Month: August 2022

  • Kerala

    സർക്കാർ അനുവദിച്ച 20 കോടി കിട്ടി; കെഎസ്ആർടിസി ഡീസൽ കുടിശിക തീർത്തു

    തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി നേരിടുന്ന ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചതോടെയാണിത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുണ്ടായിരുന്ന 15 കോടി രൂപയുടെ കുടിശിക കെ.എസ്.ആര്‍.ടി.സി അടച്ചു തീര്‍ത്തു. ഇന്ന് മുതല്‍ പഴയ പടി സര്‍വീസുകള്‍ നടത്തും. ജൂലൈ മാസത്തെ ശമ്പള വിതരണം ഭാഗികമായി തുടങ്ങി. തൂപ്പുകാര്‍ അടക്കമുള്ള കരാര്‍ ജീവനക്കാര്‍ക്കാണ് ജൂലൈ മാസത്തെ ശമ്പളം ആദ്യം നല്‍കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിയിരുന്നു. നേരത്തെ നല്‍കിയ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന പിന്‍വലിച്ച് കെഎസ്ആര്‍ടിസി സര്‍ക്കാറിന് പുതിയ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ഇതില്‍ 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്.…

    Read More »
  • Crime

    ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ വയോധിക കിടപ്പുമുറിയില്‍ ബക്കറ്റിനടിയില്‍ സൂക്ഷിച്ചരണ്ടരലക്ഷം കവര്‍ന്നു; അയല്‍വാസി അറസ്റ്റില്‍

    പൊന്‍കുന്നം: ഒറ്റയ്ക്കുതാമസിച്ചിരുന്ന റിട്ട. അധ്യാപികയുടെ വീട്ടില്‍നിന്ന് രണ്ടരലക്ഷം രൂപ മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം പോറട്ടൂര്‍ പി.എസ്. ചെല്ലമ്മ(84)യുടെ പരാതിയില്‍ ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കെ.ആര്‍. രാജേഷ്(രാജന്‍-53)ആണ് അറസ്റ്റിലായത്. വ്യഴാഴ്ച പകല്‍ 11നായിരുന്നു മോഷണം. അവിവാഹിതയായ ചെല്ലമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ പറമ്പിലെ പണികള്‍ക്കായി എത്തിയിരുന്ന രാജേഷ് ഇടയ്ക്കിടെ ചെല്ലമ്മയുടെ പക്കല്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞദിവസവും രാജേഷ് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. വീട്ടില്‍ ഏറെ നേരം ഇരുന്ന രാജേഷ് ചെല്ലമ്മ അടുക്കളയിലേക്ക് പോയ തക്കം നോക്കി കിടപ്പുമുറിയില്‍ക്കടന്ന് ബക്കറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണമെടുത്ത് ഓടുകയായിരുന്നു. മുന്‍പ് പലതവണ പണം വാങ്ങിയിട്ടുള്ളതിനാല്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലത്തെപ്പറ്റി ഇയാള്‍ക്ക് ധാരണയുണ്ടായിരുന്നു. പണം കടം നല്‍കാഞ്ഞതിന്റെ വൈരാഗ്യത്താല്‍ രാജേഷ് മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. രണ്ടരലക്ഷത്തോളം രൂപ നഷ്ടമായതിനെത്തുടര്‍ന്ന് ചെല്ലമ്മ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ എത്തി…

    Read More »
  • Sports

    വനിതാ ഐപിഎല്ലുമായി ബിസിസിഐ, ആദ്യ സീസണ്‍ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍

    മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ ടൂര്‍ണമെന്‍റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്‍റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുരുഷന്‍മാരുടെ ഐപിഎല്ലിലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടക്ക് വനിതാ ടി20 ചലഞ്ച് ടൂര്‍ണമെന്‍റാണ് ബിസിസിഐ നടത്തുന്നത്. ഇതിന് പകരമാണ് പൂര്‍ണ വനിതാ ഐപിഎല്‍ വരുന്നത്. മാര്‍ച്ച് ആദ്യവാരം ടൂര്‍ണമെന്‍റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് തൊട്ടുപിന്നാലെയായിരിക്കും വനിതാ ഐപിഎല്‍ ആവേശവും എത്തുക. ആദ്യ സീസണില്‍ അഞ്ച് ടീമുകളാകും ഉണ്ടാകുക. പിന്നീട് ഇത് ആറ് ടീമുകളായി വിപുലീകരിക്കും. വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ നിരവധിപേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ ടീമുകള്‍ക്കായുള്ള ലേല നടപടികളിലേക്ക് ബിസിസിഐ കടക്കുമെന്നാണ് സൂചന. അടുത്തവര്‍ഷം വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും…

    Read More »
  • NEWS

    മലമുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം; സൗദിയില്‍ മൂന്നുപേര്‍ മരിച്ചു

    റിയാദ്: സൗദി അറേബ്യയില്‍ മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നുപേരുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

    Read More »
  • Crime

    പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

    കോട്ടക്കല്‍: മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തി തട്ടിപ്പ് നടത്തിയ പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയിൽ അൻവർ (45) ആണ് കോട്ടക്കൽ പൊലീസിന്റെ പിടിയിലായത്. വിവിധ പരാതികളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു അന്‍വര്‍. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് പിടിയിലായ അന്‍വര്‍ വിവഹ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീധനമായി പണവും വാഹനവും കവർന്ന് മുങ്ങുന്ന യുവാവിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്ടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിവീഴുന്നത്. കേരള പൊലീസില്‍ ഡി ഐ ജി ആണ്, എസ്പി ആണ് തുടങ്ങി ഉന്നത പദവിയിലുള്ള പൊലീസുകാരനാണെന്ന് പെണ്‍വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവാഹങ്ങൾ നടത്തി സ്വർണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. നിരവധി…

    Read More »
  • Crime

    അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുവീരൻ പിടിയിൽ

    മലപ്പുറം: സോഷ്യൽ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരൻ പിടിയിൽ. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്‌സ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ എന്ന നൗഫൽ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കൽ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൌഫല്‍…

    Read More »
  • Kerala

    സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും; 3.22 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും. ഇതിനായി തുക അനുവദിച്ച് ഉത്തരവിറങ്ങി. 3.22 കോടി രൂപയാണ് അനുവദിച്ചത്. പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ നൽകുന്ന വിശദീകരണം. കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ദില്ലിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. അതിന് മുൻപ് ജൂൺ മാസം അവസാനം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പിന്റെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം പഴക്കവും 86,000 കിലോ മീറ്ററും…

    Read More »
  • Kerala

    രാഹുലിന്റെ ഭാരത് ജോഡോ യാത്ര വന്‍വിജയമാക്കാന്‍ കെപിസിസി ‘മാസ്റ്റര്‍ പ്ലാന്‍’; കേരളത്തില്‍ 19 ദിവസം

    തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാക്കാൻ കെ പി സി സി തീരുമാനം. രാഹുലിന്‍റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്. കേരള പര്യടനം നടത്തുന്ന…

    Read More »
  • Kerala

    കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലന്‍റെ മൃതദേഹം കണ്ടെത്തി

    വണ്ടിപ്പെരിയാര്‍: ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലൻറ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാനാണ് മരിച്ചത്. ഒരാഴ്ചയോളം നീണ്ട തെരച്ചിലൊനടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ആദിവാസി ബാലനെ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോൾ കുട്ടി ഒഴുക്കിൽപ്പെട്ടത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ആദ്യ ദിവസങ്ങളിലെ തെരച്ചില്‍ പാതിവഴിക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. മഴ കനത്തതോടെയുണ്ടായ മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പ്പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളുവെന്നതും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. ആദ്യ ദിവസം നേരം ഇരുട്ടിയതോടെ കുട്ടിക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും രണ്ടാം ദിവസം മുതല്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്,…

    Read More »
  • Crime

    വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണം; രണ്ട് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

    കൊച്ചി: എറണാകുളം കോതമംഗലത്ത് വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണം. വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. വയോധികരായ ദമ്പതികള്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. പൊലീസ് അന്വേഷണം തുടങ്ങി. കോതമംഗലം വായനശാലപ്പടിയിലെ കെ പി ജേക്കബ്-എല്‍സി ജേക്കബ് ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം. രണ്ട് ലക്ഷം രൂപയും രണ്ട് പവന്‍ തൂക്കമുള്ള രണ്ട് സ്വര്‍ണ വളകളുമാണ് കവര്‍ന്നത്. വയോധികരായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം. ഇവര്‍ ആശുപത്രിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പിറ്റേ ദിവസം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. വീടിന്റെ പുറകുവശത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും കയറി മോഷ്ടാവ് അലമാരകളില്‍ നിന്ന് തുണികളും മറ്റും വലിച്ചു വാരിയിട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വീട്ടുകാരുടെ നീക്കങ്ങള്‍ അറിയാവുന്ന ആരുടെയെങ്കിലും സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ്…

    Read More »
Back to top button
error: