര്‍ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ നടപടി.

    Read More »
  • NEWS

    യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

    കോഴിക്കോട്‍ : റബ്ബർ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു.ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്. കമ്ബനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ഇവരുടെ കഴുത്ത് മുറുകിപ്പോകുകയായിരുന്നു.ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.     ഭര്‍ത്താവ്: പരേതനായ വിനോദ്. മകള്‍: അനാമിക.

    Read More »
  • NEWS

    മന്ത്രിയാകണം; ബീഹാറിൽ കോൺഗ്രസ് പണി തുടങ്ങി

    പാ​​​റ്റ്ന: അപ്രതീക്ഷിതമായി ബി​​​ഹാ​​​റി​​​ല്‍ ഭരണകക്ഷിയുടെ ​​​​​ ഭാ​​​ഗ​​​മാ​​​യതോടെ കോ​​​ണ്‍​​​ഗ്ര​​​സി​​​ൽ മന്ത്രി സ്ഥാനത്തിനു വേണ്ടി അടിതുടങ്ങി. അ​​​ടു​​​ത്ത​​​യാ​​​ഴ്ച മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. 19 എം​​​എ​​​ല്‍​​​എ​​​മാ​​​രാ​​​ണു കോ​​​ണ്‍​​​ഗ്ര​​​സി​​​നു​​​ള്ള​​​ത്. ത​​​നി​​​ക്ക് മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഖ​​​ഗാ​​​രി​​​യ സ​​​ദ​​​ര്‍ എം​​​എ​​​ല്‍​​​എ ഛത്ര​​​പ​​​തി യാ​​​ദ​​​വ് കോ​​​ണ്‍​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ന്‍​​​ഡി​​​നു ക​​​ത്ത​​​യ​​​ച്ചു. കോ​​​ണ്‍​​​ഗ്ര​​​സി​​​ലെ ഏ​​​ക യാ​​​ദ​​​വ എം​​​എ​​​ല്‍​​​എ​​​യാ​​​ണു താ​​​നെ​​​ന്നും ത​​​ന്നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണു ഛത്ര​​​പ​​​തി യാ​​​ദ​​​വി​​​ന്‍റെ വാ​​​ദം.

    Read More »
  • NEWS

    ജാഗ്രത കൈവിടരുത്; ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത​ത്​ 119 കോ​വി​ഡ്​ മ​ര​ണങ്ങൾ

    തിരുവനന്തപുരം: കഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത​ത്​ 119 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ.ഇക്കാലയളവിൽ 12,897 പേ​ര്‍​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 8.76 ആ​ണ്.   പ​നി​യും ജ​ല​ദോ​ഷ​വും ചു​മ​യു​മാ​യി എ​ത്തു​ന്ന​വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​ത് വി​ര​ള​മാ​യതാണ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നും കോ​വി​ഡ്​ വ്യാ​പ​ക​മാ​കാ​നും​ കാ​ര​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.     കോവിഡ് മാറിയെന്ന ചിന്തയില്‍ പലരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാക്സിന്‍ വിവരങ്ങള്‍ അറിയുന്നില്ലെന്നും പലതവണ ആരോഗ്യകേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടി വരികയാണെന്നും മറുവശത്ത് ആരോപണമുയരുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരില്‍ കൂടുതല്‍ 18 -നും 44 -നും ഇടയില്‍ പ്രായമുള്ളവരാണ്.     ഒന്നും രണ്ടും ഡോസുകള്‍ എടുത്തതു പോലെ ഏതൊക്കെ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യമാണെന്നത് കോവിന്‍ സൈറ്റില്‍ ഇല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്. പി.എച്ച്‌.സികളില്‍ പല തവണ എത്തി മടങ്ങിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കൃത്യമായ ഏകോപനമില്ലാത്തതും തിരിച്ചടിയാവുന്നു. സൗജന്യവിതരണം സെപ്റ്റംബര്‍ 30 -ന് അവസാനിക്കാനിരിക്കെ വാക്സിന്‍ ലഭിക്കില്ലേയെന്ന…

    Read More »
  • Kerala

    ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച് ഫോട്ടോ ഷൂട്ട്, ജാനകി സുധീറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

    ജാനകി സുധീറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയാണ് ജാനകിയുടെ ഫോട്ടോ കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ എത്തിയത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടി ജാനകി സുധീറിനെ ആരാധകർക്ക് കൂടുതൽ പരിചിതയായത്. നേരത്തെ ചില ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയ ആയിരുന്നെങ്കിലും കൂടുതൽ പ്രശസ്തയാകുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസിൽ ഒരാഴ്ച മാത്രം ചെലവഴിച്ചെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകി ഏറെ സ്വീകാര്യത നേടി. സോഷ്യൽ മീഡിയയിലെ ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണത്തോട് അനുബന്ധിച്ച്‌ നടന്ന ഈ ഫോട്ടോഷൂട്ടില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് രൗണത് ശങ്കറാണ്. ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും…

    Read More »
  • NEWS

    അമിതരക്ത സമ്മർദ്ദത്തിന് മുരിങ്ങയില; അറിയാം ഗൃഹവൈദ്യ മുറകൾ

    നിയന്ത്രണവിധേയമല്ലാത്ത ബിപി ഹൃദയാഘാതം , കാഴ്ചശക്തി തകരാറുകൾ,  സ്ട്രോക്കും അതുമൂലം ഉണ്ടാകുന്ന തളർച്ചയും തുടങ്ങി ചികിത്സിച്ചാലും പഴയപടി പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത വിധത്തിലുള്ള ഗുരുതരമായ പല അനന്തരഫലങ്ങൾക്കും വഴിവയ്ക്കാറുണ്ട്.  മരുന്നു കഴിയ്ക്കേണ്ട രീതിയിൽ രക്തസമ്മർദ്ദം ഉയർന്നിട്ടുണ്ടെങ്കിൽ തീർച്ചയായും ഉപേക്ഷ വിചാരിക്കാതെ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ കൃത്യമായി കഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.  അതോടൊപ്പം ചെറിയ ചില ഗൃഹവൈദ്യമുറകളും ഭക്ഷണരീതികളും ശീലിച്ചാൽ  വളരെ പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്താൻ സാധിക്കുന്നു.  പാഷൻ ഫ്രൂട്ട് , ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ ഏതെങ്കിലും ദിവസേന കഴിക്കുന്നത് നല്ലതാണ്. ഒരു ടേബിൾസ്പൂൺ കൂവപ്പൊടി പാലും വെള്ളവും ചേർത്ത് കാച്ചി കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയാനും അതുവഴി ബിപി, കൊളസ്ട്രോൾ നില കുറയാനും സഹായിക്കും. സാധിക്കുമെങ്കിൽമൂന്നോ നാലോ ചുവന്ന ചെമ്പരത്തിപ്പൂവ് ഇതളടർത്തിയെടുത്ത് അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് ദിവസവും കഴിയ്ക്കുന്നത് ഉത്തമമാണ്. മുരിങ്ങയില അടർത്തി പാത്രത്തിലിട്ട് മീതെ ചൂടുചോറ് വിളമ്പി ഇലവാടുമ്പോൾ കഴിയ്ക്കുന്നതും നന്ന്. ലഭ്യമാകുന്ന സമയത്ത് പൂവ്…

    Read More »
  • NEWS

    തമ്പുരാട്ടിക്കാവ് എന്ന സ്വയംഭൂ ക്ഷേത്രം

    പത്തനംതിട്ട ജില്ലയിലെ  പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്.ശബരിമല പാതയിലാണിത്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു കാണാനിടയാകുകയും അത് കുട്ടി ആർത്തവം ആയതിന്റെ ലക്ഷണം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. തുടർന്ന് ഇളയതമ്പുരാട്ടിയെ അവിടെ ഒരു പാറയിൽ കയറ്റിയിരുത്തി അവർ യാത്ര തുടർന്നു.തലേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പാണ് വസ്ത്രത്തിൽ കണ്ടത്.തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല.രാത്രിയിൽ വന്യജീവി ഉപദ്രവം ഉണ്ടാവുന്ന സാഹചര്യത്തിൽ പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപ്പെട്ട് വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു.അഭീഷ്ടകാര്യസിദ്ധിയുള്ള ദേവിയായി അറിയപ്പെടുന്ന തമ്പുരാട്ടി കാവിലമ്മയുടെ മുന്നിൽ പ്രാർത്ഥിക്കാൻ ദൂരദേശങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ…

    Read More »
  • NEWS

    മകളുടെ വിവാഹത്തിന് മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു

    കൊൽക്കത്ത: മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂർ മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു. മാധബൻ എന്നയാളെയാണ് വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കിയത്. വെസ്റ്റ് ബംഗാളിലെ ബാൻഗുര ജില്ലയിൽ ദൻക്കാർഡ ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം.അതും മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂർ മുൻപ്.അതിന് നിർദ്ദേശം നൽകിയതാകട്ടെ സ്വന്തം ഭാര്യയും. ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മാധബൻ എത്ര നിർബന്ധിച്ചിട്ടും തിരികെ ഹിന്ദു മതത്തിലേക്ക് വരാൻ കൂട്ടാക്കാതിരുന്നതായിരുന്നു പ്രകോപനത്തിന് കാരണം.ഇയാളെ മകളുടെ കല്യാണ ഒരുക്കങ്ങൾ പുരോഗമിക്കവേ ക്രൂര മർദ്ദനത്തിന് ഇരയാക്കി വനത്തിലേക്ക് വലിച്ചുകൊണ്ടു പോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ ഭാര്യയേയും സ്ഥലത്തെ ഏതാനും ബിജെപി പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
Back to top button
error: